ഇടുക്കി: തേക്കടി ബോട്ട് ദുരന്തമുണ്ടായി ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും കുറ്റക്കാര്‍ക്കെതിരായ നടപടി ഇഴയുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയിട്ട് 22 മാസം കഴിഞ്ഞെങ്കിലും കേസിന്റെ വിചാരണ ആരംഭിക്കാനായിട്ടില്ല, ഒത്തുകളിയെന്ന് ആക്ഷേപം.
വാദം എറ്റെടുക്കാന്‍ പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് ആരും തയാറാകാത്തതാണ് കേസ് കോടതി പരിഗണിക്കുന്നത് നീളാന്‍ കാരണം. രണ്ടുപേരെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ഇരുവരും പിന്മാറി. പുതിയ പബ്ലിക്് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
2009 സപ്തംബര്‍ 30നാണ് കെടിഡിസിയുടെ ജലകന്യക ബോട്ട് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങി ഏഴ് കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര് മരിച്ചത്. 2014 ഡിസംബര്‍ 24നാണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റകൃത്യങ്ങള്‍ രണ്ട് തരത്തിലുണ്ടെന്ന് കണ്ടെത്തി പ്രത്യേകം കുറ്റപത്രം നല്കാന് ഉത്തരവിട്ടത്. അഞ്ച് വര്‍ഷത്തോളം ഫയലില്‍ ഉറങ്ങിയ തുടരന്വേഷണം കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തില്‍ 2019 നവംബറിലാണ് പൂര്‍ത്തിയാക്കിയത്.
നേരിട്ട് ബന്ധമുള്ളവര്‍ അടങ്ങിയ ആദ്യത്തെ കുറ്റപത്രം 2019 ആഗസ്ത് ആദ്യവാരം സമര്‍പ്പിച്ചു. കേസില്‍ നേരിട്ട് ഉള്‍പ്പെട്ട ഡ്രൈവര്‍, സഹായി, ബോട്ടിന്റെ ചുമതലയുള്ള കെടിഡിസിയുടെ ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്കിയവര് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. രണ്ടാമത്തെ കുറ്റപത്രത്തില്‍ ബോട്ട് നിര്‍മാണത്തില്‍ പങ്കാളികളായവരും നിലവാരം കൃത്യമായി പരിശോധിക്കാതെ നീറ്റിലിറക്കാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥരുമാണ് ഉള്‍പ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: