ന്യൂദല്‍ഹി: അനാരോഗ്യം കണക്കിലെടുത്ത് നാട്ടിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ബെംഗളൂരു സ്ഫോടനകേസ് പ്രതി അബ്ദുള്‍ നാസര്‍ മദനി നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ആരോഗ്യം തീരെ വഷളായതായും ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്നും മദനിക്കായി കോടതിയില്‍ ഹാജരായ പ്രശാന്ത്ഭൂഷണ് വാദിച്ചു. എന്നാല്‍ കോടതി വാദങ്ങള്‍ അംഗീകരിച്ചില്ല.
മദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ശക്തമായിവാദിച്ചു. കേസ് വിചാരണഘട്ടത്തിലെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കര്‍ണാടകം സുപ്രീംകോടതിയില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിവെച്ച് ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് മദനിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.
കൊവിഡ് സാഹചര്യവും മദനിയുടെ പിതാവ് കിടപ്പിലാണെന്നും ഉള്‍പ്പെടെ പ്രധാന മൂന്ന് കാര്യങ്ങള്‍ ഉന്നയിച്ചാണ് മദനി കോടതിയെ സമീപിച്ചത്. എന്നാല്‍ വാദങ്ങളൊന്നും തന്നെ കോടതി മുഖവിലയ്ക്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: