നാർക്കോട്ടിക്, ലൗ ജിഹാദ് വിഷയങ്ങൾ സജീവമായി ചർച്ച ചെയ്യുന്ന ഈ വേളയിൽ 18-9-2021(ശനിയാഴ്ച )ന് മനോരമ ചാനലിലെ കൗണ്ടര്‍പോയിന്റെ എന്ന ചർച്ചയിൽ ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടോയെന്ന് എല്‍ഡിഎഫ് എംഎല്‍എ പി.പി. ചിത്തരഞ്ചൻ സംശയം പ്രകടിപ്പിച്ചു, ഇത്തരം ചതിക്കുഴിയിൽ വീണ് പോയ 38 പെൺകുട്ടികൾ തിരുവനന്തപുരം ജില്ലയിൽ ഒരുമിച്ച് താമസിയ്‌ക്കുന്നുണ്ടെന്നും, നമുക്കൊരുമിച്ച് അവിടേയ്‌ക്ക് പോയി അവരുടെ ജീവിതാനുഭവങ്ങൾ കേൾക്കാമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
20.9.2021 നും, 1.10.2021 നുമിടയ്‌ക്ക് അദ്ദേഹത്തിന് സൗകര്യ പ്രദമായ എത് ദിവസവും ഞാൻ തയ്യാറാണെന്നു കൂടി ഞാനറിയിച്ചു. അദ്ദേഹവും തയ്യാറാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്തായാലും കാത്തിരിയ്‌ക്കാം. എല്‍ഡിഎഫ് എംഎല്‍എയെ കൊണ്ട് ചെന്നോട്ടെയെന്ന് അവരോട് ചോദിയ്‌ക്കുവാൻ ഇന്ന് ഞങ്ങൾ ആ സഹോദരിമാർ താമസിയ്‌ക്കുന്ന സ്ഥലത്ത് പോയിരുന്നു. 38 അല്ല ഇപ്പോൾ അവിടെ 52 പേരുണ്ട്, നാർക്കോട്ടിയ്‌ക്ക് ജിഹാദിൽ നിന്ന് രക്ഷ നേടിയെത്തിയ ഒരാൺകുട്ടിയുമുണ്ട്. ഒരു കുടുംബത്തിലെ മൂന്ന് പെൺമക്കൾ ഇസ്ലാമിലേയ്‌ക്ക് മതപരിവർത്തനം ചെയ്യപ്പെടുന്നതിനിടയ്‌ക്ക് രക്ഷപെട്ടവർ, മറ്റൊരാൾ ബാംഗ്ളൂർ സ്വദേശിനി ഇങ്ങനെ പോകുന്നു ആ നീണ്ട നിര, ഞങ്ങൾ മനസ്സിലാക്കിയ ഒരു കാര്യം ഇവിടെ സൂചിപ്പിയ്‌ക്കട്ടെ, ഇന്നവിടെക്കണ്ട എല്ലാ പെൺകുട്ടികളും മികച്ച വിദ്യാഭ്യാസം നേടിയവരോ, മികച്ച കോർസുകൾ പഠിക്കുന്നവരോ ആണ്.
സാഹിത്യം, ബയോടെക്നോളജി, എൽ എൽ ബി, മെഡിയ്‌ക്കൽ എഞ്ചിനീയറിംഗ് ,വിവിധ ഡിഗ്രി കോഴ്സുകൾ, അദ്ധ്യാപികമാർ ,+2 വിദ്യാർത്ഥിനികൾ അങ്ങനെ ഓരോ വീട്ടിലും കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിച്ച് വളർത്തിയ മിടുമിടുക്കികൾ, ഇവിടെ എത്തിയില്ലായിരുന്നെങ്കിൽ ലോകത്തിന്റെ ഏതോ കോണിൽ എതെങ്കിലും തരത്തിൽ, എന്തെങ്കിലുമാകാമായിരുന്നവർ, 52 കുടുംബങ്ങളുടെ ശേഷിയ്‌ക്കുന്ന ജീവിതവും നരകതുല്യമായെനെ. ഏകദേശം ഒരു പതിറ്റാണ്ടായി ഇങ്ങനെ ചതിക്കുഴിയിൽപ്പെട്ടു പോയ സഹോദരിമാർ ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിനു തുമ്പത്ത്, തലസ്ഥാന ജില്ലയിലുണ്ടെന്ന് അഞ്ചര വർഷം കൊണ്ട് ഈ സംസ്ഥാനം ഭരിയ്‌ക്കുന്ന പാർട്ടിയുടെ എംഎല്‍എയൊ, ആ പാർട്ടിയൊ, സംസ്ഥാന സർക്കാരൊ അറിഞ്ഞില്ലെന്നു പറഞ്ഞാൽ, ഈ നിഷക്കളങ്കരായ കുട്ടികളെ കെണിയിൽപ്പെടുത്തിയവരെ കണ്ട് പിടിച്ച് ജയിലിലടയ്‌ക്കാനും, ഇവർക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനും സാധിച്ചില്ലെന്നു പറഞ്ഞാൽ ന്യൂനപക്ഷ പ്രീണന രാഷ്‌ട്രീയത്തിന്റെ വളർത്തമ്മയും, അച്ഛനും ഈ ഗവൺമെൻ്റും, എല്‍ഡിഎഫ് പാർട്ടിയ്കളുമാണെന്ന് സമ്മതിയ്‌ക്കലാകും.
ഈ ജീവിയ്‌ക്കുന്ന ഉദാഹരണം എല്‍ഡിഎഫ് ഭരിയ്‌ക്കുമ്പോൾ എംഎല്‍എ യെ ബോധ്യപ്പെടുത്തുവാൻ ബിജെപി തിരു: ജില്ലാക്കമ്മിറ്റി വേണ്ടി വന്നു. ഒരിയ്‌ക്കൽ അബദ്ധത്തിൽ മതപരിവർത്തനത്തിന് വിധേയരായി തിരികെയെത്തി ഇപ്പോൾ ലൗ, നാർക്കോട്ടിക് ജിഹാദുകളിൽപ്പെട്ട പെൺകുട്ടികളെ നേർവഴിയ്‌ക്ക് നയിയ്‌ക്കുവാൻ മുഴുവൻ സമയ പ്രവർത്തകരായി മാറിയ ധീരയായ സഹോദരിമാർ ഒ.ശ്രുതിയും, ചിത്ര ജി കൃഷ്ണനുമടങ്ങുന്ന വരുമായി വർഷങ്ങളായുള്ള പരിചയമുണ്ട്. ഇന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽകൃഷ്ണൻ, തിരു: ജില്ലാ പ്രസിഡൻ്റ് ആർ. സജിത് എന്നിവരുമൊന്നിച്ച് ഇവരുടെ താമസ സ്ഥലത്ത് പോയി ഉച്ചഭക്ഷണം കഴിച്ചു ,ഏകദേശം രണ്ട് മണിയ്‌ക്കൂറോളം സംസാരിച്ചു. അവരുടെ മുന്നേറ്റം സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നല്കുന്നതെന്ന് പറഞ്ഞു.
നിശബ്ദമായി, ശാന്തനായി, ദൃഢനിശ്ചയത്തോടെ ഈ പെൺകുട്ടികളെ മക്കളായി, സഹോദരിമാരായിക്കണ്ട് ഇവർക്ക് വഴികാട്ടുന്ന ആർഷവിദ്യാസമാജത്തിന്റെ അചാര്യൻ മനോജ് ജിയോട് അവർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇങ്ങ് ലോകത്തിന്റെ ഒരു കോണിൽ, കേരളത്തിലെ ഒരു ഗ്രാമത്തിലിരുന്നിവർ നിശബ്ദമായി ചെയ്യുന്ന ഈ പ്രവർത്തനം ലോകത്തിന്റെ പല ഭാഗത്തും മതപരിവർത്തനത്തിലൂടെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമായി നാളെ വളർന്നു വരും എന്ന കാര്യം ഉറപ്പാണ്. പൊതു സമൂഹത്തിൽ മാധ്യമങ്ങൾക്ക് വളരെയധികം സ്വാധീനമുണ്ട്, മികച്ച വനിതാ വാർത്താ അവതാരകരുള്ള നാടാണ് കേരളം, നിഷാ പുരുഷോത്തമൻ, ഷാനി പ്രഭാകർ, സ്മൃതി പരുത്തിക്കാട്, ശ്രീജാ ശ്യാം, മാതു, സിന്ധു സൂര്യകുമാർ, ശാലിനി ശിവദാസ്, രജനി ആ നിര ഇനിയും നീളും, നിങ്ങളെയൊക്കെപ്പോലെ സ്വന്തം പ്രവർത്തന മേഖലയിലൂടെ സമൂഹത്തിന് ഏറെ സംഭാവന ചെയ്യാൻ കഴിയുന്ന, ഇനിയും സാധ്യതകളുള്ള മിടുമിടുക്കികളാണവർ.
ശ്രുതിയെയും, ചിത്രയെയും, ആതിരയെയുമൊക്കെ നിങ്ങൾ എപ്പോഴെങ്കിലും കാണുമെന്ന് പ്രതീക്ഷിയ്‌ക്കുന്നു. വനിതാ മാധ്യമ പ്രവർത്തകരുടെ പേരുകൾ ഇവിടെ പരാമർശിച്ചത് ഞങ്ങൾ പുരുഷന്മാരോട് പറയുന്നതിനെക്കാൾ നിങ്ങളോട് സംസാരിയ്‌ക്കുവാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടാകും. സമൂഹത്തിൽ അഭിപ്രായം രൂപീകരിയ്‌ക്കുന്നതിൽ മാധ്യമ പ്രവർത്തകർക്ക് വലിയൊരു പങ്കുണ്ട്. ചിത്രയും, ആതിരയും, ശ്രുതിയുമൊക്കെയെഴുതിയ പുസ്തകങ്ങൾ നല്കിയാണ് ആചാര്യൻ കെ.ആർ മനോജ് ജി ഞങ്ങളെ യാത്രയാക്കിയത്.
വി.വി. രാജേഷ്
ബിജെപി ജില്ല അദ്ധ്യക്ഷൻ, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: