തിരുവനന്തപുരം : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞത് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണെന്ന് സുരേഷ്‌ഗോപി എംപി. പാലാ ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ശരിയായല്ല മനസ്സിലാക്കിയത്. അദ്ദേഹം ഒരുസമുദായത്തിനെതിരേയും പറഞ്ഞിട്ടില്ല. ഒരു സമുദായത്തിനും അലോസരം ഉണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. ബിഷപ്പിന്റെ പരാമര്‍ശത്തില്‍ സമുദായത്തിലെ നല്ലവരായ ആളുകള്‍ക്ക് വിഷമങ്ങളൊന്നുമില്ല.
കേന്ദ്രസര്‍ക്കാര്‍ ക്രിസ്ത്യന്‍ സഭാധ്യക്ഷന്മാരുടെ യോഗം അടുത്തുതന്നെ വിളിച്ചു ചേര്‍ത്തും. സഭാധ്യക്ഷന്മാര്‍ക്ക് അവര്‍ക്ക് ഇപ്പോഴുള്ള ആകുലതകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കാന്‍ നേരത്തെ തീരുമാനിച്ചതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് വേഗത്തിലാക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: