Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ ബലാത്സംഗ പരമ്പര; പൂനെ സംഭവത്തിന് ശേഷം മൂന്നെണ്ണം കൂടി; ‘സ്ത്രീസുരക്ഷ’ ആരോപണത്തില്‍ പ്രതിക്കൂട്ടിലായി ശിവസേന സര്‍ക്കാര്‍

ഒന്നിന് പുറകെ ഒന്നായി നാല് ബലാത്സംഗക്കേസുകള്‍ പുറത്ത് വന്നതോടെ സംസ്ഥാനത്ത് സ്ത്രീസുരക്ഷയില്ലെന്ന ബിജെപിയുടെയും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയുടെയും ആരോപണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ കുഴങ്ങുകയാണ് മഹാരാഷ്‌ട്രയിലെ ശിവസേന സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ഹത്രാസിനേക്കാള്‍ ഭീകരമായ പീഢനമായാണ് സക്കിനാക്കയില്‍ നടന്ന സ്ത്രീപീഢനത്തെ ബിജെപി വിശേഷിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 10:07 pm IST
in India

മുംബൈ: ഒന്നിന് പുറകെ ഒന്നായി നാല് ബലാത്സംഗക്കേസുകള്‍ പുറത്ത് വന്നതോടെ സംസ്ഥാനത്ത് സ്ത്രീസുരക്ഷയില്ലെന്ന ബിജെപിയുടെയും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയുടെയും ആരോപണത്തിന് മുന്നില്‍  പിടിച്ചുനില്‍ക്കാനാവാതെ കുഴങ്ങുകയാണ് മഹാരാഷ്‌ട്രയിലെ ശിവസേന സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ഹത്രാസിനേക്കാള്‍ ഭീകരമായ പീഢനമായാണ് സക്കിനാക്കയില്‍ നടന്ന സ്ത്രീപീഢനത്തെ ബിജെപി വിശേഷിപ്പിക്കുന്നത്.  

പൂനെയിലായിരുന്നു ആദ്യസംഭവം. അവിടെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പകരം വീട്ടാനായി പെണ്‍കുട്ടിയുടെ സഹോദരനുള്‍പ്പെടെ ആറംഗസംഘം ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. ക്രൂരമായ മര്‍ദ്ദനത്തിനിരയായ ആണ്‍കുട്ടി കൊല്ലപ്പെട്ടു. ആറംഗസംഘം ഇരുമ്പുദണ്ഡുകൊണ്ടും മറ്റും ആണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.

അമരാവതി ജില്ലയിലെ യെവോദ പൊലീസ് പരിധിക്കുള്ളില്‍ ഏഴ്മാസം ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ് ഒരു സംഭവം. അതേ ഗ്രാമത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു. ഗര്‍ഭിണിയായ യുവതി തൂങ്ങിമരിക്കുകയായിരുന്നു. മകളുടെ മരണത്തില്‍ നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സാക്കിനാക്കയില്‍ 34 കാരിയെ നിര്‍ത്തിയിട്ട ടെമ്പോവാനില്‍ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ സംസ്ഥാനത്ത് സ്ത്രീസുരക്ഷയില്ലെന്ന ആരോപണം ഉയരുകയാണ്. പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളി‍ല്‍ ഇരുമ്പുദണ്ഡുവരെ ഉപയോഗിച്ചതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ദേശീയ വനിതാ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുകയാണ്. മഹാരാഷ്‌ട്രയിലെ വനിതാ കമ്മീഷന് അധ്യക്ഷയില്ലാത്ത ദയനീയ സ്ഥിതിയാണ്. സാക്കിനാക്ക പ്രദേശത്ത് പീഢനത്തിനിരയായ യുവതി രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടെത്തി. പൊലീസ് പെണ്‍കുട്ടിയ രാജാവാഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ 45കാരന്‍ വാനില്‍ നിന്നും ഇറങ്ങിവരുന്നത് കണ്ടെത്തിയിരുന്നു. പൊലീസ് വൈകാതെ 45 കാരനായ മോഹന്‍ ചൗഹാനെ അറസ്റ്റ് ചെയ്തു. പിന്നാക്ക ജാതിയില്‍ പെട്ട പെണ്‍കുട്ടിയായതിനാല്‍ പിന്നാക്ക ജാതിക്കാര്‍ക്കുള്ള ദേശീയ കമ്മീഷനും പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദേശീയ വനിത കമ്മീഷന്‍ സ്ത്രീയുടെ രണ്ട് മക്കള്‍ക്ക് പഠിക്കാനുള്ള ചെലവ് നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 10 ലക്ഷം രൂപയുടെ സഹായം മഹാരാഷ്‌ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉല്ലാസ് നഗറില്‍ 35 വയസ്സുകാരന്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. കല്ല്യാണില്‍ നിന്നും ഉല്ലാസ് നഗറിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി ഒമ്പതുമണിയോടെ ഉല്ലാസ് നഗറില്‍ ഇറങ്ങിയപ്പോള്‍ മൂന്ന് പേര്‍ പിന്തുടര്‍ന്നു. ഉല്ലാസ് നഗറില്‍ മുത്തശ്ശിയോടൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവരെ ചുറ്റിക കാട്ടി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പിന്നീട് പെണ്‍കുട്ടിയെ സംഘം റെയില്‍വേ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഢിപ്പിച്ചു. ബലാത്സംഗത്തിനെ എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. തലയില്‍ പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. പ്രധാനപ്രതി ശ്രീകാന്ത് ഗെയ്‌ക്വാദിനെ പൊലിസ് അറസ്റ്റ് ചെയ്തു.

എന്തായാലും ബലാത്സംഗക്കേസുകളില്‍ ഈ കുതിപ്പില്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നുള്ള മഹാവികാസ് അഘാദി സര്‍ക്കാര്‍ പ്രതിരോധത്തിലായി. പ്രശ്‌നത്തില്‍ ശിവ്‌സേനയുടെ പ്രിയങ്ക ചതുര്‍വേദിയും എന്‍സിപിയുടെ സുപ്രിയ സുലേയും ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്‍സിപിക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല. എന്നാല്‍ ഈ പ്രശ്നത്തില്‍ എന്‍സിപി നേതാക്കളും മൗനം പാലിക്കുകയാണ്. 

Tags: മഹാരാഷ്ട്രപീഡന കേസ്പുനെNcpUddhav ThackerayShiv Senaമഹാവികാസ് അഘാധിസ്ത്രീ സുരക്ഷസാക്കിനാക്ക ബലാത്സംഗക്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

പുതിയ വാര്‍ത്തകള്‍

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, പി.സി വിഷ്ണു നാഥിന് പത്തനംതിട്ട

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

പ്രൊഫ. ടി.എന്‍. സതീശന്‍: അലിഗഡില്‍ മുപ്പത്തിയെട്ട് വര്‍ഷത്തെ മലയാള സാധന

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.