കൊച്ചി: മാപ്പിളക്കലാപത്തിന് ഇരകളായവര്‍ക്ക് ആശ്വാസം നല്കാന് സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്ന് സിപിഎം പ്രമേയം. 2021ലെ അല്ല 1973ലെ സിപിഎമ്മാണ് മാപ്പിളക്കലാപം വര്‍ഗീയമായി കലാശിച്ച ഒന്നാണെന്ന് വ്യക്തമാക്കിയത്. ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാന്‍ സ്പീക്കറും സിപിഎമ്മും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴാണ് 1973ല്‍ പാര്‍ട്ടി സ്റ്റേറ്റ് കമ്മറ്റി അംഗീകരിച്ച പ്രമേയം തിരിഞ്ഞുകുത്തുന്നത്.
മാപ്പിളക്കലാപത്തിന്റെ വര്‍ഗീയസ്വഭാവം മറച്ചുവെച്ച് ഹിന്ദുക്കള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ മൂടിവെക്കാനുള്ള മുസ്ലീംലീഗ് നീക്കങ്ങള്‍ക്ക് അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ ആക്ഷേപം. മാപ്പിളക്കലാപം വര്‍ഗീയലഹളയായി മാറിയതോടെ നിരവധി ഹിന്ദുകുടുംബങ്ങള്‍ അക്രമത്തിനിരയായതായി സിപിഎം പ്രമേയം ചൂണ്ടിക്കാട്ടുന്നു.
അച്ചുതമേനോന് സര്‍ക്കാര്‍ മാപ്പിളക്കലാപകാരികള്‍ക്ക് രാഷ്ട്രീയപ്പെന്‍ഷന്‍ നല്കി ആദരിക്കാനെടുത്ത നീക്കത്തോടുള്ള പ്രതികരണമായാണ് സിപിഎം സംസ്ഥാനക്കമ്മറ്റി പ്രമേയം പാസാക്കിയത്. പ്രമേയം പൂര്‍ണരൂപത്തില്‍ 1973 നവംബര്‍ 17ന്റെ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധികരിച്ചു.
‘ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായി തുടങ്ങി വര്‍ഗ്ഗീയമായി കലാശിച്ച ലഹളയുടെ ഫലമായി ആയിരക്കണക്കിന് മുസ്ലീം കുടുംബങ്ങള്‍ പലതരം മര്‍ദനങ്ങളും യാതനകളും അനുഭവിക്കുന്നതിനിടയായിട്ടുണ്ട്. അതിനുവരെ ഇടയാക്കിയത് മുഖ്യമായും അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികളാണ്. അതേ അവസരത്തില്‍ അതൊരു വര്‍ഗീയലഹളയായി മാറിയതിനെത്തുടര്‍ന്ന് നിരവധി ഹിന്ദുകുടുംബങ്ങള്‍ മുസ്ലീംലഹളക്കാരുടെ ആക്രമണത്തിന്നിരയായിട്ടുണ്ട്. ഇതിനാല്‍ ആദ്യത്തെ കൂട്ടരെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെന്ന നിലയ്ക്ക് ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നതോടൊപ്പം രണ്ടാമത്തെ കൂട്ടര്‍ക്ക് യാതൊരു ആശ്വാസവും നല്‍കേണ്ടതില്ലെന്ന് ഗവണ്മെന്റ് തീരുമാനിച്ചത് തെറ്റായിപ്പോയെന്നാണ് കമ്മറ്റിയുടെ അഭിപ്രായം. ഇത് പുനഃപരിശോധിച്ച് ഇരുവിഭാഗങ്ങള്‍ക്കും ആശ്വാസം കൊടുക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ഗവണ്മെന്റിനോട് ആവശ്യപ്പെടുന്നു. (ദേശാഭിമാനി 17.11. 73)
പ്രതികരിക്കാൻ ഇവിടെ എഴുതുക: