മാവേലിക്കര: ചെയ്യാത്ത കുറ്റത്തിന് മാവേലിക്കര സ്വദേശി സൗദി അറേബ്യയില്‍ ശിക്ഷയനുഭവിക്കുന്നു. മാവേലിക്കര കണ്ടിയൂര്‍ കിഴക്കേടത്ത് വടക്കതില്‍ രാജനാണ് കുറ്റാരോപിതനായി അക്കാമ തടയപ്പെട്ട് നാട്ടില്‍ വരാന്‍ സാധിക്കാതെ സൗദിയില്‍ ദുരിതമനുഭവിക്കുന്നത്. സൗദിയില്‍ ആല് ആ സിം എന്ന സ്ഥലത്ത് അസ്ബാക്ക് ട്രേഡിങ്ങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ 2011ലാണ് രാജന് ഡ്രൈവറായി ജോലിയില്‍ കയറിയത്.
എന്നാല്‍ 2015 കമ്പനി വക മറ്റൊരു വാഹനം അപകടത്തില്‍ പെടുകയും അപകടത്തില്‍ ഒരു വിദേശ തൊഴിലാളി മരിക്കുകയും ചെയ്തിരുന്നു. രാജന് ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിനു കാരണമെന്ന് കള്ളക്കേസുണ്ടാക്കി നിരപരാധിയായ രാജന്റെ തലയില്‍ ഈ കേസ് കെട്ടിവെക്കുകയായിരുന്നു. കേസ് ചാര്‍ജ്ജ് ചെയ്തതിനെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന കമ്പനി രാജന്റെ അക്കാമ തടഞ്ഞുവെക്കുകയും രാജന് നാട്ടില്‍ വരുവാനോ ജോലി സ്ഥലത്തിന് പുറത്തിറങ്ങുവാനോ കഴിയാത്ത അവസ്ഥയാണിപ്പോള്‍ എന്നാല്‍ നിരപരാധിത്വം തെളിയിക്കുവാനുള്ള അവസരം പോലും രാജന് നിഷേധിക്കുകയും ചെയ്തു.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഒരു പ്രാവശ്യം മാത്രമാണ് ഇദ്ദേഹത്തിന് നാട്ടില്‍ വരാന്‍ സാധിച്ചത്. ഭാര്യ തങ്കമണിയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബം രാജനെ നാട്ടിലെത്തിക്കുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് പല വാതിലുകളും മുട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. രാജന്റെ ആരോഗ്യസ്ഥിതിയിലും കുടുംബാംഗങ്ങള്‍ക്ക് ഉല്‍കണ്ഠയുണ്ട്. ഇനി സുരേഷ് ഗോപി എംപിക്കും കേന്ദ്ര മന്ത്രി വി.മുരളീധരനും നിവേദനം സമര്‍പ്പിക്കുവാന്‍ ഒരുങ്ങുകയാണ് രാജന്റെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: