കോട്ടയം : സാമൂഹിക തിന്മകള്ക്കെതിരെ മൗനമോ തിരസ്കരണമോ പ്രതിഷേധമോ അല്ല വേണ്ടത്. നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തില്‍ ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിന്മകള്ക്കെതിരെ കൈകോര്‍ത്താല്‍ മതമൈത്രി തകരില്ല. തുറന്നു പറയേണ്ടപ്പോള്‍ നിശ്ശബ്ദനായിരിക്കരുത്. മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണം. മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തുമോയെന്ന് ആശങ്കയുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലൂടെ പഠിക്കണം. തെറ്റുകള്‍ക്കെതിരെ സംസാരിച്ചത് കൊണ്ട് മതമൈത്രി തകരില്ല. മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി.
സത്യവിരുദ്ധമായ വിട്ടുവീഴ്ച്ചയ്ക്ക് സന്നദ്ധനാകരുതെന്നും ഗാന്ധിജി പഠിപ്പിക്കുന്നു. സമാധാനമെന്നത് മാത്സര്യത്തിന്റെ അഭാവമല്ല. മതേതരത്വത്തിന്റേയും പുരോഗമന ചിന്തയുടേയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെ കാര്‍ന്ന് തിന്നുന്ന തിന്മകളെ കുറിച്ച് സംസാരിക്കാന്‍ പാടില്ലെന്നാണ് അവരുടെ വാദം.
ലവ് ജിഹാദ് പോലെ തന്നെ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന് ബിഷപ്പ് ഇതിന് മുമ്പ് പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. കത്തോലിക്കാ പെണ്‍കുട്ടികളെ നാര്‍ക്കോട്ടിക് ഇരയാക്കുന്നുവെന്നും ക്രൈസ്തവ കുടുംബങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. ജിഹാദുകള്‍ക്ക് സഹായം നല്കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും കോളേജിലും ഹോസ്റ്റലിലും കച്ചവടസ്ഥാപനങ്ങളിലും അങ്ങനെ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ജിഹാദികള്‍ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണം. കേരളത്തില്‍ ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാര്‍ക്കോട്ടിക് ജിഹാദാണ് നടക്കുന്നത്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: