അമ്പലപ്പുഴ: പോലീസ്, സിപിഎം ധാരണ പാഴായി, പട്ടികജാതി യുവതിയെ അപമാനിച്ച സിപിഎം ഗ്രാമപഞ്ചായത്തംഗം ഗത്യന്തരമില്ലാതെ പോലീസില്‍ കീഴടങ്ങി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡംഗം അജീഷാണ് ഇന്നലെ രാവിലെ 11 ഓടെ അമ്പലപ്പുഴ സ്റ്റേഷനില്‍ കീഴടങ്ങിയത്.
ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെ അജീഷ് ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചുവെന്ന് കാട്ടി ഈ വാര്‍ഡിലെ യുവതി അമ്പലപ്പുഴ പോലീസിന് പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ വന്നതോടെ എസ്പിക്ക് പരാതി നല്‍കിയതിനു ശേഷമാണ് കേസെടുത്തത്.എന്നാല്‍ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ഇതിനിടയില്‍ യുവതി മജിസ്ട്രേറ്റിന് മുന്നില്‍ നേരിട്ടും മൊഴി നല്കി. പിന്നീട് അജീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി.
ഇതിനു ശേഷം സിപിഎം നേതാക്കളും, അമ്പലപ്പുഴ സ്റ്റേഷനിലെ സിപിഎം അനുഭാവികളായ പോലീസുകാരും പരാതിക്കാരിയുടെ വീട്ടില്‍ കയറിയിറങ്ങി ഒത്തുതീര്‍പ്പ് ശ്രമം നടത്തിയിരുന്നു. ഇതും പാളിയതോടെയാണ് പഞ്ചായത്തംഗം ഇന്നലെ സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ ഇയാള്‍ എത്തുമെന്ന് അറിഞ്ഞ് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: