ന്യൂദല്‍ഹി: ചരക്കു സേവന നികുതിയിലുണ്ടായ (ജിഎസ്ടി) നഷ്ടം പരിഹരിക്കാന്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 40,000 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. വായ്പയായാണ് തുക അനുവദിച്ചത്. ഇതോടെ ഈ വര്‍ഷം ഇതുവരെ 1,15,000 കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത്. 2198.55 കോടി രൂപയാണ് കേരളത്തിന് ലഭിക്കുക. ജൂലൈയില്‍ 75,000 കോടി രൂപ അനുവദിച്ചിരുന്നു.
ഓരോ രണ്ട് മാസം കൂടുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം തുക അനുവദിക്കുന്നത്. രണ്ടു രീതിയില്‍ വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങല്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത്. ഇത്തരത്തില്‍ 2021-22 സാമ്പത്തിക വര്‍ഷം 1.59 ലക്ഷം കോടി രൂപ നല്‍കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.10 ലക്ഷം കോടി രൂപയാണ് കേന്ദ്രം സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായി അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: