Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വരില്ല; കേരളം നല്‍കിയത് ഒപ്പില്ലാത്ത റിപ്പോര്‍ട്ട്; അനുമതി നല്‍കരുതെന്ന് വ്യോമയാന ഡയറക്ടര്‍ ജനറല്‍

വിമാനത്താവളത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി പല കേസുകളിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 12:03 pm IST
in Kerala

ന്യൂഡല്‍ഹി :  ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വരില്ല. ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്‌റ്റേറ്റ് അനുയോജ്യമല്ലെന്നന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ. ) കേന്ദ്ര വ്യോമ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ചെറുവള്ളി എസ്‌റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നും സ്ഥലത്തിന് റണ്‍വേയ്‌ക്ക് ആവശ്യമായ നീളവും വീതിയും ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കോട്ടിഘോഷിച്ച ആറന്മുള വിമാനത്താവളത്തിന്റെ ഗതി തന്നെയാകും ചെറുവള്ളി വിമാനത്താവളത്തിനും.

്പദ്ധതിയെ അനുകൂലിച്ച് കേരളം വിശദമായ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സിയായ ലൂയി ബര്‍ഗറും ചേര്‍ന്ന് തയാറാക്കിയ ഈ റിപ്പോര്‍ട്ടില്‍ വ്യോമമന്ത്രാലയം അഭിപ്രായം തേടിയിരുന്നു. കേരളത്തിന്റെ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ  റിപ്പോര്‍ട്ട് നല്‍കിയത്.  

കെ പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് അവിടെ ശബരിമല വിമാനത്താവളം നിര്‍മ്മിക്കുമെന്നായിരന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വിലകൊടുത്ത് ഭൂമി ഏറ്റെടുക്കുന്നത് വിവാദമായിരുന്നു. ഇടപാടിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്. അതിനിടയില്‍ പിതിയ റിപ്പോര്‍ട്ട് ശബരിമല വിമാനത്താവളം എന്ന  കേരളത്തിന്റെ  നിര്‍ദ്ദേശത്തിന് വലിയ തിരിച്ചടി ആയി.  

ആരുടേയും ഒപ്പുപോലുമില്ലാതെയാണ് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. അതിനാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വിശ്വസനീയമല്ലന്ന് ഡി.ജി.സി.എ. വ്യക്തമാക്കുന്നു. മാത്രമല്ല നിര്‍ദ്ദിഷ്ട 2,263 ഏക്കര്‍ സ്ഥലം വിമാനത്താവള വികസനത്തിന് അനുയോജ്യമല്ല.സ്ഥലത്തിന് റണ്‍വേയ്‌ക്ക് ആവശ്യമായ വീതിയും നീളവുമില്ല.അടുത്തുള്ള ജനവാസകേന്ദ്രങ്ങളെ വിമാനത്താവള നിര്‍മ്മാണവും പ്രവര്‍ത്തനവും എങ്ങിനെ ബാധിക്കുമെന്ന് കേരളത്തിന്റെ റിപ്പോര്‍ട്ടില്‍ ഇല്ല. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ കണ്ടെത്തി.

150 കിലോമീറ്റര്‍ പരിധിയില്‍ ഒന്നിലേറെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പാടില്ലെന്ന ചട്ടത്തിന് വിരുദ്ധമാകുമെന്നും അതിനാല്‍ അനുമതി നല്‍കരുതെന്നും നിര്‍ദ്ദേശിക്കുന്നു.കൊച്ചിയില്‍ നിന്ന് 88 കിലോ മീറ്ററും തീരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും മാത്രമാണ് ദൂരം.150 കിലോമീറ്റര്‍ പരിധിയില്‍ ഒന്നിലേറെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പാടില്ല.അത് മറികടന്ന് വിമാനത്താവളം നിര്‍മ്മിച്ചാല്‍ കൊച്ചി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളിലെ എയര്‍ട്രാഫിക് പരിധിയില്‍ വരും. അത് സര്‍വ്വീസുകളെ പ്രതികൂലമായി ബാധിക്കും.വ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ  റിപ്പോര്‍ട്ട് പറയുന്നു.

വിമാനത്താവളത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി പല കേസുകളിലാണ്. സിവില്‍ കേസും ക്രിമിനല്‍ കേസും ഇതിനു പിന്നിലുണ്ട്. വസ്തുവിന്റെ അടിയാധാരം പോലും വ്യാജ രേഖയുണ്ടാക്കിയതാണ്. ചെറുവള്ളി എസ്‌റ്റേറ്റ് ഉള്‍പ്പെടെ അഞ്ചര ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിവിധ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും കൈയേറി അവകാശപ്പെടുത്തിയിരിക്കുകയാണ്. ഈ കൈയേറ്റങ്ങള്‍ അന്വേഷിച്ച എം.ജി. രാജമാണിക്യം, സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തിരുന്നു.

വിമാനത്താവളത്തിന് കണ്ടുവച്ചിട്ടുള്ള ഭൂമി സര്‍ക്കാരിന്റേതാണെന്ന് അവകാശപ്പെട്ട് പിണറായി സര്‍ക്കാര്‍ തന്നെയാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ചെറുവള്ളി എസ്‌റ്റേറ്റുള്‍പ്പെടെ വ്യാജ രേഖയുണ്ടാക്കി കൈവശപ്പെടുത്തിയതിനാണ് വിജിലന്‍സ് അന്വേഷണം നടന്നത്. ഇതിനു പുറമേയാണ്, സര്‍ക്കാരിനാണോ ഉടമസ്ഥതയെന്ന കാര്യത്തില്‍, ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കൊടുത്ത സിവില്‍ കേസ് കോടതിയില്‍ നടക്കുന്നത്. ഇങ്ങനെ കേസുകളുടെയും നിയമ ലംഘനങ്ങളുടെയും അഴിയാക്കുരുക്കുകളില്‍ കിടക്കുന്ന ഭൂമിയില്‍ വിമാനത്താവളം പണിയാന്‍ ് മുഖ്യമന്ത്രി അമിതോത്സാഹം കാണിച്ചത്.

Tags: Cheruvally estateശബരിമല വിമാനത്താവളംകെ.പി. യോഹന്നാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തില്‍; ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി

Kerala

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ ബിലീവേഴ്സ് സഭാധക്ഷ്യന്റെ സഹോദരനായ പുന്നൂസ് അറസ്റ്റിൽ

India

ശബരിമല വിമാനത്താവള സൈറ്റ് ക്ലിയറന്‍സ് അനുമതി; ആധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷ വാര്‍ത്ത, സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

Kerala

ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി; അന്തിമാനുമതി പരിസ്ഥിതിയാഘാത പഠന ശേഷം

Kerala

ശബരിമല വിമാനത്താവളം: മണ്ണ് പരിശോധന റിപ്പോര്‍ട്ട് അനുകൂലം, എരുമേലി വീണ്ടും ചര്‍ച്ചാ കേന്ദ്രമാകുന്നു, ചെറുവള്ളി തോട്ടത്തിന്റെ പേര് മാറ്റാൻ നീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.