Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒന്നാണ്; അപരനെ ഇല്ലാതാക്കി ഒരുവനു നിലനില്‍ക്കാനാവില്ല; പാല ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശേരി ആര്‍ച്ച്ബിഷപ്

ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെതന്നെ നിലനില്‍പ്പിനും ക്ഷേമത്തിനും കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം. അതിനെതിരായ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാനാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 10:44 am IST
in Kerala

കോട്ടയം: കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പരസ്യമായി പ്രഖ്യാപിച്ച പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. പാലാ ബിഷപിന്റെ പ്രസംഗത്തിനു പിന്തുണ നല്‍കി ഇന്നു ദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര്‍ച്ച്ബിഷപ്പിന്റെ പിന്തുണയും ഒപ്പം പ്രണയതീവ്രവാദത്തിനും ലഹരിതീവ്രവാദത്തിനും എതിരേ ശക്തമായ വിമര്‍ശനവും.  

കേരളത്തില്‍ മയക്കുമരുന്ന് കടത്തുകാര്‍ പിടിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ലഹരിതീവ്രവാദത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മയക്കുമരുന്ന് ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും തീവ്രവാദ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നു. പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ചു പോകുന്നവയാണെന്നും പെരുന്തോട്ടം ലേഖനത്തില്‍ വ്യക്തമാക്കി.  

ലേഖനത്തിന്റെ പൂര്‍ണരൂപം-  

ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെതന്നെ നിലനില്‍പ്പിനും ക്ഷേമത്തിനും കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം. അതിനെതിരായ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാനാവില്ല. അതുകൊണ്ടാണു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില വിപത്തുകള്‍ക്കെതിരേ മുന്നറിയിപ്പുനല്‍കിയതും ജാഗ്രത പാലിക്കാന്‍ തന്റെ വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തതും.

കുടുംബഭദ്രത

കുടുംബജീവിതത്തിന്റെ സൗന്ദര്യവും സമാധാനവും പരിശുദ്ധിയും നഷ്ടപ്പെടുത്തി കുടുംബങ്ങളെ തകര്‍ക്കുന്ന ചില ഘടകങ്ങള്‍ കുറച്ചുകാലമായി നമ്മുടെ സമൂഹത്തില്‍ ശക്തിയാര്‍ജിക്കുകയാണ്. അനേകരുടെ മനോഭാവങ്ങളെയും മൂല്യബോധത്തെത്തന്നെയും മാറ്റിമറിച്ചുകൊണ്ട് കുടുംബങ്ങളിലും പൊതുസമൂഹത്തിലും അസ്വസ്ഥതകള്‍ വളര്‍ത്തി, കുടുംബങ്ങളുടെ അടിത്തറ ഇളക്കുകയും സാമൂഹ്യജീവിതം കലുഷിതമാക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുളവാക്കുന്നു.

മൂല്യങ്ങളില്‍ അധിഷ്ഠിതമായ കുടുംബജീവിതമാണ് ഏതൊരു സമൂഹത്തിന്റെയും ലോകത്തിന്റെതന്നെയും സുസ്ഥിതിക്കും വളര്‍ച്ചയ്‌ക്കും നിദാനം. ഉദാത്തമായ കുടുംബസംസ്‌കാരത്തെ തകര്‍ക്കുന്ന വിധത്തില്‍ പല വെല്ലുവിളികളും ഉയരുന്നു.

കേരളത്തിലെ കുടുംബങ്ങള്‍ മുമ്പില്ലാത്ത വിധം ഗുരുതരവും വ്യത്യസ്തവുമായ ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീപീഡനങ്ങളും ആത്മഹത്യകളും വലിയ തോതില്‍ വര്‍ധിച്ചുവരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും യുവതികളും വിവാഹിതരായ വീട്ടമ്മമാര്‍പോലും ഇതിന് ഇരയാകുന്നു.

കെണിയും വഞ്ചനയും

ബലപ്രയോഗങ്ങളെക്കാള്‍ പ്രണയക്കെണികളില്‍പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നതെന്നാണ് വാര്‍ത്താ മാധ്യമങ്ങളില്‍നിന്നു നമുക്ക് അറിയാന്‍ സാധിക്കുന്നത്. ഇത്തരം കെണികള്‍ ഒരുക്കുന്നതിനുവേണ്ടി മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതു പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും കെണിയില്‍ പെടുത്തുകയും ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്നു.

എത്രയോ കുടുംബങ്ങള്‍ ഇങ്ങനെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നു! നിഗൂഢലക്ഷ്യത്തോടെ പ്രണയം നടിച്ച് വിവാഹജീവിതത്തിന്റെ പരിവേഷം നല്‍കി വഞ്ചിച്ച്, ഒരാളെ ജീവിതപങ്കാളി എന്നു പറഞ്ഞ് സ്വന്തമാക്കുകയും, പിന്നീട് മറ്റുകാര്യങ്ങള്‍ക്കായി ദുരുപയോഗിക്കുകയും ചെയ്യുക!

അതു ലഹരിമാഫിയ ആകാം, കള്ളക്കടത്താകാം, ഭീകരപ്രവര്‍ത്തനമാകാം, മതമൗലികഭീകരതയാകാം, ഗുണ്ടായിസമാകാം, വേശ്യാവൃത്തിയാകാം- ലൗ ജിഹാദോ നാര്‍കോട്ടിക്ക് ജിഹാദോ എന്തുമാകട്ടെ, ഇവയ്‌ക്ക് സ്വയം അടിമകളാകുന്നതും സമ്മര്‍ദംകൊണ്ടോ വഞ്ചിക്കപ്പെട്ടോ അടിമകളാക്കപ്പെടുന്നതും ഏതു കുടുംബത്തിനും സമുദായത്തിനും അപകടകരമാണ്, അതിന്റെ അടിവേരറുക്കുന്നതാണ്.

സുസ്ഥിതിയും ശരിയായ പുരോഗതിയും ആഗ്രഹിക്കുന്ന ഒരു സമുദായത്തിനോ രാജ്യത്തിനോ ഇതൊന്നും അംഗീകരിക്കാനോ നീതീകരിക്കാനോ സാധിക്കുകയില്ല.

നാര്‍കോട്ടിക് ടെററിസം

നാര്‍കോട്ടിക് ടെററിസം കേരളത്തിന്റെ പശ്ചാത്തലത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അന്താരാഷ്‌ട്ര വേദികളില്‍ വ്യാപകമായ ചര്‍ച്ചയ്‌ക്ക് വഴിതെളിയിച്ചിട്ടുള്ളതാണ്. 2017ല്‍ ഐക്യരാഷ്‌ട്രസഭയും യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസും (EFSAS) ഇതുസംബന്ധിച്ച ഗൗരവതരമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

താലിബാന്‍ 400 മില്യണ്‍ യുഎസ് ഡോളറാണ് 2011 ല്‍ സമ്പാദിച്ചതെന്നും ഇതിന്റെ പകുതി മയക്കുമരുന്നു ബിസിനസിലൂടെയാണ് ലഭിച്ചതെന്നും ഐക്യരാഷ്‌ട്രസഭയുടെ UNODC -World Drug Report 2017 പ്രസ്താവിക്കുന്നു. ഇപ്പോള്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതോടുകൂടി മയക്കുമരുന്നു കടത്ത് വ്യാപകമാകാനും കേരളം അതിന്റെ മുഖ്യവിപണികളിലൊന്നായി തീരാനും സാധ്യതയേറെയാണ്.

കേരളത്തില്‍ മയക്കുമരുന്ന് കടത്തുകാര്‍ പിടിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ഈ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മയക്കുമരുന്ന് ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും തീവ്രവാദ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നു. പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ചു പോകുന്നവയാണ്.

മനുഷ്യദ്രോഹപരമായ ഇത്തരം ഭീഷണികളെ ഉന്മൂലനം ചെയ്യാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. അധികാരികള്‍ നിസംഗത പാലിക്കയോ പരോക്ഷമായെങ്കിലും പിന്തുണയ്‌ക്കയോ ചെയ്യുന്നത് ജനങ്ങളുടെയും രാജ്യത്തിന്റെയും ഭാവി അപകടത്തിലാക്കുകതന്നെ ചെയ്യും.

അധോലോക ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെക്കാലമായി കേള്‍ക്കുന്നു. അവയുടെ നായകന്‍മാര്‍ യഥേഷ്ടം വിലസുന്നു. രാജ്യസുരക്ഷയ്‌ക്കു ശക്തമായ സംവിധാനങ്ങളുണ്ടെന്ന് ആവര്‍ത്തിച്ചവകാശപ്പെടുന്ന ജനാധിപത്യരാജ്യത്തിലെ ഭരണാധികാരത്തിന് എന്തുകൊണ്ട് ഇപ്രകാരമുള്ള ശിഥിലീകരണ ശക്തികളെ വരുതിയിലാക്കാന്‍ സാധിക്കുന്നില്ല

ഓരോ ദിവസവും സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിന്റെയും വാര്‍ത്തകള്‍ കാണാം! എന്തുകൊണ്ടവയെ നിയന്ത്രിക്കാനാവുന്നില്ല പലപ്പോഴും ഉന്നത അധികാരികളും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമൊക്കെ അവയില്‍ പങ്കാളികളോ തലതൊട്ടപ്പന്മാരോ ആണെന്ന് ആരോപിക്കപ്പെടുന്നു; അങ്ങനെയെങ്കില്‍ അവ അതീവ ഗുരുതരം തന്നെ.

ഈ സാഹചര്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ ഗൗരവത്തോടെ കാണണം. കേരളത്തിലെ യുവതലമുറയെ നശിപ്പിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളോട് നമ്മള്‍ നിസംഗരായിരിക്കാന്‍ പാടില്ല. രാഷ്‌ട്രീയ പ്രവര്‍ത്തകരും സാംസ്‌കാരിക നായകരും മാധ്യമപ്രവര്‍ത്തകരും ഇവിടത്തെ ഭാവിതലമുറയുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കടപ്പെട്ടവരാണ്.

സ്ഥാപിത താല്പര്യങ്ങളും താല്‍ക്കാലിക ലാഭങ്ങളും മാറ്റിവച്ച് ഈ നാടിന്റെ സുസ്ഥിതിക്കും നന്മയ്‌ക്കുംവേണ്ടി നിലകൊള്ളുവാന്‍ എല്ലാവരും തയാറാകണം. ഭയപ്പാടില്ലാതെ ഈ സമൂഹത്തില്‍ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനും മതാധിപത്യപ്രവണതയെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ചെറുത്തുതോല്‍പ്പിക്കാനും കേരള സമൂഹം ഒരുമിക്കണം. സ്ത്രീസുരക്ഷയും കുടുംബബന്ധങ്ങളുടെ ദൃഢതയും വരുംതലമുറയുടെ ജീവിതഭദ്രതയും നമ്മള്‍ മറ്റെന്തിനേക്കാളും വിലമതിക്കണം.

മത-സമുദായം

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ഉള്‍ക്കൊള്ളുന്നതിനും തുറന്ന മനസോടെ ചര്‍ച്ചചെയ്യുന്നതിനും പൊതുരംഗത്തുള്ളവര്‍ തയാറാകണം. ഇക്കാര്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളും പത്രമാധ്യമങ്ങളും പുലര്‍ത്തുന്ന വേര്‍തിരിവു നയങ്ങള്‍ തിരുത്തപ്പെടേണ്ടവയാണ്. സത്യം തുറന്നുപറയുകയെന്നത് പൊതുധര്‍മബോധത്തിന്റെ ഭാഗമാണ്. ലോകത്തില്‍ ധാര്‍മികതയുടെ ശബ്ദമായ സഭയ്‌ക്കു സാമൂഹിക തിന്മകളുടെനേരെ മൗനം പാലിക്കാന്‍ സാധിക്കുകയില്ല.

മതങ്ങളും സമുദായങ്ങളും നമ്മുടെ രാജ്യത്തു നിലനില്‍ക്കണം. അവ ഈ രാജ്യത്തിന്റെ സമ്പത്താണ്. അവ ഒരിക്കലും വര്‍ഗശത്രുക്കളെപ്പോലെ തമ്മിലടിച്ചു തകരരുത്, ആര്‍ക്കും ഭീഷണിയാവുകയും ചെയ്യരുത്. ആരും അവയെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ചൂഷണം ചെയ്യരുത്.  

രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി ആരെയെങ്കിലും തള്ളിപ്പറയുന്നതും പ്രീണിപ്പിക്കുന്നതും ഒരുപോലെ നിഷിദ്ധമാണ്. നീതിയും നിഷ്പക്ഷതയും വെടിഞ്ഞുള്ള മാധ്യമ വിശകലനങ്ങളും ഇടപെടലുകളും നാടിന്റെ നിര്‍മിതിയെ സഹായിക്കുകയില്ല. സാമ്പത്തിക നേട്ടത്തിനുവേണ്ടി സത്യവും ധര്‍മവും കൈവെടിയരുത്.

തുറന്നു പറയണം

ഈ നാട് എന്റെയോ നിന്റെയോ മാത്രമല്ല, നമ്മുടേതാണ്. നമ്മള്‍ ഒരുമിച്ചായിരിക്കുമ്പോഴാണ് നമ്മുടേതെന്നു പറയുവാന്‍ സാധിക്കുന്നത്. മത, സമുദായ നേതാക്കളും രാഷ്‌ട്രീയക്കാരും സാംസ്‌കാരിക നായകന്മാരും മാധ്യമപ്രവര്‍ത്തകരും ഒക്കെ ഇക്കാര്യത്തില്‍ സഹകരിച്ചു നീങ്ങണം.

അപരനെ ഇല്ലാതാക്കി ഒരുവനു നിലനില്‍ക്കാനാവില്ല. സൗഹാര്‍ദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം വളര്‍ത്താം. നന്മകള്‍ പങ്കുവയ്‌ക്കാം. ആര്‍ക്കെങ്കിലും ദോഷം വരുത്തുന്നതിനെ ഉപേക്ഷിക്കാം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങള്‍ മുറുകെപ്പിടിക്കാം. അതാകട്ടെ നമ്മുടെ ക്ഷേമരാഷ്‌ട്രം.

Tags: islamistsBishopJoseph KallarangattNarcotic Jihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ അഡ്വ. ബി ജി ഹരീന്ദ്രനാഥ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

Kerala

ഫ്രാങ്കോയെ വെറുതെ വിട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് അതിജീവിതയായ കന്യാസ്ത്രീ റാണിറ്റ്, പ്രോസിക്യൂട്ടറെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.