തല അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’യുടെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത പൊങ്കല്‍ ചിത്രമായി സിനിമ തിയറ്ററുകളില്‍ എത്തും. സിനിമയുടെ നിര്‍മാതാവ് ബോണി കപൂറാണ് വിവരം അറിയിച്ചത്. അതേസമയം വിജയുടെ ബീസ്റ്റും ഇതേ സമയത്ത് തന്നെയാണ് റിലീസ് ചെയ്യുന്നത്. വലിമൈയുടെ ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
വലിമൈയുടെ ചിത്രീകരണം കഴിഞ്ഞ മാസം റഷ്യയിലാണ് പൂര്‍ത്തിയാക്കിയത്. ചിത്രം എഴുതിയിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും എച്ച് വിനോദാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മുമ്പ് റിലീസ് ചെയ്തിരുന്നു. വമ്പന്‍ ആക്ഷന്‍ രംഗങ്ങളോട് കൂടിയാണ് ചിത്രം എത്തുന്നത്. അജിത്തും, വിനോദും ബോണി കപൂറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വലിമൈ.
തമിഴ്നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം റൊമിയോ പിക്ചേഴ്സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയിരുന്നു. ഒടിടിയല്ല തിയറ്ററില്‍ തന്നെയാകും സിനിമ റിലീസ് ചെയ്യുക എന്ന് നേരത്തെ വലിമൈയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: