ന്യൂദല്‍ഹി: മോദിയുടെ സ്ഥിരം വിമര്‍ശകരമായ ഹിന്ദു ദിനപത്രം പോലും വാഴ്ത്തിയതാണ് പ്രധാനമന്ത്രി അമേരിക്കയില്‍ ഐക്യരാഷ്ട്രസമിതിയില്‍ നടത്തിയ പ്രസംഗം. അതിനെ ഒഴിഞ്ഞ കസേരകളോടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചതെന്ന് കളിയാക്കിയത് രാജ്യദ്രോഹികളും കോണ്‍ഗ്രസും.
അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും വൈസ് പ്രസിഡന്റും മഹാത്മാഗാന്ധിയെ കുറിച്ച് ക്ലാസ് എടുത്തു എന്നതായിരുന്നു രാജ്യദ്രോഹികളായ ട്രോളര്‍മാരുടെ ഒരു വിമര്‍ശനം. എന്നാല്‍ ഈ കളിയാക്കലിന് മോദി തക്കതായ മറുപടി യുഎന്‍ പ്രസംഗത്തില്‍ കൊടുത്തു എന്നാണ് ഹിന്ദു ദിനപത്രം കുറിച്ചത്. ഇന്ത്യയുടെ ജനാധിപത്യത്തിന് ഊന്നല്‍ നല്‍കിയാണ് മോദി പ്രസംഗിച്ചതെന്നും സ്വന്തം കഥ പറഞ്ഞാണ് മോദി ബൈഡനും കമല ഹാരിസിനും മറുപടി നല്‍കിയതെന്നും ഹിന്ദു മുഖപ്രസംഗം പറയുന്നു. “ജനാധിപത്യത്തിന്റെ മൂല്യങ്ങളോട് അടുത്ത് നിന്നും വൈവിധ്യത്തിന്റെ പ്രതീകമായി മാറിയും സമത്വം, ബഹുസ്വരത, എല്ലാവിഭാഗത്തെയും ഉള്‍ച്ചേര്‍ക്കല്‍ എന്നിവയിലൂടെയും ജനാധിപത്യത്തിന്റെ അമ്മ എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. ” – മോദി പ്രസംഗത്തില്‍ പറഞ്ഞു. പിന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന് തെളിവായി സ്വന്തം കഥ പറഞ്ഞു. “അച്ഛന്റെ ചായക്കടയില്‍ സഹായിയായി നിന്ന കുട്ടിക്ക് അതുകൊണ്ട് തന്നെയാണ് രാജ്യത്തിന്റെ നേതാവായി മാറാന്‍ സാധിച്ചതും” എന്ന മോദിയുടെ വാക്കുകള്‍ ബൈഡനും കമലാ ഹാരിസിനുമുള്ള ചുട്ട മറുപടികളായിരുന്നു.
യുഎന്നിലെ ഒഴിഞ്ഞ കസേരകളോടായിരുന്നു മോദിയുടെ പ്രസംഗം എന്നതായിരുന്നു രാജ്യദ്രോഹികളായ ട്രോളര്‍മാരുടെ മറ്റൊരു വിമര്‍ശനം. യുഎന്നിലെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരിക്കലും പ്രസംഗിക്കുന്ന നേതാവിനോടുള്ള അനാദരവല്ല. പ്രസംഗത്തിന് ശേഷമുള്ള മാധ്യമസാന്നിധ്യമാണ് ഏത് പ്രസംഗത്തിന്റെയും കാതല്‍. മോദിയുടെ കാര്യത്തില്‍ ഹിന്ദു ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ പോലും വാഴ്ത്തിയെന്നത് തന്നെ ഇദ്ദേഹത്തിന്റെ പ്രസംഗത്തിനുള്ള അംഗീകാരമായി.
ലോകത്തില്‍ ഇന്ത്യയുടെ സ്ഥാനമെന്തെന്ന തന്റെ കാഴ്ചപ്പാടിന്റെ രൂപരേഖയാണ് മോദി യുഎന്‍ പ്രസംഗത്തില്‍ അവതരിപ്പിച്ചത്. “ഇന്ത്യ വളരുമ്പോള്‍ ലോകം വളരുന്നു…ഇന്ത്യ പരിഷ്കരിക്കപ്പെടുമ്പോള്‍ ലോകവും മാറുന്നു.”- മോദി പറഞ്ഞു. “2030ഓടെ 450 ജിഗാവാട്ടിന്റെ ഹരിതോര്‍ജ്ജം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വാക്സിനുകളും മരുന്നുനിര്‍മ്മാണവും”- രാജ്യത്തിന്റെ പുരോഗതിയുടെ ഉദാഹരണങ്ങളായി മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
എത്ര ഇന്ത്യക്കാര്‍ക്ക് ജലജീവന്‍മിഷന്റെ ഭാഗമായി ശുദ്ധമായ കുടിവെള്ളം നല്കി, ബാങ്ക് അക്കൗണ്ടുകള്‍ നല്കി, ഇന്‍ഷുറന്‍സ് കവറേജ് നല്കി, ആരോഗ്യസേവനവും വീടുകളും നല്കി….തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ചിത്രവും മോദി പ്രസംഗത്തില്‍ അവതരിപ്പിച്ചു. അഫ്ഗാനിസ്ഥാനെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ മോദി പാകിസ്ഥാനും ചൈനയ്ക്കും എതിരെ പരോക്ഷമായ ചില താക്കീതുകളും നല്കാന് മടിച്ചില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ ധീരമായ നിലപാടായിരുന്നു അത്. ഒരു രാഷ്ട്രീയ ഉപകരണമായി തീവ്രവാദത്തെ ഉപയോഗിക്കുമ്പോള്‍ അതിന്റെ തിക്തഫലം ചിലപ്പോള്‍ അവരവര്‍ തന്നെ അനുഭവിക്കേണ്ടിവരും എന്നത് പാകിസ്ഥാനുള്ള ശക്തമായ താക്കീതായി. ഒടുവില്‍ ഐക്യരാഷ്ട്രസമിതിയുടെ പോരായ്മകള്‍ കൂടി തുറന്നുപറയാനും മോദി മടിച്ചില്ല. കുറെക്കൂടി രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് വിപുലമായ ഐക്യരാഷ്ട്രരക്ഷാസമിതി എന്നതായിരുന്നു മോദിയുടെ നിര്‍ദേശം.
ഇത്രയും ശക്തവും ധീരവുമായ പ്രസംഗത്തെയാണ് ആരും കയ്യടിച്ചില്ല എന്നും ചിലര്‍ സമൂഹമാധ്യമങ്ങള്‍ പരിഹസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: