കൊച്ചി: ശബരിമലക്കെതിരെ തട്ടിപ്പ്കാരനെ കൂട്ടുപിടിച്ച് 24 ന്യൂസ് വ്യാജരേഖ ചമച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശബരിമല യുവതി പ്രവേശന വിഷയം കത്തിനില്‍ക്കുന്ന സമയത്താണ് 24 ന്യൂസ് ചാനല്‍ തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കലിനെ കൂട്ടുപിടിച്ച് കേരളത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. മോന്‍സണ്‍ അറസ്റ്റിലായതോടെയാണ് മാധ്യമങ്ങളുടെ തട്ടിപ്പ് വാര്‍ത്തകളും വ്യക്തമാകുന്നത്. ശബരിമലയിലെ ആചാരലംഘനത്തിന് സൈദ്ധാന്തിക ഭാഷ്യം ചമയ്‌ക്കാന്‍ സിപിഎമ്മും സര്‍ക്കാരും മാധ്യമങ്ങളും തട്ടിപ്പുകാരെയാണ് കൂട്ടുപിടിച്ചതെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
ശബരിമലയിലെ ആചാരലംഘനത്തിന് സൈദ്ധാന്തിക ഭാഷ്യം ചമയ്‌ക്കാന്‍ സിപിഎമ്മും സര്‍ക്കാരും ഈ തട്ടിപ്പുകാരന്റെ ‘താളിയോല’ ഉപയോഗപ്പെടുത്തിയെന്നത് അത്യന്തം ഗൗരവതരമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസവേട്ടയുടെ കാലത്ത് ഈ ‘ആധികാരികരേഖ’ ഇടതു ബുജികള്‍ തലങ്ങും വിലങ്ങും ഉപയോഗിച്ചത് നാം കണ്ടതാണ്. തട്ടിപ്പുസംഘം വിലസിയത് ഉന്നതരുടെ അറിവോടെയാണെന്നുള്ളത് സംഭവഗതികളെ കൂടുതല്‍ ഗൗരവമാക്കുന്നു. ഇനിയറിയാനുള്ളത് ഇത് കുണ്ടന്നൂര്‍ പ്രോഡക്ടാണോ അതോ ചേര്‍ത്തല പ്രോഡക്ടാണോ എന്നതുമാത്രമാണെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ശബരിമലക്കെതിരെ 400 വര്‍ഷം പഴക്കമുള്ള ‘ചെമ്പോല തിട്ടൂരം’ എന്ന പേരിലാണ് മോന്‍സണ്‍ മാവുങ്കല്‍ തയാറാക്കിയ വ്യാജരേഖ 24 ന്യൂസ് അവതരിപ്പിച്ചത്. ശബരിമലയില്‍ ആചാരങ്ങള്‍ നടത്താന്‍ അധികാരവും ചുമതലയും ലഭ്യമായ സമുദായങ്ങളേയും കുടുംബങ്ങളേയും സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ രേഖയാണ് കൊല്ല വര്‍ഷം 843 ല്‍ പുറപ്പെടുവിച്ച ചെമ്പോല തിട്ടൂരമെന്നായിരുന്നു 24 ന്യൂസ് വാര്‍ത്ത നല്‍കിയത്.
തട്ടിപ്പ്കാരന് ഒത്താശ ചെയ്ത് ആരോപണ വിധേയനായ 24 ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് ഷഹിന്‍ ആന്റണിയാണ് ഈ വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചെമ്പോല തിട്ടൂര പ്രകാരം ഈഴവര്‍ക്കാണ് ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ ഉള്ള അവകാശമെന്നും ഈ രേഖകള്‍ മറികടന്ന് തന്ത്രികുടുംബം എങ്ങനെ ശബരിമലയില്‍ സുപ്രധാന അധികാര സ്ഥാനങ്ങളിലെത്തപ്പെട്ടു എന്നത് വിചിത്രമായി അവശേഷിക്കുന്നുവെന്നും 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നു തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമാണ് ഇപ്പോള്‍ ഈ രേഖയെന്നതും ആ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്.
തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കിന്റെ കേസ് മുറുകുമ്പോള്‍ 24 ന്യൂസും പ്രതിക്കൂട്ടിലാണ്. 24 ന്യൂസിന്റെ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: