ന്യൂദല്‍ഹി: നേതാക്കളെല്ലാം കോണ്‍ഗ്രസ് വിട്ടുപോവുകയാണെന്നും പഞ്ചാബ് കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ പാകിസ്ഥാനും ഐഎസ് ഐയ്ക്കുമാണ് ഗുണം ചെയ്യുകയെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയര്‍ച്ചയെക്കുറിച്ചും ഞങ്ങള്‍ക്കറിയാം. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു. നേതാക്കള്‍ ഒന്നൊന്നായി പാര്‍ട്ടി വിട്ടുപോകുന്നു. വി.എം. സുധീരന് പാര്‍ട്ടി പദവികള്‍ രാജിവെച്ചു. ഞാന്‍ ഇവിടെ ഭാരിച്ച ഹൃദയുമായി നില്‍ക്കുകയാണ്. സുഷ്മിത, ഫെറേറോ… കോണ്‍ഗ്രസ് വിട്ടുപോയി. ജിതിന് പ്രസാദ യുപിയില്‍ മന്ത്രിയായി. സിന്ധിയ നേരത്തെ പോയി. എല്ലായിടത്തും ആളുകള്‍ കോണ്‍ഗ്രസ് വിട്ടു പോവുകയാണ്. – കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
എന്തുകൊണ്ട് ഈ സ്ഥിതിയെന്നറിയുന്നില്ല. എത്രയും പെട്ടെന്ന് അടിയന്തര പ്രവര്‍ത്തക സമിതി ചേരണം. പാര്‍ട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: