Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കുറവിലങ്ങാട് പ്രഖ്യാപനം

വരികളില്‍ നിറഞ്ഞ്

എം. സതീശന്‍byഎം. സതീശന്‍
Sep 19, 2021, 05:00 am IST
inMain Article

കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് പള്ളിയുടെ അള്‍ത്താരയില്‍ നിന്ന് വിളിച്ചുപറഞ്ഞ പച്ചയായ സത്യങ്ങള്‍ കേട്ട് കേരളം കലങ്ങിമറിയുകയാണ്. കല്ലറങ്ങാട്ടച്ചന്റെ വെളിപാടിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തില്‍ ഇത് ചര്‍ച്ചയാണ്. അന്നൊക്കെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും സാമുദായികനേതാക്കന്മാരും ആസൂത്രിതമായ മൗനം പാലിക്കുകയായിരുന്നു. വിഷയം ചര്‍ച്ചയാക്കിയാല്‍ ബിജെപിക്ക് ഗുണം കിട്ടിപ്പോയാലോ എന്ന ആശങ്ക കൊണ്ടായിരുന്നുവത്രെ പേരുകേട്ട നിഷ്പക്ഷന്മാരൊക്കെ മൗനികളായത്.  

എന്‍ഡിഎഫും പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമൊക്കെ വല്ലാണ്ട് തിമിര്‍ത്ത എത്ര സംഭവങ്ങളാണ് ഈ നിഷ്പക്ഷന്മാര്‍ പൂഴ്‌ത്തിവെച്ചത്. പാനായിക്കുളത്തും കനകമലയിലും വാഗമണിലും പത്തനാപുരത്തെ പാടത്തുമൊക്കെ തീവ്രവാദപരിശീലനക്യാമ്പുകള്‍ നടന്നത് ഇക്കൂട്ടര്‍ കണ്ടതേയില്ല. പ്രേമം നടിച്ച് കെട്ടുന്ന പെണ്‍കുട്ടികള്‍ സിറിയയിലേക്കും അഫ്ഗാനിലേക്കും വണ്ടി കയറുന്നതും ജയിലിലാകുന്നതും അവരാരും കണ്ട മട്ട് കാട്ടിയിട്ടില്ല. ലൗ ജിഹാദ് കേസുകളുടെ കണക്കുകളുമായി വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ വാരികകള്‍ കടകളില്‍ നിന്ന് കൂട്ടത്തോടെ വാങ്ങിക്കൊണ്ട് പോയി കത്തിച്ചുകളഞ്ഞത് അവര്‍ ചര്‍ച്ച ചെയ്തില്ല. 2010ല്‍ കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പത്രസമ്മേളനം നടത്തി ’20 കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ ഇസ്ലാമികരാജ്യം സ്ഥാപിക്കാന്‍ തീവ്രവാദസംഘടനകള്‍ പദ്ധതിയിട്ടു’ എന്ന് പറഞ്ഞപ്പോഴും അവര്‍ ക്രൂരമായ നിഷ്പക്ഷത പാലിച്ചു.  

എങ്ങാനും ബിജെപി വളര്‍ന്നാലോ എന്ന ആശങ്കയില്‍ അവര്‍ ഈന്തപ്പഴത്തിനും അതിനുള്ളിലെ സ്വര്‍ണക്കുരുവിനും മുന്നില്‍ വാക്കൈ പൊത്തിനിന്നു. ഒരു ചോദ്യപ്പേപ്പറിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയെറിഞ്ഞപ്പോഴും അതിലെ പ്രതി പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴുമൊന്നും ഇവര്‍ അനങ്ങിയില്ല. ഓണത്തിനും ക്രിസ്തുമസിനും എതിരെ പോലും മതവിദ്വേഷപ്രചരണം അഴിച്ചുവിട്ടപ്പോഴും മതേതരത്വവും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ കെട്ടിപ്പിടിച്ചുകിടന്ന ഇക്കൂട്ടരെ കണ്ടതേയില്ല. രാമക്ഷേത്രനിര്‍മ്മാണത്തിന് പണം നല്‍കിയതിന്റെ പേരില്‍ ഒരു ജനപ്രതിനിധിക്ക് ഈരാറ്റുപേട്ടയില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയപ്പോഴും ഈ നിഷ്പക്ഷര്‍ ഭീകരമായ മൗനം പാലിച്ചു. മതഭീകരരുടെ ഭീഷണിക്കുമുന്നില്‍ മാപ്പു പറഞ്ഞും മുട്ടിലിഴഞ്ഞും നട്ടെല്ല് തേഞ്ഞുപോയ മതേതര നിഷ്പക്ഷ മാധ്യമപ്പടയടക്കമാണ് ഇപ്പോള്‍ പാലാ ബിഷപ്പിന്റെ ഒറ്റ പ്രയോഗത്തില്‍ ആടിയുലയുന്നത്.  

പാലാ രൂപതയും കുഞ്ഞാടുകളും ഇടയനുമൊക്കെ സംഘടിതമതക്കാരായതുകൊണ്ട് മാത്രമല്ല അത്. ഇപ്പറഞ്ഞ മാധ്യമങ്ങളുടെയും രാഷ്‌ട്രീയക്കാരന്റെയുമൊക്കെ നില്‍പും നിലനില്‍പും ഇമ്മാതിരി ഇടപാടുകളില്‍ അധിഷ്ഠിതമാണ് എന്നതുകൊണ്ട് കൂടിയാണ് ഈ അങ്കലാപ്പ്. കല്ലറങ്ങാട്ടച്ചന് നാവ് പിഴ വന്നതല്ല. അത് പറയാന്‍ ഇതിലും നല്ലൊരു സമയവും വേദിയും വേറെയില്ലെന്ന തിരിച്ചറിവില്‍ത്തന്നെയാണ് ബിഷപ്പ് സഭാവിശ്വാസികളെ ഗുണദോഷിച്ചത്. നന്നാവണമെന്ന് ബിഷപ്പ് ഇടവകയിലെ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചാല്‍ നന്നാവാന്‍ അനുവദിക്കില്ലെന്ന് മറ്റൊരു കൂട്ടര്‍ ശാഠ്യം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമൊക്കെയായി ഒരു ചെറിയ ഗ്രൂപ്പ് ആളുകള്‍ രംഗത്തുണ്ടെന്ന് കേട്ടപാടെ ഇത് ഞങ്ങളെയാണ്, ഞങ്ങളെപ്പറ്റിത്തന്നെയാണ് എന്ന് ആക്രോശിച്ച് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമൊക്കെ രംഗത്തെത്തി. കോഴിയെ കട്ടവന്റെ തലയില്‍ അതാ പൂട എന്ന് പറഞ്ഞാല്‍ കട്ടവന്‍ തലയില്‍ തപ്പിനോക്കുക സാധാരണമാണ്. ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച്, ആക്രോശം, അട്ടഹാസം …. കൗതുകം വിളിക്കുന്ന മുദ്രാവാക്യമത്രയും സംഘപരിവാറിന് നേരെയാണെന്നതാണ്. ബിഷപ്പല്ല ഇനി ആര് സത്യം വിളിച്ചുപറഞ്ഞാലും കള്ളന്മാര്‍ തുള്ളലുകയറി മെക്കിട്ട് കയറാന്‍ വരുന്നത് സംഘപരിവാറിന് മേലേക്കാണെന്നത് പുതിയ കാര്യമല്ല.

പെട്ടത് സതീശനും സുധാകരനുമാണ്. കേരളത്തിലെ കോണ്‍ഗ്രസിനെ മെച്ചപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് കെട്ടിയിറക്കിയ സയാമീസ് ഇരട്ടകളാണ് ഇരുവരും. ഗ്രൂപ്പില്ലാ കോണ്‍ഗ്രസ് ഗ്രൂപ്പിന്റെ നേതാക്കള്‍. ഡിസിസി പ്രസിഡന്റുമാരെ വാഴിച്ചതിനുപിന്നാലെയുള്ള ഉരുള്‍പൊട്ടല്‍ ആ പാര്‍ട്ടിയില്‍ ഇനിയും തീര്‍ന്നിട്ടില്ല. പിണറായി സര്‍ക്കാര്‍ നൂറ് ദിവസം പിന്നിട്ടതിന്റെ കൊട്ടും പാട്ടും നടക്കുമ്പോള്‍ ഒരക്ഷരം മിണ്ടാനില്ലാതിരുന്ന പ്രതിപക്ഷനേതാക്കളാണ് രണ്ടുപേരും. പക്ഷേ ബിഷപ്പ് പറഞ്ഞപ്പോള്‍ അവര്‍ക്കും പൊള്ളി. കല്ലറങ്ങാട് ബിഷപ്പ് അരുതാത്തത് പറഞ്ഞുവെന്നാണ് സതീശന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസിലെ അടി ഈ വഴിക്കങ്ങ് ഒഴുകിപ്പോകുന്നെങ്കില്‍ ആകട്ടെ എന്ന കൗശലമല്ല സതീശന്റെ ബിഷപ്പ് വിരുദ്ധപ്രസ്താവനയ്‌ക്ക് പിന്നില്‍. ചെലവിന് തരുന്നവന് വേണ്ടിയുള്ള നന്ദിപ്രകടനമാണ് സതീശന്‍ നടത്തിയത്.  

സതീശന്‍ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും കല്ലറങ്ങാട്ട് പിതാവിന്റെ ഉദ്‌ബോധനത്തില്‍ നടുങ്ങി. സ്വപ്‌നയും സരിത്തും ശിവശങ്കരനും സ്വര്‍ണക്കടത്തും എല്ലാം ഒരേ വഴിക്ക് വന്നുചേരുന്ന വിഭവസമാഹരണയജ്ഞത്തിന്റെ ഭാഗമാണല്ലോ. മതമല്ല മാഫിയയാണ് ഇമ്മാതിരി മയക്കുമരുന്ന് കടത്തിന്റെ പിന്നിലെന്ന് മതം തന്നെ മാഫിയയാണെന്ന് പ്രസംഗിച്ചുനടക്കുന്ന പാര്‍ട്ടിയുടെ നേതാവ് വാദിക്കുന്നതാണ് കൗതുകം.  

പാലാ ബിഷപ്പിന്റെ ‘കരുതല്‍ പ്രസംഗം’ കേട്ട് സതീശനും സുധാകരനും വിജയനുമൊന്നും ഹാലിളകേണ്ടതില്ല.  ആ പ്രസംഗത്തിന് ആരുടെയും ഐക്യദാര്‍ഢ്യവും ആവശ്യമില്ല. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമൂഹത്തെ സ്വന്തം വിശ്വാസധാരയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ താനേറ്റെടുത്ത പ്രേഷിതവേല ഭംഗിയായി നടപ്പാക്കുകയാണ് ബിഷപ്പ് ചെയ്തത്. സഭാംഗങ്ങളെക്കുറിച്ച് ബിഷപ്പിനുണ്ടായ വേവലാതി നാടിനെക്കുറിച്ച് മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കുമുണ്ടായാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. വോട്ട് ബാങ്കിനുമുന്നില്‍ മുട്ടിടിച്ചുവീഴുന്ന രാഷ്‌ട്രീയക്കാരന്റെ മുതലെടുപ്പ് രാഷ്‌ട്രീയത്തിന് താലിബാനിസത്തിന്റെ കടന്നുവരവ് വരെയേ ആയുസ്സുണ്ടാവുള്ളൂ എന്ന് തിരിച്ചറിയുന്നത് നല്ലത്. പാലാ ബിഷപ്പ് സ്വന്തം കര്‍ത്തവ്യം നിറവേറ്റുന്നു. അതൊരു പാഠമാണ്. അതുകണ്ട് പഠിക്കുന്നതാവും മാധ്യമങ്ങള്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും നല്ലത്.

Tags: keralaJoseph Kallarangattപാലാ ബിഷപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.