തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം ആവശ്യപ്പെട്ട് ബിജെപി. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചത്. ബിഷപ് ഉന്നയിച്ച വിഷയത്തില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ബിഷപ്പിനെതിരെ നീങ്ങുകയാണ്. ഈ ധൈര്യത്തിലാണ് തീവ്രവാദ സംഘടനകള#് മുന്നോട്ട് പോകുന്നത്. ഇത് കണക്കിലെടുത്താണ് ബിഷപ്പിനും ക്രൈസ്തവ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നടത്തിയ പ്രസ്താവനകളാണ് തീവ്രവാദസംഘടനകള്‍ക്ക് ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്താന്‍ ധൈര്യം നല്‍കിയത്. ഭീഷണിപ്പെടുത്തുന്ന ഭാഷയാണ് പ്രതിഷേധ ജാഥയില്‍ ഉപയോഗിച്ചത്- കത്തില്‍ പറയുന്നു. കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദും നിലനില്‍ക്കുന്നുണ്ടെന്നും ഇതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നുമായിരുന്നു ബിഷപ്പിന്റെ വിവാദ പ്രസ്താവന.
അതേസമയം കഴിഞ്ഞദിവസം ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ബിജെപി പ്രവർത്തകർ സ്ഥലത്ത് എത്തുകയും രൂപത ആസ്ഥാനത്തിന് സംരക്ഷണം ഒരുക്കുകയും ചെയ്യുകയായിരുന്നു. സത്യം വിളിച്ച് പറഞ്ഞിന്റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: