Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭഗത് സിങ്ങും പാകിസ്ഥാന്‍ സര്‍ക്കാരും

24-ാമത്തെ വയസ്സില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച ആ മഹാനുഭാവനെ ബഹുമാനത്തോടെ നാം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. 1907 സപ്തംബര്‍ 28 ന് പഞ്ചാബ് പ്രവിശ്യയിലെ ലായ്‌പൂരിലാണ് ജനനം. 1931 മാര്‍ച്ച് 23 ന് ഇതേ പ്രവിശ്യയിലുള്ള ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് വധശിക്ഷയ്‌ക്കും വിധേയനായി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 1, 2021, 05:15 am IST
inMain Article

സര്‍ദാര്‍ ഭഗത് സിങ് എന്ന ധീര വിപ്ലവകാരിയുടെ 114-ാമത്തെ ജന്മവാര്‍ഷികം കടന്നുപോയിരിക്കുന്നു. ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും പ്രതീകമാണ് ഭഗത്‌സിങ്.  വാക്കുകളാല്‍ വര്‍ണിക്കാനാവാത്ത വിധം നിസ്സീമമാണ് അദ്ദേഹത്തിന്റെ സേവന പ്രവൃര്‍ത്തികള്‍. 24-ാമത്തെ വയസ്സില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച ആ മഹാനുഭാവനെ ബഹുമാനത്തോടെ നാം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. 1907 സപ്തംബര്‍ 28 ന് പഞ്ചാബ് പ്രവിശ്യയിലെ ലായ്‌പൂരിലാണ് ജനനം. 1931 മാര്‍ച്ച് 23 ന് ഇതേ പ്രവിശ്യയിലുള്ള ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് വധശിക്ഷക്കും വിധേയനായി.  നിര്‍ഭാഗ്യവശാല്‍ ഇവ രണ്ടും വിഭജനാനന്തരം ഇന്ന് പാക്കിസ്ഥാന്റെ അധീനതയിലാണ്. ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ വേരുകള്‍ പൊട്ടിയ പല സ്ഥലങ്ങളും അയല്‍ക്കാരുടെ കയ്യിലായി. അതിന്റെ സ്മരണയെ ദ്യോതിപ്പിക്കും വിധമുള്ള സ്മാരകങ്ങള്‍ ഇവിടൊട്ട് ഇല്ലതാനും. സൂര്യ സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിഖ്യാത സായുധ വിപ്ലവമായ ചിറ്റഗോങ് വിപ്ലവത്തിന് സാക്ഷ്യം വഹിച്ച ചിറ്റഗോങ് എന്ന തുറമുഖ നഗരം ബംഗ്ലാദേശിന്റെ കീഴിലാണ്. ഇവിടെ അതിന്റെ സ്മരണ നിലനിര്‍ത്താന്‍ തക്കതായതൊന്നും ഇല്ല. ആ ധീര വിപ്ലവകാരികളുടെ ത്യാഗത്തിന്റെ ഫലമാണ് ആ ദേശത്തിന്റെ സ്വാതന്ത്ര്യം എന്ന് അവര്‍ അറിയുന്നില്ല.

പഞ്ചാബ്, ബംഗാള്‍ എന്നീ പ്രവിശ്യകളുടെ സിംഹഭാഗവും വിഭജനത്തില്‍ നമുക്ക് നഷ്ടമായി. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ശക്തമായ ഇടപെടല്‍ നിമിത്തമാണ് ബംഗാളിന്റെ ഒരംശം ഭാരതത്തില്‍ നിലനില്‍ക്കുന്നത്. നെഹ്‌റു ബംഗാളിനെ പൂര്‍ണമായും പാക്കിസ്ഥാനു നല്‍കാന്‍ തീരുമാനിച്ചതായിരുന്നു. അങ്ങനെ പല ധീര വീര ഭാരതീയരുടെ ജന്മഭൂമിയും കര്‍മ്മ മണ്ഡലവും അന്യനാട്ടിലായി!! ഇവരില്‍ ഒരാളാണ് ഭഗത് സിങ്. അദ്ദേഹം ജനിച്ചത് ലായ്‌പൂരിലായിരുന്നു. അവിടെയുള്ള ഡിഎവി സ്‌കൂളിലും ലാഹോറിലുള്ള നാഷണല്‍  കോളേജിലുമായി വിദ്യാഭ്യാസം. ഭഗത് സിങ്ങിന്റെ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ നഗരമായിരുന്നു. പഞ്ചാബ് കേസരി ലാലാ ലജ്പത് റായിയെ മാരകമാംവിധം പരിക്കേല്‍പ്പിച്ചതും അതിന്റെ പ്രതികാരമായി ജെ.പി. സാന്റേഴ്‌സനെ വധിച്ചതും ഇവിടെ വച്ചാണ്. ഇവിടുത്തെ സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചതും വധശിക്ഷയ്‌ക്ക് വിധേയനാക്കിയതും. നെഹ്‌റുവിന്റെ പൂര്‍ണ സ്വരാജ് പ്രഖ്യാപനം ഇവിടെ വച്ചായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഭഗത് സിങ്ങിന്റെ സ്മരണകളെ ദ്യോതിപ്പിക്കുംവിധമുള്ള സ്മാരകങ്ങള്‍ ഇവിടെ മഷിയിട്ട് നോക്കിയാല്‍ കാണില്ല. അദ്ദേഹം പഠിച്ച നാഷണല്‍ കോളജും തടവില്‍ പാര്‍പ്പിച്ച ലാഹോര്‍ സെന്‍ട്രല്‍ ജയിലും ഇന്ന് നാശത്തിന്റെ വക്കിലാണ്. വളരെക്കാലം മുന്‍പുതന്നെ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയ സ്ഥലം ഇടിച്ചു നിരത്തി ചത്വരം നിര്‍മിച്ചു. ഈ ചത്വരത്തിനു ഭഗത് സിങ് ചൗക്ക് എന്ന് നാമകരണം ചെയ്യണമെന്നുള്ള പ്രദേശവാസികളുടെ അഭ്യര്‍ത്ഥനയോട് മുഖം തിരിച്ചു നില്‍ക്കുകയാണ് പാക് ഭരണകൂടം. വിഭജനം കഴിഞ്ഞ ഉടനെ ലായ്‌പൂരിനെ ഫൈസാബാദ് ആക്കിയിരുന്നു. ഭഗത് സിങ്ങിന്റെ ത്യാഗത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ പല പാക് പത്രങ്ങളും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചെങ്കിലും ഇതൊന്നും നമ്മളെ ബാധിക്കുന്നില്ല എന്നതാണ്  പാക് സര്‍ക്കാര്‍ സമീപനം. പുതിയ തലമുറയ്‌ക്ക് ഭഗത് സിങ് അജ്ഞനാണ്, ചിലര്‍ക്ക് നേരിയ ഒരോര്‍മയുണ്ട്. പഴയ തലമുറയ്‌ക്ക് ഭഗത് സിങ്ങിനെ നല്ലവണ്ണം അറിയാം.

ഒരു സിക്കുകാരനായതുകൊണ്ടാണ് ഭഗത് സിങ്ങിന് ഈ നിലവന്നതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍  ഭഗത് സിങ്ങിനെക്കുറിച്ചെഴുതിയ ‘വിത്തൗട്ട് ഫിയര്‍’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതിനു പ്രാധാന്യം  

നല്‍കിയിട്ടില്ല. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയില്‍ (രക്തസാക്ഷി, പ്രണതാ ബുക്‌സ് കൊച്ചി)ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താനായിട്ടില്ല.  ബിബിസി ഇതേക്കുറിച്ച്  ഹ്രസ്വമായൊരു ഫീച്ചര്‍ ചെയ്തു. അന്താരാഷ്‌ട്ര തലത്തില്‍ എത്തിച്ചു. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ മനസ്സു മാറ്റിയിട്ടില്ല, ലിബറലുകള്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

സംപ്രീത് പണിക്കര്‍

Tags: പാക്കിസ്ഥാന്‍ഭഗത് സിങ്ങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.