ചെങ്ങന്നൂര്‍ : മയില്‍പ്പീലി ബാല മാസികയുടെ വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു. ബാലഗോകുലം ആലപ്പുഴ മേഖലാ അധ്യക്ഷന്‍ എസ്. പരമേശ്വര ശര്‍മ്മ എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷയില്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ നിവേദ്യ വി.നായര്‍ക്ക് നല്കി പ്രകാശനം നിര്‍വ്വഹിച്ചു.
രാഷ്ട്രീയ സ്വയംസേവക് സംഘം ചെങ്ങന്നൂര്‍ സംഘചാലക് ഡോ.എം യോഗേഷ്, ബാലഗോകുലം സംസ്ഥാന സമിതി അംഗം എസ്. ശ്രീ കുമാര്‍ , മേഖലാ മയില്‍പ്പീലി പ്രമുഖ് വി. വിപിന്‍ കുമാര്‍ , മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ജോ. സെക്രട്ടറി സന്തോഷ് കുമാര്‍ ഇലവുംതിട്ട, ജില്ലാ മയില്‍പ്പീലി പ്രമുഖ് ജി.ഗോപകുമാര്‍ , താലൂക്ക് സമ്പര്‍ക്ക പ്രമുഖ് എം.മിഥുന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: