കോട്ടയം: റവന്യൂ വകുപ്പില്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് രൂപീകൃതമായിട്ടുള്ള സ്പെഷല്‍ ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ യഥാസമയം തുടര്‍ച്ചാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ശമ്പളം മുടങ്ങുന്നത് പ്രതിഷേധാര്ഹമാണെന്ന്കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, ജനറല്‍ സെക്രട്ടറി എ. പ്രകാശ് എന്നിവര്‍ ആരോപിച്ചു.
സംസ്ഥാനത്ത് 1500ല്‍ പരം റവന്യൂ ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ല. ഭവനവായ്പ, ചിട്ടി, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ അടയ്ക്കാന്‍ സാധിക്കുന്നില്ല. ഓണക്കാലത്ത് പോലും ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നത് പ്രതിഷേധിക്കപ്പെടേണ്ടതാണ്. കൃത്യമായി ജോലി ചെയ്യുകയും തുടര്ച്ചാനുമതിയില്ല എന്ന സാങ്കേതിക കാരണങ്ങളാല്‍ ശമ്പളം തടഞ്ഞു വയ്ക്കുകയും ചെയ്യുന്ന നടപടി നീതിനിഷേധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കേരള എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: