Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

വാര്‍ത്ത ചാനലുകള്‍ക്ക് തിട്ടൂരവുമായി മീഡിയാ വണ്‍ എഡിറ്റര്‍; ഹൈന്ദവരെ തമ്മിലടിപ്പിക്കാനായി ഉണ്ടാക്കിയ ചെമ്പോല കേസ് ചര്‍ച്ച ചെയ്യുന്നതില്‍ എതിര്‍പ്പ്

തീവ്രമുസ്ലീം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലാണ് മീഡിയാവണ്‍. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാനായാണ് 24 ന്യൂസും ദേശാഭിമാനിയും ചേര്‍ന്ന് ശബരിമല പ്രക്ഷോഭ കാലത്ത് 'ചെമ്പോല തിട്ടൂരം' എന്ന പേരില്‍ ഒരു വ്യാജരേഖ ഉയര്‍ത്തികൊണ്ടുവന്നത്. ഇതിന്റെ ഉടമസ്ഥനായ മോന്‍സന്‍ പിടിയിലായതോടെയാണ് ഇത് വ്യാജനിര്‍മിതിയാണെന്ന് കേരള സമൂഹത്തിന് ബോധ്യമായത്. തുടര്‍ന്ന് ചാനലിനെതിരെ വിശ്വഹിന്ദു പരിക്ഷത്തും ബിജെപിയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 04:33 pm IST
inMiniscreen

കൊച്ചി: ശബരിമലയെ തകര്‍ക്കാനും ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനും ഉണ്ടാക്കിയ വ്യാജ ചെമ്പോല തിട്ടൂരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചാനലുകള്‍ നടത്തുന്നതില്‍ ഏതിര്‍പ്പുമായി മീഡിയാ വണ്‍ എഡിറ്റര്‍. തീവ്രമുസ്ലീം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലാണ് മീഡിയാവണ്‍. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാനായാണ് 24 ന്യൂസും ദേശാഭിമാനിയും ചേര്‍ന്ന് ശബരിമല പ്രക്ഷോഭ കാലത്ത് ‘ചെമ്പോല തിട്ടൂരം’ എന്ന പേരില്‍ ഒരു വ്യാജരേഖ ഉയര്‍ത്തികൊണ്ടുവന്നത്. ഇതിന്റെ ഉടമസ്ഥനായ മോന്‍സന്‍ പിടിയിലായതോടെയാണ് ഇത് വ്യാജനിര്‍മിതിയാണെന്ന് കേരള സമൂഹത്തിന് ബോധ്യമായത്. തുടര്‍ന്ന് ചാനലിനെതിരെ വിശ്വഹിന്ദു പരിക്ഷത്തും ബിജെപിയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഇതോടെ പ്രതിക്കൂട്ടിലായ 24 ന്യൂസിനെ രക്ഷിച്ചെടുക്കാന്‍ കൂടിയാണ് മീഡിയാവണ്‍ എഡിറ്ററായ പ്രമോദ് രാമന്‍ വിമര്‍ശനവുമായി ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. ‘ചെമ്പോലയുടെ ചെമ്പ് തെളിയുന്നു’ എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ രാത്രിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ തന്നെ ചെമ്പോല വ്യാജമെന്ന് പാനലിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഈ ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തേണ്ടതില്ല എന്ന രീതിയില്‍ പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

കുറിപ്പിന്റെ പൂര്‍ണരൂപം:  

ഇങ്ങനെയൊരു കുറിപ്പ് ഇടണമോയെന്ന് പലവട്ടം ചിന്തിച്ചു. ഇട്ടില്ലെങ്കില്‍ മനസ്സില്‍ ഇതിങ്ങനെ കിടന്ന് ബുദ്ധിമുട്ടാകും എന്ന് തോന്നിയതിനാല്‍ അതിന് മുതിരുന്നു. ഈ കുറിപ്പ് എഴുതുമ്പോള്‍ യു പിയില്‍ കര്‍ഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവണ്‍മെന്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളില്‍ ചര്‍ച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നില്‍ കര്‍ഷക, യുവജന നേതാക്കളെ മര്‍ദിച്ചു പോലീസ് വണ്ടിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ കണ്ട ഏതൊരു മാധ്യമ പ്രവര്‍ത്തകനും ഇന്നത്തെ രാത്രിയില്‍ അതല്ലാതെ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുന്നത് ചിന്തിക്കാന്‍ ആവില്ല. എന്നാലോഎല്ലാറ്റിനും ‘മുതിരുന്ന’ ചിലര്‍ക്ക് മോന്‍സന്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തില്‍ കവിഞ്ഞ് ഒരു കര്‍ഷകനും അവന്റെ രക്തസാക്ഷിത്വവും ഇല്ല.  

ഇത് പറഞ്ഞത് മാധ്യമപ്രവര്‍ത്തനം ഒരുവശത്ത് എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന insensitivity യൂടെ ആഴം സൂചിപ്പിക്കാന്‍ മാത്രം. ഒരു രാത്രിയില്‍ രണ്ടു സ്ത്രീകളുടെ modesty യെ വെല്ലുവിളിക്കുന്നതില്‍ നാം കണ്ട insensitivity മറ്റൊരു രാത്രിയില്‍ കര്‍ഷകമനസ് കാണാതെ പോകുന്ന തരത്തില്‍ നമുക്ക് മുന്നില്‍ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരുവശത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍ദയത്വത്തിന്റെ വിഷവേരുകള്‍ ആണ്. പകല്‍ മുഴുവന്‍ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യന്‍ രാഷ്‌ട്രീയ ഗോദയിലെ ധര്‍മയുദ്ധത്തില്‍ നാടിന്റെ നന്മയ്‌ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകര്‍ എന്ന മട്ടില്‍ റിപ്പോര്‍ട്ടര്‍മാരാല്‍ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിന്റെ flagship program എന്ന വിശേഷണമുള്ള പരിപാടിയില്‍ (പകലന്തിയോളം moral verbalism നടത്തിയ റിപ്പോര്‍ട്ടര്‍ സഹപ്രവര്‍ത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാന്‍  ആങ്കര്‍ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവര്‍ഗ, പുരുഷ,  പിന്തിരിപ്പന്‍ വഷളത്തരങ്ങള്‍ വിളമ്പുക. അതിന് വിദൂഷകസേവയ്‌ക്കായി ചില നിരീക്ഷക ആഭാസന്മാരും.  

ഇത് കാണാനും ആസ്വദിക്കാനും ഇരിക്കുന്നവര്‍ ഒഴിച്ചുള്ളവരോട് എനിക്കൊരു അഭ്യര്‍ത്ഥന മാത്രമേ ഉള്ളൂ. ഇതേ ജോലി ചെയ്യുന്ന ഒരാളാണ് ഞാനും. ഈ നിലയിലാണ് ഞാന്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നത് എന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ കല്ലെറിയൂ. അല്ലെങ്കില്‍ സമൂഹവിരുദ്ധ പ്രവൃത്തിക്ക് എന്നെ ജയിലില്‍ അടയ്‌ക്കൂ. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിന്റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല.  തലമുറകള്‍ക്ക് മേല്‍ വിപല്‍പ്പിണറായി പതിക്കാവുന്ന ദുര്‍ബോധനം ആണത്.  

ഇന്നേവരെ പല ആവര്‍ത്തി സ്ഥിരീകരിക്കാതെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത എനിക്കുപോലും എന്നെ പലപ്പോഴും സംശയമാണ്. ഈ ജോലിയില്‍ ഞാന്‍ എന്റെ പ്രേക്ഷകരോട് നീതി കാട്ടുന്നുണ്ടോ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോട് ആദരവോടെ  പെരുമാറുന്നുണ്ടോ, ഇന്നിപ്പോള്‍ Media One ന്റെ ചുമതലയില്‍ ഇരുന്ന് സഹപ്രവര്‍ത്തകരില്‍ കൂടി ഇതേ ഉത്തരവാദിത്ത ബോധം വളര്‍ത്തുന്നുണ്ടോ എന്നെല്ലാം എനിക്ക് തന്നെ സംശയം വരാറുണ്ട്. ആ സംശയങ്ങള്‍ സ്വയം ചോദിച്ച് ഉവ്വ് എന്ന മറുപടി ഉള്ളില്‍ നിന്ന് സമ്പാദിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുന്നുള്ളൂ.

അപ്പോഴും ഞാന്‍ പറയും. ഞാനും എന്റെ സഹപ്രവര്‍ത്തകരും വിമര്‍ശിക്കപ്പെടുക തന്നെ വേണം. അവര്‍ അംഗീകരിക്കപ്പെടുന്നുവെങ്കില്‍ അതിനൊപ്പം. കാരണം വിമര്‍ശനമാണ് എന്നെയും അവരെയും തിരുത്തുക. അല്പം കൂടുതല്‍ നല്ല മാധ്യമപ്രവര്‍ത്തകരാക്കുക. അതേ വേണ്ടൂ. അല്ലാതെ ഭൂലോക ബോറന്മാരായി, നാടിന്റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങള്‍ക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്‌കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത്.  

Tags: asianet newsവാര്‍ത്തമാധ്യമ പ്രവര്‍ത്തകര്‍മീഡീയ വണ്‍asianetശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.