ഇസ്ലാമബാദ്: താലിബാന് സര്‍ക്കാരിന് വേണ്ടി മറയില്ലാതെ വാദിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരാന്‍ താലിബാന് സര്‍ക്കാരുമായി ബന്ധം സ്ഥാപിക്കാനും താലിബാനെ ഉത്തേജകധനസഹായം നല്കാന് രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്നും ഇമ്രാന് ഖാന് അഭ്യര്‍ത്ഥിച്ചു.
യുഎസിന്റെ ഇടപെടല്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം മാരകമായിരുന്നെന്നും താലിബാന് സര്‍ക്കാര്‍ പ്രായോഗിക പരിഹാരമാണെന്നും ഇമ്രാന് ഖാന് സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. താലിബാന് അഫ്ഗാനിസ്ഥാനാകെ കയ്യടക്കിക്കഴിഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞാല്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരും.- ഇമ്രാന് ഖാന് പറഞ്ഞു.
ഇത് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ കലാപങ്ങള്‍ക്ക് വഴിമാറും. വലിയ മനുഷ്യാവകാശ പ്രതിസന്ധി ഉണ്ടാകും. വലിയ അഭയാര്‍ത്ഥി പ്രശ്നം നേരിടേണ്ടിവരും- ഇമ്രാന് ഖാന് മുന്നറിയിപ്പ് നല്കി. പുറത്ത് നിന്നുള്ള രാഷ്ട്രങ്ങള്‍ ഭരിച്ചാല്‍ ജനങ്ങളുടെ പിന്തുണ ലഭിക്കില്ല. അതുകൊണ്ട് അന്താരാഷ്ട്ര സമൂഹം താലിബാന് സര്‍ക്കാരിന് ഉത്തേജകമായി ധനസഹായം നല്‍കണം. അതിലുടെ ശരിയായ ദിശയിലുടെ മുന്നേറാന്‍ സാധിക്കും.- ഇമ്രാന് ഖാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: