Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടനില്‍ പെട്രോള്‍ ക്ഷാമം പരിഹരിക്കാന്‍ സൈനികര്‍ ട്രക്കോടിക്കും; പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട ക്യൂ; ശൈത്യകാലം ദുരിതപൂര്‍ണ്ണമാകും

ലോറി ഡ്രൈവര്‍മാരുടെ ക്ഷാമം മൂലം ഇന്ധനം നിറച്ച ട്രക്കുകള്‍ ഓടാത്തതിനാലുണ്ടായ ഇന്ധനക്ഷാമം പരിഹരിക്കാന്‍ തല്‍ക്കാലം സൈനികര്‍ ട്രക്കോടിച്ചു തുടങ്ങും. പ്രതിസന്ധി പരിഹരിക്കാനുള്ള അടിയന്തര നടപടിയെന്ന നിലയ്‌ക്കാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ധനം നിറച്ച ട്രക്കുകള്‍ പെട്രോള്‍ സ്‌റ്റേഷനിലെത്തിക്കാന്‍ സൈനികരെ ഇറക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 08:30 pm IST
in World

ലണ്ടന്‍: ട്രക്ക്  ഡ്രൈവര്‍മാരുടെ ക്ഷാമം മൂലം ഇന്ധനം നിറച്ച ട്രക്കുകള്‍ ഓടാത്തതിനാലുണ്ടായ ഇന്ധനക്ഷാമം പരിഹരിക്കാന്‍ തല്‍ക്കാലം സൈനികര്‍ ട്രക്കോടിച്ചു തുടങ്ങും. പ്രതിസന്ധി പരിഹരിക്കാനുള്ള അടിയന്തര നടപടിയെന്ന നിലയ്‌ക്കാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ധനം നിറച്ച ട്രക്കുകള്‍ പെട്രോള്‍ സ്‌റ്റേഷനിലെത്തിക്കാന്‍ സൈനികരെ ഇറക്കുന്നത്.

ബിസിനസ് മന്ത്രി ക്വാസി ക്വാര്‍ടെങ് പറഞ്ഞത് 150 സൈനികരെ ട്രക്കോടിക്കാനായി ഒരുക്കിയിട്ടുണ്ടെന്നാണ്. ഇവര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചുമതല ഏറ്റെടുക്കും.

പെട്രോള്‍ ക്ഷാമം മൂലം ആയിരക്കണക്കിന് പെട്രോള്‍ സ്‌റ്റേഷനുകളാണ് അടച്ചുപൂട്ടിയത്. ബ്രെക്‌സിറ്റിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായിരുന്ന 25,000 ട്രക്ക് ഡ്രൈവര്‍മാര്‍ ബ്രിട്ടന്‍ വിട്ടുപോയതാണ് ട്രക്കോടിക്കാന്‍ ഡ്രൈവര്‍മാരില്ലാത്ത സ്ഥിതി വരുത്തിവെച്ചത്. വിവിധമേഖലകളിലായി ഒരു ലക്ഷത്തോളം ഡ്രൈവര്‍മാരുടെ കുറവാണ് ഇപ്പോള്‍ ബ്രിട്ടന്‍ അനുഭവിക്കുന്നത്. പകരം ഡ്രൈവര്‍മാരെ നിയമിക്കാന്‍ ബ്രിട്ടനിലെ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും കോവിഡും ലോക്ഡൗണും കാരണം നടന്നില്ല. അതോടെയാണ് ഡ്രൈവര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ പട്ടാളം ട്രക്കോടിച്ച് തുടങ്ങിയത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളോട് കൃത്യമായ ഉത്തരം നല്‍കാനാവാതെ കുഴങ്ങുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സര്‍ക്കാരും. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്രോള്‍ സ്‌റ്റേഷനുകള്‍ക്ക് മുന്‍പില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. പെട്രോള്‍ ക്ഷാമം രൂക്ഷമാകുമെന്ന ഭയത്താല്‍ മിക്ക പമ്പുകളിലും വാഹനങ്ങളുടെ വന്‍ തിരക്കാണ്. ഉള്ളവര്‍ തന്നെ ആവശ്യമുള്ളതിനേക്കാള്‍ അധികം പെട്രോള്‍ വാങ്ങിയതും പെട്രോള്‍ സ്‌റ്റേഷനുകള്‍ കാലിയാകാന്‍ കാരണമായി. വാഹനമുടമകളോട് യാത്ര തിരിക്കുന്നതിനു മുന്‍പായി പെട്രോള്‍ ടാങ്കില്‍ കാല്‍ഭാഗം പെട്രോള്‍ എങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്  പെട്രോള്‍ റീടെയ്‌ലേഴ്‌സ് അസ്സൊസിയേഷന്‍.  

ഇന്ധന ക്ഷാമം കാരണം ഇന്ധന ഭീമന്‍മാരായ ബ്രിട്ടീഷ് പെട്രോളിയം കമ്പനി ലിമിറ്റഡ് യുകെയില്‍ 100ഓളം പെട്രോള്‍ സ്‌റ്റേഷനുകള്‍ താല്‍ക്കാലികമായി പൂട്ടി. മക്‌ഡൊണാള്‍ഡ്, നാന്‍ഡോസ് ചിക്കന്‍, ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോ എന്നിവിടങ്ങളിലും ലോറി ഡ്രൈവര്‍മാരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു.

പെട്രോള്‍ സ്‌റ്റേഷനുകള്‍ കാലിയാകുന്നതും മക്‌ഡൊണാള്‍ഡ്‌സില്‍ ആവശ്യമുള്ളത്ര ഉല്‍പന്നങ്ങള്‍ കിട്ടാത്തതും ഐക്കിയയില്‍ കിടക്കകള്‍ തീര്‍ന്നതും നാന്‍ഡോസ് കടകള്‍ പൂട്ടിയതും യുകെയില്‍ വ്യാപക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അടുക്കളയിലെ ഗ്യാസ് ക്ഷാമം മുതല്‍ ബ്രിട്ടനില്‍ സുലഭം ആയിരുന്ന പാലിനും മുട്ടയ്‌ക്കും ഇറച്ചിയ്‌ക്കും വരെ ദൗര്‍ലഭ്യം ഉണ്ടാകുകയാണ്.

ശൈത്യകാലം എപ്പോഴും ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം മധുരമുള്ള ഓര്‍മ്മയാണെന്നും. ക്രിസ്മസ് ആഘോഷവും പിന്നാലെയെത്തുന്ന പുതുവത്സരാഘോഷവും തന്നെ കാരണം. എന്നാല്‍ ഇക്കുറി ഉല്‍പന്നങ്ങളുടെയും വിദഗ്ധത്തൊഴിലാളികളുടെയും ക്ഷാമം ബ്രിട്ടീഷുകാരുടെ ശൈത്യകാലത്തിന്റെ നിറം കെടുത്തും. കുതിച്ചുയരുന്ന ഇന്ധനവില, ഇന്ധന ക്ഷാമം, ഇതിനുപുറമേ സൂപ്പര്‍മാര്‍ക്കറ്റുകളിലെ കാലിയായ ഷെല്‍ഫുകള്‍ എല്ലാം കൂടി ബ്രിട്ടീഷ് ജനതയെ കടുത്ത പ്രതിസന്ധിയിലാക്കും.  

കോവിഡ് പ്രതിസന്ധിയും പല മേഖലകളെയും തകര്‍ത്തു. കോവിഡ് മഹാമാരി മൂലം ആഗോള സമ്പദ് വ്യവസ്ഥ പുനരാരംഭിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കണ്ടെയ്നറുകളുടെ സുഗമമായ പോക്കുവരവ് തടസ്സപ്പെട്ടു. ഇത്  സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ക്ഷാമം ഉണ്ടാക്കി.   സൂപ്പര്‍മാര്‍ക്കറ്റുകളിലും കണ്‍വീനിയന്‍സ് സ്റ്റോറുകളിലും വസ്തുക്കളുടെ കുറവ് കണ്ടുതുടങ്ങി. കാര്‍ നിര്‍മ്മാണത്തിലെ അവശ്യവസ്തുവായ മൈക്രോ ചിപ്പുകള്‍ക്ക് കടുത്ത ക്ഷാമം കാരണം പുതിയ കാറുകള്‍ വിപണിയില്‍ എത്തുന്നതിന് തടസ്സമാകുകയാണ്. ഇത് കാറുകള്‍ കിട്ടാക്കനിയാവുന്ന അവസ്ഥ സൃഷ്ടിക്കുകയാണ്. പുതിയ കാറുകള്‍ നാലു ടയറുകളില്‍ ഓടുന്ന മിനി കമ്പ്യൂട്ടറുകള്‍ ആയതോടെ ഘടകവസ്തുക്കള്‍ (സ്‌പെയര്‍പാര്‍ട്‌സുകള്‍)ക്ക് വന്‍ ക്ഷാമമാണ്. കോവിഡ് കാലത്ത് കാര്‍ നിര്‍മ്മാണഫാക്ടറികള്‍ അടഞ്ഞപ്പോള്‍ ചിപ്പ് നിര്‍മ്മാതാക്കള്‍ മറ്റ് ഉല്‍പാദനമേഖലയിലേക്ക് തിരിഞ്ഞതാണ് കാര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായത്.

കോവിഡ് പ്രതിസന്ധിയേക്കാള്‍ ബ്രെക്‌സിറ്റിനെ തുടര്‍ന്നുള്ള ആസൂത്രണം പാളിയതാണ് പ്രതിസന്ധിക്കുള്ള യഥാര്‍ത്ഥ കാരണമെന്ന് പറയപ്പെടുന്നു. യൂറോപ്യന്‍ യൂണിയനില്‍ നി്ന്നും ബ്രിട്ടന്‍ വിട്ടുപോകുന്നതോടെ ഉല്‍പന്നങ്ങളുടെയും വിദഗ്ധതൊഴിലാകളുടെയും കാര്യത്തില്‍ ഉണ്ടാകാന്‍ പോകുന്ന ദൗര്‍ലഭ്യം പരിഹരിക്കാന്‍ വേണ്ടത്ര വേഗത്തില്‍ ബദല്‍ നടപടിയെടുക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇന്ധനം നിറച്ച ലോറികള്‍ ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ റിഫൈനറികളിലും ഇന്ധനടെര്‍മിനലുകളിലും കുടുങ്ങി. ഇവ പെട്രോള്‍ സ്‌റ്റേഷനിലേക്കെത്തിക്കാന്‍ വേണ്ടത്ര ഡ്രൈവര്‍മാരില്ല. പെട്രോള്‍ നിറച്ച വാഹനം ഓടിക്കാന്‍ പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്.  

Tags: ബ്രിട്ടീഷ് പെട്രോളിയംarmyBritainബോറിസ് ജോണ്‍സണ്‍boris johnsonപെട്രോള്‍ ക്ഷാമംഇന്ധന പ്രതിസന്ധിബ്രെക്സിറ്റ്ട്രക്ക് ഡ്രൈവര്‍മാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

India

കശ്മീരിൽ തുർക്കി ആയുധങ്ങളുമായി നുഴഞ്ഞുകയറാൻ ശ്രമം ; വെടി വച്ച് വീഴ്‌ത്തി സൈന്യം : പ്രദേശത്ത് രക്തക്കറകൾ

India

കശ്മീരിൽ സൈനിക വാഹനം കടന്നു പോകുന്ന വഴിയിൽ സ്ഫോടകവസ്തുക്കൾ ; വൻ  ആക്രമണ നീക്കം തകർത്ത് രാഷ്‌ട്രീയ റൈഫിൾസ്

India

തുർക്കി-പാകിസ്ഥാൻ സഖ്യത്തിന് തിരിച്ചടി നൽകി ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ ; ഗ്രീസുമായി പ്രതിരോധ വ്യാവസായിക സഹകരണത്തിന് കരാറായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.