Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഭരണത്തില്‍ ഗൗരവം എഴുത്തില്‍ നര്‍മ്മവും

1940 ഏപ്രിലില്‍ മാവേലിക്കര കമലാലയം തറവാട്ടില്‍ ജനനം. സാഹിത്യകാരനും നാടകകൃത്തുമായിരുന്ന എന്‍.പി. ചെല്ലപ്പന്‍ നായരുടെയും കമലമ്മയുടേയും ഏക മകനാണ്. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. എംഎ ഇംഗ്ലീഷ് ഒന്നാം റാങ്കോടെ വിജയിച്ച അദ്ദേഹം മൂന്നുവര്‍ഷം കോഴഞ്ചേരി സെന്റ്‌തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 11:18 am IST
inKerala

തിരുവനന്തപുരം: ഭരണ തലത്തില്‍ കര്‍ക്കശക്കാരനായിരുന്നു സി.പി.നായര്‍. എഴുത്തിലാകട്ടെ നിറയെ നര്‍മ്മവും. 36 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ നേരിടേണ്ടിവന്ന സമ്മര്‍ദങ്ങളെയെല്ലാം ഹാസ്യ രചനയിലൂടെ മറികടക്കുകയായിരുന്നു സി.പി.നായര്‍.

1940 ഏപ്രിലില്‍ മാവേലിക്കര കമലാലയം തറവാട്ടില്‍ ജനനം.  സാഹിത്യകാരനും നാടകകൃത്തുമായിരുന്ന എന്‍.പി. ചെല്ലപ്പന്‍ നായരുടെയും കമലമ്മയുടേയും ഏക മകനാണ്.  മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. എംഎ ഇംഗ്ലീഷ് ഒന്നാം റാങ്കോടെ വിജയിച്ച അദ്ദേഹം മൂന്നുവര്‍ഷം കോഴഞ്ചേരി സെന്റ്‌തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. അതിനിടയിലാണ് സിവില്‍ സര്‍വ്വീസ് നേടുന്നത്. അമ്മയുടെ അച്ഛനും പ്രമുഖ അഭിഭാഷകനും സാഹിത്യകാരനും ശ്രീമൂലം പ്രജാ സഭയില്‍ അംഗവുമായിരുന്ന എന്‍.ജി. പരമേശ്വരന്‍പിള്ളയുടെയും ശിക്ഷണമായിരുന്നു സാഹിത്യരംഗത്തേക്കുള്ള വാതില്‍ തുറന്നത്.  

1954 ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ (അന്നത്തെ സിക്‌സ്ത് ഫോറം) സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയായിരുന്നു മാവേലിക്കര ബിഷപ്‌സ് ഹോഡ്ജസ് ഹൈസ്‌ക്കൂളില്‍ നിന്നും സി.പി. നായര്‍ പുറത്തിറങ്ങിയത്. തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു.  

മകനെ എന്‍ജിനീയറിങ്ങിന് ചേര്‍ക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. സിപിക്കാകട്ടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ അധ്യാപകനാകാനും. എന്‍ജിനീയറിങ്ങിന് പ്രവേശനം ലഭിച്ചെങ്കിലും എംഎയ്‌ക്ക് തുല്യമായി മൂന്നുവര്‍ഷം കൊണ്ട് പാസാകാവുന്ന ബിഎ ഓണേഴ്‌സിന് കേരള യൂണിവേഴ്‌സിറ്റിയില്‍ അച്ഛനറിയാതെ ചേര്‍ന്നു. ഒന്നാം റാങ്കോടെ പാസായതോടെ അച്ഛന്റെ ദേഷ്യമെല്ലാം മാറി. 1962 ല്‍ ഐഎഎസ് ലഭിച്ചപ്പോഴും കേരളത്തില്‍ ഒന്നാമനായിരുന്നു.  മലയാളം മീഡിയത്തില്‍ പഠിച്ചതുകൊണ്ട് തനിക്കൊരു നഷ്ടവുമുണ്ടായില്ലെന്ന് നിരവധി തവണ പറഞ്ഞിരുന്നു.

1968 ല്‍ അമ്മാവന്റെ മകളായ സരസ്വതിയെ വിവാഹം കഴിച്ചു. മുപ്പത്താറു വര്‍ഷം വിവിധ മേഖകലകളില്‍ സേവനം അനുഷ്ഠിച്ചു. വിരമിച്ച ശേഷവും ഭരണതലത്തിലെ പ്രാഗത്ഭ്യം കൊണ്ട് കൂടുതല്‍ ചുമതലകള്‍ അദ്ദേഹത്തെ തേടിയെത്തി. 2002 ല്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ആയരിക്കെ മലയാലപ്പുഴ ക്ഷേത്രത്തിലെ ശതകോടി അര്‍ച്ചനയിലെ അഴിമതി പുറത്ത് കൊണ്ട് വന്നത് സി.പി. നായരായിരുന്നു. കോണ്‍ഗ്രസ്സും ചില ദേവസ്വം ഉദ്യോഗസ്ഥരും ചേര്‍ന്ന് എട്ടരക്കോടിയോളം രൂപ ബജറ്റില്‍ ശതകോടി അര്‍ച്ചന നടത്താന്‍ പദ്ധതി തയ്യാറാക്കി. അഴിമതി മുന്നില്‍കണ്ട് സി.പി നായര്‍ അനുമതി നിഷേധിച്ചു. ക്ഷേത്രത്തില്‍ എത്തിയ സിപിയെ കോണ്‍ഗ്രസ്സുകാര്‍ പൂട്ടിയിട്ടു. അനുമതി ഒപ്പിട്ടുനല്‍കാന്‍ ഭീഷണിപ്പെടുത്തി. പോലീസ് സ്ഥലത്തെത്തിയതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. 28 പോലീസുകാര്‍ക്കും മറ്റ് എഴുപത്തഞ്ചോളം പേര്‍ക്കും പരിക്കേറ്റു. കളക്ടര്‍ പോലീസിനെ പിന്‍വലിച്ചതിന് ശേഷമാണ് പ്രദേശം ശാന്തമായത്. കേസ് പിന്‍വലിക്കാന്‍ സി.പി നായര്‍ക്ക് പലയിടത്തുനിന്നും സമ്മര്‍ദമുണ്ടായി.  

സംഘപരിവാര്‍ സംഘടനകളുടെ സഹയാത്രികന്‍

ക്ഷേത്രങ്ങളിലെ ഉത്സവവും നാടന്‍കളികളുമായി മാവേലിക്കരയിലെ സി.പി.നായരുടെ ബാല്യം ചൈതന്യമുള്ളതായിരുന്നു. ആ ചൈതന്യമാണ് സി.പി.നായരെ ക്ഷേത്രസംരക്ഷണ സമിതിയിലേക്ക് ആകര്‍ഷിച്ചത്. ക്ഷേത്ര സംരക്ഷണ സമിതിയുടൈ നേതൃത്വത്തിലുള്ള വഴയില ക്ഷേത്രത്തിന്റെ രക്ഷാധികാരിയായിരുന്നു. സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അംഗപരിമതരുടെ സംഘടനായായ സക്ഷമയുടെ രക്ഷാധികാരിയുമായി സിപി. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ശബരിമല ആചാര സംരക്ഷണ യജ്ഞത്തില്‍ ഭക്തര്‍ക്കൊപ്പം നിലപാടെടുത്തു സ്ത്രീ പ്രവേശനത്തെ നഖശിഖാന്തം എതിര്‍ത്തു സി.പി. നായര്‍.  

കണ്ണുകള്‍ ദാനം ചെയ്തു

സി.പി.നായരുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്നും മരണാനന്തര ചടങ്ങുകള്‍ നടത്തരുതെന്നും ഏറെ കാലത്തിന് മുമ്പ് തന്നെ അദ്ദേഹം എഴുതിവച്ചിരുന്നു. അതിനാല്‍ സഞ്ചയനം ഉള്‍പ്പടെയുളള മരണാനന്തര ചടങ്ങുകള്‍ ഉണ്ടാകില്ലെന്ന് സി.പി.നായരുടെ മകന്‍ ഹരിശങ്കര്‍ അറിയിച്ചു.

ഭരണ രംഗത്തും ഭാരതീയ മൂല്യങ്ങളെ പ്രതിഷ്ഠിച്ച വ്യക്തി

ഭാരതീയ മൂല്യങ്ങളും ലാളിത്യവും സുതാര്യതയും ഭരണ തലത്തിലും സന്നിവേശിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു അന്തരിച്ച സി.പി.നായരെന്ന് കേന്ദ്രവിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദ് അനുസ്മരിച്ചു. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും അദ്ദേഹത്തിന് വലിയ പ്രതീക്ഷയായിരുന്നു. സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അനുശോചന സന്ദേശത്തില്‍ വിനോദ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.