തിരുവനന്തപുരം: ഹരിത വിഷയത്തില്‍ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണെന്നും, ഹരിതയില്‍ നടപ്പായത് താലിബാന് രീതിയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. താലിബാന് യുഗത്തിലേക്കാണോ കേരളം പോകുന്നതെന്നും സുരേന്ദ്രന് ചോദിച്ചു.
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണം. കെ സുധാകരനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും സിപിഎമ്മിനും താലിബാന് മനസാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകള്‍ക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല. – സുരേന്ദ്രന് പറഞ്ഞു.
പെണ്‍കുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എംഎസ്എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തത് ? ഇതാണ് താലിബാനിസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: