തിരുവനന്തപുരം: റവന്യൂ വകുപ്പിന് കീഴിലെ സ്പെഷല്‍ ഓഫീസുകളില്‍ ശമ്പളമില്ലാതെ നട്ടം തിരിഞ്ഞ 702 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം. വിവിധ നിബന്ധനകളോടെ ഇവരുടെ തസ്തികകള്‍ക്ക് ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ സര്‍ക്കാര്‍ തുടര്‍ച്ചാനുമതി നല്കി. ഇതില്‍ 702 പേര്‍ക്കാണ് ഇപ്പോള്‍ തുടര്‍ച്ചാനുമതി നല്‍കിയിരിക്കുന്നത്. ഇവരുടെ ദുരവസ്ഥ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്പെഷല്‍ തഹസില്‍ദാര്‍ മുതല്‍ ക്ലാസ്ഫോര്‍ ജീവനക്കാര്‍ വരെയുള്ള 1972 സര്‍ക്കാര്‍ ജീവനക്കാരാണ് ഓണം നാള് മുതല്‍ ശമ്പളമില്ലാതെ ബുദ്ധിമുട്ടിയിരുന്നത്. ട്രഷറിയില്‍ നിന്നും ശമ്പളം മാറാതായതോടെ ജീവനക്കാരുടെയാകെ ജീവിതം പ്രതിസന്ധിയിലായി. സ്പെഷല്‍ ഓഫീസുകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കാത്തതാണ് ശമ്പളം മുടങ്ങാനിടയാക്കിയത്. 2021 മാര്‍ച്ചിനു ശേഷം പ്രവര്‍ത്തനാനുമതി നല്‍കേണ്ട സ്പെഷല്‍ ഓഫീസുകളുടെ ഫയല്‍ ധനവകുപ്പ് മൂന്നാംതവണയാണ് മടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: