കൊല്ലം : രക്തസാക്ഷി മണ്ഡപം പണിയുന്നതിന് പണം ആവശ്യപ്പെട്ടിട്ട് നല്‍കിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാവിന്റെ ഭീഷണി. യുഎസില്‍ താമസികുന്ന കോവൂര്‍ സ്വദേശിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഇയാള്‍ ചവറ മുഖംമൂടി മുക്കില്‍ നിര്‍മിച്ചുവരുന്ന കണ്വെന്ഷന് സെന്ററില്‍ കൊടി കുത്തുമെന്നാണ് ഇപ്പോള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവാണ് വ്യവസായിയെ ഭീഷണിപ്പെടുത്തിയത്. ശ്രീകുമാര്‍ രക്തസാക്ഷി മണ്ഡപം പണിയുന്നതിനായി 10,000 സംഭാവനയായി ആവശ്യപ്പെട്ടിട്ട് നല്‍കിയില്ലെന്നാണ് പരാതി. 10 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന കണ്വെന്ഷന് സെന്ററില്‍ കൊടികുത്തുമെന്ന് ഫോണിലൂടെ ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കണ്വെന്ഷന് സെന്റര്‍ നില്ക്കുന്ന സ്ഥലത്ത് ഇന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. അവിടെ പാര്‍ട്ടി കൊടി വെയ്ക്കുമെന്നും കൃഷി, വില്ലേജ് ഓഫീസര്‍ എന്നിവരുമായി എത്തി കണ്വെന്ഷന് സെന്ററിന്റെ നിര്‍മാണം മരവിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കേയാണ് ഭരണപാര്‍ട്ടിയുടെ ബ്രാഢ്ച് സെക്രട്ടറി തന്നെ ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
കണ്വെന്ഷന് സെന്ററിന്റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഭീഷണി. കണ്വെന്ഷന് സെന്ററിന്റെ സമീപത്തായി കുറച്ച് സ്ഥലമുള്ളത് ഡാറ്റബാങ്കില്‍ ഉള്‍പ്പെട്ടതാണ്. ഇത് നിയമവിധേയമായി തന്നെ ഓഡിറ്റോറിയത്തിന് വേണ്ടി ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ തടയുമെന്നും ബിജു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബ്രാഞ്ച് സെക്രട്ടറി ഭീഷണി സംബന്ധിച്ച് വ്യവസായ മന്ത്രിക്കും മുഖ്യമന്ത്രിക്കും വ്യവസായി പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: