കൊച്ചി: മലയാള ചിത്രമായ ഇക്താരയിലെ പാട്ടുകളടങ്ങിയ സിഡി പ്രകാശനം ചെയ്തു. ശ്രീമഠം മൂവിസിന്റെ ബാനറില്‍ രഞ്ജിത് ആര്‍. പിള്ളയുടെ നിര്‍മാണത്തില്‍ ശിവപ്രസാദ് ഇരവി മംഗലം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇക്താര. മഹേഷ് മാധവനാണ് ക്യാമറ, സംഗീതം- ശ്രീധര മേനോന്‍.
മേക്കപ്പ്-ശിവരാമന്‍, മിനി പൂങ്ങൂട്ട്, കോസ്റ്റിയും-വിദ്യാധരന്‍. അജിത് കണ്ണന്‍, അനഘ, സന്തോഷ് കരുനാഗപ്പള്ളി, ശിവപ്രസാദ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രൊഡ്യൂസര്‍ രഞ്ജിത്ത്, ഡയറക്ടര്‍ ശിവപ്രസാദ് ഇരവിമംഗലം, സംഗീത സംവിധായകന്‍ ശ്രീധരമേനോന്‍, അജിത് കണ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















