തൃശ്ശൂര്‍: എടയൂര്‍ മുളകിനും കുറ്റിയാട്ടൂര്‍ മാങ്ങയ്ക്കും ഭൗമ സൂചിക പദവി ലഭിച്ചു. മലപ്പുറം ജില്ലയിലെ എടയൂര്‍, ആതവനാട്, മരക്കര, ഇരിമ്പിലിയം, കല്പകഞ്ചേരി, വളാഞ്ചേരി, മൂര്‍ക്കനാട്, കുറുവ പഞ്ചായത്തുകളിലുള്ള പ്രാദേശിക കൃഷിയാണ് എടയൂര്‍ മുളക്. കഴിഞ്ഞ 150 വര്‍ഷമായി എടയൂരില്‍ നിന്ന് സമീപത്തെ ചന്തകളിലേക്കും ജില്ലകളിലേക്കും മുളക് നല്കിവരുന്നു.
കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെയും സമീപ ഗ്രാമപഞ്ചായത്തുകളുടെയും പ്രശസ്തവും രുചികരവുമായ പരമ്പരാഗത മാമ്പഴ കൃഷിയാണ് കുറ്റിയാട്ടൂര്‍ മാങ്ങ. കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും ഇത് ‘നമ്പ്യാര്‍ മാങ്ങ’, ‘കണ്ണപുരം മാങ്ങ’, ‘കുഞ്ഞിമംഗലം മാങ്ങ’, ‘വടക്കുംഭാഗം മാങ്ങ’ എന്നീ പേരുകളിലും അറിയപ്പെടുന്നു. ആകര്‍ഷകമായ മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള ഈ മാങ്ങ മികച്ച രുചിക്കും മണത്തിനും പ്രസിദ്ധമാണ്.
എടയൂര്‍ ചില്ലി ഗ്രോവേഴ്സ് അസോസിയേഷന്, എടയൂര്‍, കുറ്റിയാട്ടൂര്‍ മാങ്ങ പ്രൊഡ്യൂസര്‍ സൊസൈറ്റി എന്നിവര്‍ എടയൂര്‍ മുളക്, കുറ്റിയാട്ടൂര്‍ മാങ്ങ എന്നിവയുടെ രജിസ്റ്റര്‍ ചെയ്ത ഉടമകളാണ്. കാര്‍ഷിക സര്‍വ്വകലാശാല വിസി ഡോ. ആര്. ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമമാണ് ഫലം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: