തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റേത് വ്യവസായങ്ങള്‍ക്ക് അനുകൂല നിലപാട്. ഒരു വ്യവസായിയേയും ഭീഷണിപ്പെടുത്തരുതെന്നാണ് ഇടത് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് വ്യവസായികള്‍ക്കും സംരംഭങ്ങള്‍ക്കും എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കും. ചവറയില്‍ നോക്കുകൂലി ആവശ്യപ്പെട്ട സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്തയാവുകയും ചെയ്തിരുന്നു. സിപിഎം രക്തസാക്ഷി സ്മാരക നിര്‍മാണത്തിനായി 10,000 രൂപ സംഭാവനയായി ആവശ്യപ്പെട്ടിട്ട് നല്കാത്തതിനാല് 10 കോടി മുടക്കി പണിത കണ്വെന്ഷന് സെന്ററിന് മുന്നില്‍ കൊടികുത്തുമെന്നായിരുന്നു ചവറ പാര്‍ട്ടി സെക്രട്ടറി ബിജു, വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സിപിഎം നേതാവിന്റെ ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസര്‍ കണ്വെന്ഷന് സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി.
അതേസമയം സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി വേണ്ടെന്ന് സിപിഎം തീരുമാനം. നിലം നികത്താന്‍ സഹായം ചെയ്യാത്തതിന്റെ പേരില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
ഫോണ്വിളിക്കുപിന്നില് ധിക്കാരമോ ധാര്ഷ്ട്യമോ ഭീഷണിയോ ഇല്ലെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തല്‍. രണ്ട് പേര് തമ്മിലുള്ള ഫോണ്‍ സംഭാഷണം എന്നതിനപ്പുറം ഭീഷണി മുഴക്കിയ ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ നടപടിയെടുക്കാന്‍ തക്ക കാരണങ്ങളൊന്നും ഈ സംഭാഷണത്തില്‍ ഇല്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. വ്യവസായി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ നടപടിയുണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: