വാഷിങ്ടണ്‍ : പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരവാദത്തിന്റെ ഇര. പാക്കിസ്ഥാന് ഭീകര പ്രവര്‍ത്തനങ്ങളുടെ താവളമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. യുഎസിന്റേയും ഇന്ത്യയുടേയും സുരക്ഷയ്ക്ക് ഇത് ഭീഷണി ഉയര്‍ത്തുന്നതാണ്. ഇതിനെതിരെ പാക്കിസ്ഥാന് തന്നെ നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കമല ഹാരിസ് ഇക്കാര്യം അറിയിച്ചത്.
ഭീകരഗ്രൂപ്പുകള്ക്കു പാക്കിസ്ഥാന് നല്കുന്ന പിന്തുണ യുഎസ് സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാക്കിസ്ഥാനില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി കമല സമ്മതിച്ചുവെന്നു ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്ഷ്വര്ധന് ശ്രിംഗ്ലയും പറഞ്ഞു. മോദിയുമായി വൈറ്റ്ഹൗസില്‍ കമല ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നു കമല പറഞ്ഞു. ഇന്ത്യ വാക്സീന് കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. മോദിയും കമലയും ആദ്യമായാണു നേരിട്ടു ചര്‍ച്ച നടത്തുന്നത്.
ഇന്ത്യ വാക്സീന് കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. ത്വരിതഗതിയിലുള്ള പ്രതിരോധ കുത്തിവയ്പ്പ് ശ്രമങ്ങളിലൂടെ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും, നിര്‍ണായകമായ മരുന്നുകള്‍, ചികിത്സാ, ആരോഗ്യ പരിപാലന ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം എന്നിവ ഉള്‍പ്പെടെയുള്ള തങ്ങളുടെ രാജ്യങ്ങളിലെ കോവിഡ് -19 സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
മൂന്നു ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ന് വൈകിട്ട് പ്രസിഡന്റോ ജോ ബൈഡനുമായു കൂടിക്കാഴ്ച നടത്തും. ക്വാല്‍കോം ഉള്‍പ്പെടെ 5 വന്‍കിട യുഎസ് കമ്പനികളുടെ മേധാവികളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായും മോദി ചര്‍ച്ച നടത്തി. പ്രഡേറ്റര്‍ ഡ്രോണ്‍ നിര്‍മിക്കുന്ന ജനറല്‍ അറ്റോമിക്സ് കമ്പനിയുടെ സിഇഒയും ഇന്ത്യന്‍ വംശജനുമായ വിവേക് ലല്, ഇന്ത്യന്‍ വംശജന് ശന്തനു നാരായണ്‍ (അഡോബി), മാര്‍ക്ക് വിഡ്മര്‍ (ഫസ്റ്റ് സോളര്‍), സ്റ്റീഫന്‍ ഷ്വാര്സ്മാന് (ബ്ലാക്ക്സ്റ്റോണ്‍) എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: