ബെംഗളൂരു: മാതൃഭൂമി ന്യൂസ് അവതാരകനും ഡെപ്യൂട്ടി എഡിറ്ററുമായ വേണു ബാലകൃഷ്ണന്റെ രാജിയില്‍ ആദ്യം പ്രതികരണവുമായി ചാനല്‍ മാനേജ്‌മെന്റ്. സ്വഭാവദൂഷ്യത്തിനാണ് വേണുവിനെതിരെ നടപടി എടുത്തത്. മാധ്യമപ്രവര്‍ത്തക ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. മാനേജ്മെന്റ് സ്വമേധയാ നടപടി എടുക്കുകയായിരുന്നുവെന്നാണ് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെടുന്നത്.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഉണ്ടായാന്‍ ആ സ്ഥാപനം പോലീസില്‍ പരാതിപ്പെടണമെന്ന നിയമം പാലിക്കാതെ മാതൃഭൂമി പരാതി ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാതൃഭൂമി ചാനലില്‍ നേരത്തെയും സമാനമായ വിഷയം ഉണ്ടാവുകയും ഒരു അവതാരകനെ പോലീസ് അറസ്റ്റ് ചെയ്യുകയും.
സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിനാണ് വേണു ബാലകൃഷ്ണനെ മാനേജ്മെന്റ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് വേണു രാജിവെച്ചത്.
എന്നാല്‍, ഒരു കുറ്റകൃത്യം നടന്നുവെന്ന് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയങ്കിലും പരാതി പോലീസിന് നല്‍കാതെ പൂഴ്‌ത്തുകയാണ് ചെയ്തത്. നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രൈം ടൈം അവതാരകനായിരുന്നു വേണു. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: