കൊച്ചി: പാലാ ബിഷപ്പിന്റെ ലൗ, നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കത്തോലിക്കാ സഭയെ ഉപദേശിച്ച് സിപിഎം. കത്തോലിക്കാ സഭ ബിജെപിയുടെ യഥാര്‍ഥ സ്വഭാവം മനസിലാക്കണമെന്നും അവര്‍ പറയുന്നതുകേട്ട് പോകരുതെന്നുമാണ്, ദേശാഭിമാനിയില്‍ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയ ലേഖനം.
കേരളത്തിലെ മതസൗഹാര്‍ദത്തില്‍ വിള്ളലുണ്ടാക്കനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റേയും ശ്രമമെന്ന് ലേഖനത്തില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തെ കാണേണ്ടത്. പ്രസംഗത്തില്‍, മുസ്ലിം തീവ്രവാദികള്‍ നടത്തുന്ന ലൗ ജിഹാദ്, മയക്കുമരുന്ന് ജിഹാദ് എന്നിവയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പുനല്‍കി. കത്തോലിക്കാ സഭ നേരത്തെ ലൗ ജിഹാദ് വാദം ഉയര്‍ത്തിയിരുന്നെങ്കിലും, ‘നര്‍കോട്ടിക് ജിഹാദിന്റെ’ ഭീഷണി പുതിയതാണ്. ജിഹാദികള്‍ അമുസ്ലിങ്ങളെ നശിപ്പിക്കാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് ബിഷപ്പ് അഭിപ്രായപ്പെട്ടത്. ആരോപണം കേരളസമൂഹത്തില്‍ ആശങ്കയും സംശയവും ഉളവാക്കി.
ബിഷപ്പിന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവന്നു. ജിഹാദികളുടെ പ്രവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനുമാണ് ബിജെപി ശ്രമം. 1921ലെ മലബാര്‍ കലാപം ജന്മിമാര്‍ക്കെതിരെയായിരുന്നു അത് ഹിന്ദുവിരുദ്ധം മാത്രമല്ല, ക്രിസ്ത്യന്‍ വിരുദ്ധവുമാണെന്നുകൂടി വരുത്തിത്തീര്‍ക്കാന്‍ ബിജെപി ശ്രമിച്ചു, ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: