അയര്‍ക്കുന്നം: പ്രാരാബ്ദങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെ കണ്ണീരില്‍ കുതിര്‍ന്ന കദന കഥകളാക്കാതെ നെഞ്ചുറപ്പോടെ നേരിടുകയാണ് അയര്‍ക്കുന്നം കാഞ്ഞിരമറ്റത്തില്‍ ഷീജമോള്‍.കെ.കെ. ജീവിതം തിരിച്ചുപിടിക്കാന്‍ രാവിലെ 8.30ന് തന്റെ സ്കൂട്ടറില്‍ വലിയ ചുമടുമായി കയറുന്ന ഷീജമോളുടെ ജോലി അവസാനിക്കുന്നത് വൈകിട്ട് 7നാണ്. ഏറക്കുറെ പുരുഷന്മാരുടെ കുത്തകയായ ഡെലിവറി മേഖലയിലാണ് ഷീജ ജോലിചെയ്യുന്നത്. ഫഌപ്പ്കാര്‍ട്ടിന്റെ മണര്‍കാട് ബ്രാഞ്ചിലെ വേഗതയേറിയ ഡെലിവറി താരമാണ് ഇന്ന് ഷീജ. ഒരു ദിവസം 60 മുതല്‍ 85 വരെ ഓര്‍ഡറാണ് ആളുകളില്‍ എത്തിക്കുന്നത്. പേരൂര്‍ ഭാഗമാണ് ഷീജക്ക് അനുവദിച്ചിട്ടുള്ളത്. ഷീജയെ ആശ്രയിച്ച് നാല് പേരാണ് ജീവിക്കുന്നത്.
രണ്ട് പെണ്മക്കളും ഭര്‍ത്താവിന്റെ അമ്മ കാര്‍ത്ത്യായനിയും ഷീജയുടെ അമ്മ പൊന്നമ്മയും. അഞ്ച് വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മനോജിനെ കാണാതാകുന്നത്. എന്തിനാണെന്നോ എവിടെ പോയെന്നോ ഇതുവരെ യാതൊരു അറിവുമില്ല. പോലീസില്‍ പരാതി നല്‍കിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. മനോജിനെ കാണാതായതിന് ശേഷം ചിലര്‍ വീട്ടില്‍ വന്ന് പറയുന്നു മനോജ് വീടും സ്ഥലവും ഞങ്ങളുടെ പേരില്‍ എഴുതി തന്നിട്ട് 10 ലക്ഷം രൂപ വാങ്ങിയെന്ന്. മനോജിനെ ചതിയില്‍പ്പെടുത്തിയതായി ഷീജയും വീട്ടുകാരും സംശയിക്കുന്നു. മനോജിനെ കണ്ടെത്തിയാലെ സത്യം എന്താണെന്ന് അറിയാന്‍ സാധിക്കു. വീട് എഴുതി വാങ്ങിയവര്‍ രണ്ട് മൂന്ന് പ്രാവശ്യം ഷീജയേയും മക്കളെയും ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പിന്‍വാങ്ങി.
കൊടുത്ത പണം തന്നാല്‍ സ്ഥലവും വീടും തിരിച്ച് എഴുതിത്താരാമെന്നാണ് അവര്‍ പറയുന്നത്. മനോജിന്റെ തിരോധാനത്തിന് ശേഷം ഓര്‍ണമെന്‍സ് നിര്‍മ്മിച്ച് കടകളില്‍ വിതരണം ചെയ്യുകയായിരുന്നു. വ്യാപാരം മെച്ചപ്പെട്ടു വരുമ്പോഴാണ് കൊവിഡ് വ്യാപകമായത്. ലോക് ഡൗണ്‍ വന്നതോടെ വ്യാപാരം പ്രതിസന്ധിയിലായി. ഇനി എങ്ങെനെ ജീവിതം മുമ്പോട്ട് പോകുമെന്ന ചിന്ത അലട്ടുമ്പോഴാണ് സുഹൃത്ത് പറയുന്നത് ഫഌപ്പ്കാര്‍ട്ടില്‍ ഡെലിവറിക്ക് ആളെ ആവശ്യമുണ്ടെന്ന്. ആദ്യം ജോലി ചോദിച്ചപ്പോള്‍ ഓഫീസിലുള്ളവര്‍ അമ്പരന്നു. ചേച്ചിക്ക് ഈ ജോലി ചെയ്യാന്‍ ധൈര്യമുണ്ടെങ്കില്‍ ജോലിക്ക് കയറിക്കോ. മനസില്‍ മക്കളും രണ്ട് അമ്മമാരുടെയും വീടിന്റെ കടബാദ്ധ്യതയും മിന്നിമറഞ്ഞപ്പോള്‍ രണ്ടാമതൊന്നും ആലോചിച്ചില്ല ജോലിക്ക് കയറി. ആദ്യകാലത്ത് സ്വല്പം ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും ഇപ്പോള്‍ എല്ലാം വശമായി.
കുട്ടികലെ പഠിപ്പിക്കണം ബാദ്ധ്യത ഒഴിവാക്കി വീട് സ്വന്തമാക്കണം. ഷീജയുടെ സ്വന്തം വീട് ഏലപ്പാറയിലാണ്. അച്ഛന് പാപ്പച്ചന് മരിച്ചുപോയി. 65 വയസുള്ള അമ്മയാണ് വീട്ടില്‍ താമസിക്കുന്നത്. സഹോദരി ഷീനയുടെ വിവാഹം കഴിഞ്ഞു. പത്തില്പ്പഠിക്കുന്ന കൃഷ്ണപ്രിയയും ഏഴില്‍ പഠിക്കുന്ന ദേവാംഗനയും അമ്മക്ക് പൂര്‍ണ്ണ പിന്തുണ നല്കുന്നു. മഹിളാ മോര്‍ച്ച പുതുപ്പള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് ഷീജ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും 24 വോട്ടിന് പരാജയപ്പെട്ടു. ആരെയും ആശ്രയിക്കാതെ കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളോട് പടവെട്ടി മുമ്പോട്ട് നീങ്ങുകയാണ് ഷീജ. ആ യാത്രക്ക് കരുത്തായി ചെറുതെങ്കിലും രണ്ട് അമ്മമാരടങ്ങുന്ന കുടുംബത്തിന്റെ പ്രാര്‍ത്ഥന ഓരോ യാത്രയിലും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: