Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ഥാണുമലയരുടെ ശുചീന്ദ്രം

കുറ്റവാളിയെന്നു കരുതുന്നയാള്‍ തീയില്‍ ചാടിയോ തിളയ്‌ക്കുന്ന എണ്ണയില്‍ കൈമുക്കിയോ നിരപരാധിത്വം തെളിയിക്കുന്ന 'ശുചീന്ദ്രം കൈമുക്ക്' ഇവിടെയാണ് നടന്നിരുന്നത്. (മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി എന്നിവയില്‍ പലതരം കുറ്റകൃത്യങ്ങളെക്കുറിച്ചും അവയ്‌ക്കുള്ള ശിക്ഷ എന്താണെന്നും പറഞ്ഞിട്ടുണ്ട്). 13ാം ശതകത്തില്‍ തുടങ്ങിയ ഈ ആചാരം സ്വാതി തിരുനാളിന്റെ കാലത്താണ് നിര്‍ത്തലാക്കിയത്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Sep 30, 2021, 05:00 am IST
in Samskriti

ഐതിഹ്യങ്ങളാല്‍ സമ്പന്നമാണ് സ്ഥാണുമലയന്‍ ക്ഷേത്രം. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ ഒരുമിച്ചു വാഴുന്ന സന്നിധി. അപൂര്‍വ ശില്പ ഭംഗികൊണ്ട് പ്രശസ്തമായ ഏഴു നിലകളുള്ള ഈ ക്ഷേത്രമുള്ളത് കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്താണ്. ശിവന്റെ പര്യായമായ സ്ഥാണുവും മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്ന മാലും ബ്രഹ്മാവിന്റെ മറ്റൊരു പേരായ അയനും ചേര്‍ന്നാണ് സ്ഥാണുമലയന്‍ എന്ന പേരുണ്ടായത്. പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് നാഗര്‍കോവില്‍  കന്യാകുമാരി രാജവീഥിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം.

അത്രി മഹര്‍ഷിയുമായി ബന്ധപ്പെട്ടതാണ് ക്ഷേത്ര ഐതിഹ്യം. പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം അത്രി മഹര്‍ഷിയുടെ വാസകേന്ദ്രമായിരുന്നു. ഭര്‍ത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയയുമൊത്ത് അത്രി മഹര്‍ഷി കഴിയുന്ന അവസരത്തില്‍ ഒരിക്കല്‍ അവിടെ മഴ പെയ്യാതായി. അതിന്റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹര്‍ഷിയ്‌ക്ക് ഉത്തരം നല്‍കാന്‍ മൂര്‍ത്തിത്രയങ്ങള്‍ക്കു പോലുമായില്ല. തുടര്‍ന്ന് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹര്‍ഷി ഹിമാലയത്തിലേയ്‌ക്ക് പോയി. മഹര്‍ഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ തനിക്കിത് ശക്തി നല്‍കുമെന്നും അവര്‍ വിശ്വസിച്ചു.

അനസൂയയുടെ ഭക്തിയെക്കുറിച്ചറിഞ്ഞ മൂര്‍ത്തിത്രയങ്ങള്‍ അനസൂയയെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. സംന്യാസിമാരുടെ വേഷത്തില്‍ അനസൂയയുടെ അടുക്കലെത്തി അവര്‍ ഭിക്ഷയാചിച്ചു. പക്ഷേ ഒരു നിബന്ധന. വിവസ്ത്രയായി വേണം ഭിക്ഷ നല്‍കാന്‍. ഇതു കേട്ട അനസൂയ അത്രിയുടെ പാദം കഴുകിയ ജലത്തില്‍ നോക്കി പ്രാര്‍ത്ഥിച്ചു. അതോടെ മൂര്‍ത്തിത്രയങ്ങള്‍ ശിശുക്കളായി മാറുകയും തുടര്‍ന്ന് അനസൂയ ആ കൈക്കുഞ്ഞുങ്ങളെ പരിചരിക്കുകയും ചെയ്തു. വിവരമറിഞ്ഞ് അവിടെയെത്തിയ ലക്ഷ്മി, പാര്‍വതി, സരസ്വതി ദേവിമാര്‍ മൂവരുടേയും പഴയരൂപം തിരികെ കൊടുക്കണമെന്ന് അപേക്ഷിച്ചു. ഇതേ തുടര്‍ന്ന്  ശിശുക്കളായി മാറിയ മൂര്‍ത്തിത്രയങ്ങളെ അനസൂയ പഴയരൂപത്തിലാക്കി എന്നാണ് കഥ.

ദേവേന്ദ്രന്‍ മൂര്‍ത്തിത്രയങ്ങള്‍ക്കായി നിര്‍മിച്ച ക്ഷേത്രമാണിതെന്ന മറ്റൊരു വിശ്വാസവും ഇവിടെ നിലനില്‍ക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ മുകള്‍ ഭാഗം ശിവനായും നടുഭാഗം വിഷ്ണുവായും കീഴ്ഭാഗം ബ്രഹ്മാവായും സങ്കല്‍പ്പിച്ചിരിക്കുന്നു. പ്രധാന റോഡില്‍ നിന്നും കവാടം കടന്നാല്‍ ദൂരെ നിന്ന് തന്നെ ശില്‍പചാതുര്യം വിളിച്ചോതുന്ന വെളുത്ത നിറത്തിലുള്ള ക്ഷേത്രഗോപുരം കാണാം. ക്ഷേത്രത്തിനരികില്‍ പഴമയുടെ പ്രൗഡി ചോരാത്ത അഗ്രഹാരങ്ങളുമുണ്ട്.  

കുറ്റവാളിയെന്നു കരുതുന്നയാള്‍ തീയില്‍ ചാടിയോ തിളയ്‌ക്കുന്ന എണ്ണയില്‍ കൈമുക്കിയോ നിരപരാധിത്വം തെളിയിക്കുന്ന ‘ശുചീന്ദ്രം കൈമുക്ക്’  ഇവിടെയാണ് നടന്നിരുന്നത്. (മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി എന്നിവയില്‍ പലതരം കുറ്റകൃത്യങ്ങളെക്കുറിച്ചും അവയ്‌ക്കുള്ള ശിക്ഷ എന്താണെന്നും പറഞ്ഞിട്ടുണ്ട്). 13ാം ശതകത്തില്‍ തുടങ്ങിയ ഈ ആചാരം സ്വാതി തിരുനാളിന്റെ കാലത്താണ് നിര്‍ത്തലാക്കിയത്.

134 അടിയോളം ഉയരമുള്ളതാണ് കൊത്തുപണികളാല്‍ കമനീയമായ ക്ഷേത്രത്തിന്റെ പ്രവേശനഗോപുരം. ക്ഷേത്രകവാടത്തില്‍ 25 അടിയോളം ഉയരമുള്ളതാണ് വാതില്‍. പടുകൂറ്റന്‍ പക്ഷിശ്രേഷ്ഠന്റെ പ്രതിമയും ഇവിടെയുണ്ട്. ദേവന്മാരും ഉപദേവന്മാരുമായി നിരവധി ആരാധനാമൂര്‍ത്തികളാണ് ക്ഷേത്രത്തിലുള്ളത്. സ്ഥാണുമലയ ശിവനാണ് അതില്‍ പ്രധാനം. ക്ഷേത്രത്തിനകത്ത് ആദ്യഘട്ട പ്രാര്‍ത്ഥന  

പൂര്‍ത്തിയാക്കി ഇറങ്ങുന്നത് മറ്റൊരു ഇടനാഴിയിലാണ്. ഹനുമാന്‍ പ്രതിഷ്ഠയിലേക്കാണ് ഈ വഴി ചെല്ലുന്നത്. 18 അടിയോളം ഉയരമുണ്ട് ഈ പ്രതിമയ്‌ക്ക്.  

മാര്‍കഴി, ചിത്തിര എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. ഡിസംബര്‍ജനുവരി മാസങ്ങളിലാണ് ഒമ്പത് ദിവസം നീണ്ട മാര്‍കഴി ഉത്സവം നടക്കുന്നത്. ദേവന്മാരെ മൂന്ന് തേരുകളില്‍ എഴുന്നെള്ളിക്കുന്ന തേരോട്ടമാണ് ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ഏപ്രില്‍ മെയ് മാസങ്ങളിലാണ് ചിത്തിര ഉത്സവം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.