Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അഭയാര്‍ത്ഥികളോട് അനുകമ്പാപൂര്‍വ്വം ഗുര്‍ണ

'കൊളോണിയലിസത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട്, സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും ഇടയിലൂടെ അഭയാര്‍ഥികളുടെ അലച്ചിലിനോടുള്ള അനുകമ്പാപൂര്‍വ്വവും ആര്‍ദ്രവുമായ സമീപനം' അബ്ദുള്‍റസാഖ് ഗുര്‍ണയ്‌ക്ക് പുരസ്‌കാരം പ്രഖ്യാപിച്ച് നൊബേല്‍ സമിതി നടത്തിയ വിലയിരുത്തലാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 05:54 am IST
in Article

അഭയാര്‍ത്ഥികളുടെ നോവും വേവും നൊമ്പരങ്ങളും എഴുത്തില്‍ നിറച്ചാണ് അബ്ദുള്‍ റസാഖ് ഗുര്‍ണ തന്റെ നിലപാട് പ്രഖ്യാപിച്ചത്. വര്‍ണവെറിയും വംശീയാധിപത്യവും വിതച്ച രക്തരൂക്ഷിത കാലങ്ങളുടെ തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ജീവിതങ്ങളോടായിരുന്നു ഗുര്‍ണയ്‌ക്ക് പ്രിയം. ഗുര്‍ണ എഴുതിയതത്രയും കോളനിവാഴ്ചയിലെ ജീവിതങ്ങളെക്കുറിച്ചായിരുന്നു. അതില്‍ ഇന്ത്യയിലെ ജീവിതങ്ങളും പെടുന്നു.  

‘കൊളോണിയലിസത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട്, സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും ഇടയിലൂടെ അഭയാര്‍ഥികളുടെ അലച്ചിലിനോടുള്ള അനുകമ്പാപൂര്‍വ്വവും ആര്‍ദ്രവുമായ സമീപനം’ അബ്ദുള്‍റസാഖ് ഗുര്‍ണയ്‌ക്ക് പുരസ്‌കാരം പ്രഖ്യാപിച്ച് നൊബേല്‍ സമിതി നടത്തിയ വിലയിരുത്തലാണിത്.  

‘പാരഡൈസ്’ എന്ന വിഖ്യാത നോവലിലൂടെ ഗുര്‍ണ വരച്ചിട്ട യൂസഫ് എന്ന കുട്ടിയുടെ ജീവിതചിത്രം ലോകം ചര്‍ച്ച ചെയ്തതാണ്. ഗുര്‍ണ പിറന്ന ടാന്‍സാനിയയില്‍ നിന്നുതന്നെയാണ് യൂസഫും വന്നത്.  കാവ എന്ന സാങ്കല്‍പ്പിക പട്ടണത്തിലാണ് യൂസഫ് പിറന്നത്. ഒരു സാധാരണ ഹോട്ടല്‍ വ്യവസായിയുടെ മകന്‍. കടം കയറിയപ്പോള്‍ അച്ഛന്‍ അവനെ സമ്പന്നനായ അറബിക്ക് പണയപ്പെടുത്തി. വേതനമില്ലാത്ത വേലക്കാരനായി അവന്‍ പണിയെടുത്തു. അടിമവേലയ്‌ക്കിടെ അറബിക്കൊപ്പം കിഴക്കന്‍ ആഫ്രിക്കയിലേക്ക് നടത്തിയ യാത്രയ്‌ക്കിടയില്‍ അവന്‍ കണ്ട കാഴ്ചകളില്‍ അന്നത്തെ രാഷ്‌ട്രീയമുണ്ടായിരുന്നു. കോംഗോയിലും മറ്റുും നടന്ന ജര്‍മ്മന്‍ അധിനിവേശത്തിന്റെ കാഴ്ചകള്‍. അബ്ദുള്‍ റസാഖ് ഗുര്‍ണ യൂസഫിലൂടെ പകര്‍ത്തിയത് കാലത്തിന്റെ കണ്ണാടിയില്‍ പതിഞ്ഞ മായാത്ത കാഴ്ചകളായിരുന്നുവെന്ന് സാഹിത്യലോകം വിലയിരുത്തി.  

ടാന്‍സാനിയയിലെ സാന്‍സിബര്‍ ദ്വീപില്‍ ബാല്യമുപേക്ഷിച്ച് ഗുര്‍ണ 1968ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. സാന്‍സിബറിലെ കാറ്റും കാല്‍പെരുമാറ്റങ്ങളുമായിരുന്നു ഇംഗ്ലണ്ടിലെ ജീവിതത്തിലും ഗുര്‍ണയ്‌ക്ക് ഊര്‍ജ്ജമായത്. ലണ്ടന്‍ സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് കോളജിലായിരുന്നു പഠനം. കെന്റ് സര്‍വകലാശാലയില്‍ നിന്ന് 1982ല്‍ പിഎച്ച്ഡി. 80 മുതല്‍ 82 വരെ നൈജീരിയയിലെ ബയേറോ സര്‍വകലാശാലയില്‍ അധ്യാപകന്‍.

ഇരുപത്തൊന്നാം വയസ്സില്‍ എഴുതാന്‍ തുടങ്ങിയതാണ് ഗുര്‍ണ. പത്ത് നോവലുകള്‍, അസംഖ്യം ചെറുകഥകള്‍. ബുക്കറിന്റെ വക്കില്‍ രണ്ടുതവണ. ആഫ്രിക്കന്‍ ജീവിതത്തെയും എഴുത്തിനെയും ലോകത്തിനുമുമ്പാകെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു ഗുര്‍ണ. നൊബേലിന്റെ തലപ്പൊക്കത്തില്‍ അബ്ദുള്‍ റസാഖ് ഗുര്‍ണ ഇടം പിടിക്കുമ്പോള്‍ സാന്‍സിബറിലെ  സാധാരണജീവിതാനുഭവങ്ങളും ലോകം കാണുകയാണ്. ഒരു തരത്തില്‍ എഴുത്തുകാരന്റെ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുന്നത് അങ്ങനെയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

World

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

India

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

Education

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

Kerala

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

പുതിയ വാര്‍ത്തകള്‍

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.