ഭോപ്പാല്‍ : നര്‍മ്മദ പരിക്രമ യാത്ര പൂര്‍ത്തിയാക്കാന്‍ തന്നെ സഹായതിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഘപ്രവര്‍ത്തകരുമെന്ന് വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. നാല് വര്‍ഷം മുമ്പാണ് അദ്ദേഹം ഭാര്യയും പത്രപ്രവര്‍ത്തകയായ അ മൃതയ്ക്കൊപ്പം നര്‍മ്മദാ നദിയുടെ തീരത്ത് കാല്‍നടയായി പര്യടനം നടത്തിയത്. തന്റെ പഴയ സഹപ്രവര്ത്തകന് ഒ.പി. ശര്‍മ്മയുടെ ‘നര്‍മ്മദ കേ പഥിക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യാത്രയ്ക്കിടെ ഒരു ദിവസം ഞങ്ങള്‍ ഗുജറാത്തിലെ ലക്ഷ്യസ്ഥാനത്ത് രാത്രി 10 മണിക്ക് എത്തി. വനമേഖലയില്‍ മുന്നോട്ടുള്ള വഴിയില്ല, രാത്രി തങ്ങാനുള്ള സൗകര്യവുമില്ല. അപ്പോള്‍ ഒരു ഫോറസ്റ്റ് ഓഫീസര്‍ വന്നു, ഞങ്ങള്‍ക്ക് സഹായം നല്കാന് അമിത് ഷാ നിര്‍ദ്ദേശിച്ചതായി അദ്ദേഹം അറിയിച്ചു.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. അദ്ദേഹത്തിന്റേയും ആര്‍എസ്എസിന്റേയും ഏറ്റവും വലിയ വിമര്‍ശകനാണ് ഞാന്‍. പക്ഷേ പര്‍വതങ്ങളിലൂടെ ഞങ്ങള്‍ക്കായി അദ്ദേഹം വഴിയൊരുക്കി, ഒപ്പമുണ്ടായിരുന്ന എല്ലാവര്ക്കും ഭക്ഷണം ക്രമീകരിച്ചു. ഞങ്ങളുടെ യാത്രയില്‍ ഒരു പ്രശ്നവുമില്ലെന്ന് അമിത് ഷാ ഉറപ്പുവരുത്തി.
ഇന്നുവരെ ഞാന്‍ ഷായെ കണ്ടിട്ടില്ല, പക്ഷേ ഉചിതമായ രീതിയില്‍ അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു. യാത്രയ്ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായും കണ്ടുമുട്ടി. ബറൂച്ച് പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദിവസം മാഞ്ചി സമാജ് ധര്‍മ്മശാലയില്‍ താമസം ഒരുക്കി. ഞങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്ന ഹാളിലെ ചുമരുകളില്‍ ആര്‍എസ്എസ് നേതാക്കളായ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെയും മാധവറാവു സദാശിവറാവു ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എന്തിനാണ് തനിക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടുന്നതെന്ന് ചോദിച്ചപ്പോള്‍ താനുമായി കൂടിക്കാഴ്ച നടത്തുവാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നെന്ന് അവര്‍ പറഞ്ഞതായും ദിഗ് വിജയ് സിങ്
മതവും രാഷ്ട്രീയവും വ്യത്യസ്തമാണെന്ന് ജനം മനസ്സിലാക്കാണം. ഇത് ആളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇതെല്ലാം പറയുന്നത്. നര്‍മ്മദ തീര്‍ത്ഥാടനകാലത്ത് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് ആര്‍എസ്എസും അമിത്ഷായുമാണ്. ഒരു യുവമോര്‍ച്ച നേതാവും, മൂന്ന്ബിജെപി പ്രവര്‍ത്തകരും ഞങ്ങളുടെ പരിക്രമ സംഘത്തിനൊപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ലെ പര്യടനം പൂര്‍ണമായും ആത്മീയവും മതപരവും ആണെന്നും രാഷ്ട്രീയ ധ്വനികള്‍ ഇല്ലാത്തതാണെന്നും യാത്രാ വേളയില്‍ തന്നെ ദിഗ് വിജയ് സിങ് വ്യക്തമാക്കിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പചൗരി, കാന്തിലാല്‍ ഭൗരിയ തുടങ്ങിയവരും പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: