Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയന്തിര സാഹചര്യത്തില്‍ പോലും ഉപയോഗിക്കാനാവാത്ത ഹെലിക്കോപ്ടറിനായി പാഴാക്കിയത് 22 കോടി; സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വാടകയ്‌ക്ക് എടുക്കാനൊരുങ്ങുന്നു

ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയായിരുന്നു സര്‍ക്കാര്‍ പവന്ഡ ഹാന്‍സുമായി കരാറില്‍ ഏര്‍പ്പെട്ടത്. 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപയും അതില്‍ കൂടുതല്‍ പറത്താന്‍ മണിക്കൂറിന് 67,000യുമായിരുന്നു കരാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2021, 10:21 am IST
inKerala

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കോടികള്‍ പാഴാക്കിയതിന് പിന്നാലെ വീണ്ടും ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിലവിലെ കമ്പനിയുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചതിന് പിന്നാലെയാണ് വീണ്ടും വാടകയ്‌ക്ക് എടുക്കാന്‍ ഒരുങ്ങുന്നത്.  

ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുത്ത വകയില്‍ 22 കോടിയാണ് പാഴാക്കിയത്. മാവോയിസ്റ്റ് ഭീഷണി, പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് എന്നിവ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുത്തത്. എന്നാല്‍ അവയവങ്ങള്‍ അടിയന്തിരമായി എത്തിക്കാനും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പറക്കാനും മാത്രമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. പോലീസ് ഫണ്ടില്‍ നിന്നാണ് ഇതിനായുള്ള പണവും വകയിരുത്തിയിരുന്നത്.  

അതേസമയം ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക എടുത്തതിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. വാടക കുറച്ച് ഹെലിക്കോപ്ടറുകള്‍ നല്‍കാമെന്ന് പല കമ്പനികളും വാഗ്ദാനം ചെയ്‌തെങ്കിലും ഇതെല്ലാം അവഗണിച്ച് പവന്‍ ഹാന്‍സ് എന്ന കമ്പനിയുടെ ഹെലിക്കോപ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്ക് എടുക്കുകയായിരുന്നു.  

ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയായിരുന്നു സര്‍ക്കാര്‍ പവന്ഡ ഹാന്‍സുമായി കരാറില്‍ ഏര്‍പ്പെട്ടത്. 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപയും അതില്‍ കൂടുതല്‍ പറത്താന്‍ മണിക്കൂറിന് 67,000യുമായിരുന്നു കരാര്‍. രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ടാണ് ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി പൊതുമേഖല സ്ഥാപനത്തിന് നല്‍കിയതെന്നായിരുന്നു ഇത് വിവാദമായതോടെ സര്‍ക്കാര്‍ മറുപടി നല്‍കിയത്.  

മാവോയിസ്റ്റ് ഭീഷണി നേരിടാനായുള്ള പരിശീലനത്തിന് ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് അഭികാമ്യം. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ പവന്‍ ഹാന്‍സുമായുള്ള കരാറിനെ ന്യായീകരിച്ചെങ്കിലും മാവോയിസ്റ്റ് ഏറ്റുമുട്ടലിനായി ഇത് ഉപയോഗിച്ചപ്പോള്‍ പരാജയപ്പെടുകയായിരുന്നു. ഇത് കൂടാതെ പെട്ടിമുടിയില്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായും ഹെലികോപ്പ്റ്റര്‍ ഉപയോഗിക്കാനായില്ല.  

അതിനിടെ വിവാദങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ടെന്‍ഡര്‍ ക്ഷണിച്ചാണ് ഹെലിക്കോപ്ടറിനെ വാടകയ്‌ക്ക് എടുക്കാന്‍ ഒരുങ്ങുന്നത്. 22 കോടി രൂപ പാഴായെന്ന ആക്ഷേപങ്ങളെ തുടര്‍ന്ന് ഡിജിപി നിലപാട് മാറ്റുകയായിരുന്നു. ഇനി ഹെലികോപ്റ്റര്‍ വാടകക്കെടുക്കണമെങ്കില്‍ ടെണ്ടര്‍ വഴിവേണമെന്നും അതാണ് സര്‍ക്കാറിന് ലാഭമെന്നും കാണിച്ച് ജനുവരിയില്‍ ഡിജിപി സര്‍ക്കാരിന് കത്തും നല്‍കിയിരുന്നു.  

Tags: ഹെലിക്കോപ്ടര്‍കേരള സര്‍ക്കാര്‍pinarayiപവന്‍പവന്‍ ഹാന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.