Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു; സഞ്ചാരികളെ വരവേറ്റ് ഹോട്ടലുകളും റിസോർട്ടുകളും, ഓണക്കാലം പ്രതീക്ഷയുടെ ജീവവായുവാകുന്നു

പൊന്‍മുടി സന്ദര്‍ശിക്കാന്‍ കഴിയാതെ വന്നതോടെ ടൂറിസ്റ്റുകള്‍ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളായ പേപ്പാറ, കല്ലാര്‍, ചാത്തന്‍കോട്, മീന്‍മുട്ടി, വാഴ്വാന്‍തോല്‍, ചീറ്റിപ്പാറ ടൂറിസം മേഖലകളിലേക്ക് പോയി. ഓണനാളുകളില്‍ വിതുര മേഖലയിലെ ടൂറിസം മേഖലകളില്‍ ഒരുലക്ഷത്തില്‍ പരം പേര്‍ സന്ദര്‍ശനം നടത്തിയതായാണ് കണക്ക്.

രാജു എം.byരാജു എം.
Aug 24, 2021, 12:26 pm IST
inTravel

നീണ്ട കൊവിഡ് നിയന്ത്രണങ്ങളില്‍ അടച്ചു പൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു. കര്‍ശന നിയന്ത്രണങ്ങളോടെ ഈ മേഖലയിലെ പ്രധാന കേന്ദ്രങ്ങളും കഴിഞ്ഞയാഴ്ച തുറന്നിരുന്നു. ഓണത്തോടനുബന്ധിച്ചാണ് ആളുകളുടെ കൂടുതല്‍ സാന്നിധ്യം ഉണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി വിവിധ ഭാഗങ്ങളില്‍ നിന്ന്​ നൂറുകണക്കിന് ആളുകള്‍ ഇവിടങ്ങളില്‍ എത്തിയിരുന്നു.

കുടുംബമായി എത്തുന്നവരും കൂടുതലായുണ്ട്. വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ തിരുവനന്തപുരം ജില്ലയിലെ പൊന്‍മുടിയില്‍ ഓണമാഘോഷിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്.  തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി അമ്പതിനായിരത്തില്‍പ്പരം ആളുകൾ പൊന്‍മുടി സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍ പകുതിപേര്‍ക്ക് മാത്രമാണ് പൊന്‍മുടിയില്‍ എത്തിച്ചേരാന്‍ സാധിച്ചത്. അവിട്ടം ദിനത്തിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ ആരംഭിച്ച സഞ്ചാരികളുടെ ഒഴുക്ക് ഉച്ചയോടെ നിയന്ത്രണാതീതമായി. അമിതമായി വാഹനങ്ങള്‍ എത്തിയതോടെ വിതുര-കല്ലാര്‍ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതതടസവും നേരിട്ടു. സഞ്ചാരികളുടെ വരവ് ഗണ്യമായി ഉയര്‍ന്നതോടെ ഉച്ചക്ക് മൂന്ന് മണിയോടെ പാസ് വിതരണം നിർത്തി. ഇതോടെ ആയിരക്കണക്കിന് സഞ്ചാരികള്‍ പൊന്‍മുടി സന്ദര്‍ശിക്കാനാകാതെ നിരാശയോടെ മടങ്ങുകയായിരുന്നു.

കല്ലാര്‍ ചെക്ക് പോസ്റ്റില്‍ എത്തിയ സഞ്ചാരികളെ പോലീസ് ഏറെ പണിപ്പെട്ടാണ് മടക്കിഅയച്ചത്. പൊന്‍മുടി സന്ദര്‍ശിക്കാന്‍ കഴിയാതെ വന്നതോടെ ടൂറിസ്റ്റുകള്‍ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളായ പേപ്പാറ, കല്ലാര്‍, ചാത്തന്‍കോട്, മീന്‍മുട്ടി, വാഴ്വാന്‍തോല്‍, ചീറ്റിപ്പാറ ടൂറിസം മേഖലകളിലേക്ക് പോയി. ഓണനാളുകളില്‍ വിതുര മേഖലയിലെ ടൂറിസം മേഖലകളില്‍ ഒരുലക്ഷത്തില്‍ പരം പേര്‍ സന്ദര്‍ശനം നടത്തിയതായാണ് കണക്ക്. 

കൊല്ലം ജില്ലയിലെ ഒറ്റക്കല്‍ മാന്‍പാര്‍ക്ക്, തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം, കല്ലട ഡാം, പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലാണ് കൂടുതല്‍ ആളുകളെത്തിയിരുന്നത്. പാലരുവിയില്‍ ഞായറാഴ്ച അരലക്ഷവും തിങ്കളാഴ്ച 49,000 രൂപയും ടിക്കറ്റ് വരുമാനം ഉണ്ടായി. സംസ്ഥാന അതിര്‍ത്തിയിലെ നിയന്ത്രണം കാരണം തമിഴ്നാട്ടില്‍ നിന്ന്​വളരെ കുറച്ച്‌ ആളുകളേ എത്തുന്നുള്ളു.  

ഇടുക്കി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കിന് കുറവില്ലായിരുന്നു. വാഗമണിനും പരന്തുംപാറയ്‌ക്കും ഇടയിൽ മലമുകളിൽ ടെന്റിലും റുമില്ലും ആയി താമസിച്ച് മഞ്ഞ് കൊള്ളാനും, തീ കായാനും ട്രക്കിംഗ് ചെയ്യാനും, വെള്ളചാട്ടത്തിൽ കുളിക്കാനും ആടാനും പാടാനും ഒക്കെ സഞ്ചാരികളെത്തിയിരുന്നു. ചെങ്കുളം ജലാശയത്തിൽ ബോട്ട് സർവീസിനും നിരവധിപേർ എത്തിയിരുന്നു. 20 പേർക്ക് സഞ്ചരിക്കാവുന്ന വലിയ ബോട്ടുകളാണ് ഇവിടെ ഒരുക്കിയിരുന്നത്. 15 മിനിട്ടിന് 100 രൂപയാണ് ഈടാക്കുന്നത്. കാഴ്ചയുടെ ഇന്ദ്രജാലം തീർക്കുന്ന തൊമ്മൻ‌കുത്തിലേക്കും സഞ്ചാരികൾ എത്തി. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ആളുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്.  

ഒട്ടേറെ മലയാളികൾ കുടുംബസമേതം തേക്കടി കാണാനെത്തിയത് ടൂറിസം രംഗത്ത് പുതിയ പ്രതീക്ഷകൾ നൽകുന്നു. തേക്കടി തടാകത്തിലെ ബോട്ടിങ്, വനം വകുപ്പിന്റെ വിവിധ ട്രക്കിങ് പരിപാടികൾ എന്നിവയ്‌ക്ക് മുൻ‌കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. ഹോട്ടലുകളും റിസോർട്ടുകളും നിരക്ക് കുറച്ച് സഞ്ചാരികൾക്ക് താമസസൗകര്യം ഉറപ്പ് നൽകുന്നുണ്ട്.  

Tags: OnamടൂറിസംidukkiPonmudiതേക്കടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.