തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പി ജന്മഭൂമി വാര്‍ഷിക വരിക്കാരനായി. പേയാട്ടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കേന്ദ്ര മന്ത്രി വി മുരളീധരന് വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ അംഗത്വം നല്കി.
സെപ്റ്റബര്‍ 15 ന് തുടങ്ങുന്ന ജന്മഭൂമി പ്രചാരമാസത്തിന്റെ മുന്നോടിയായി പ്രമുഖരെ സ്ഥിരം വായനക്കാരക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
ജന്മഭൂമിയുടെ സ്ഥിരം വായനക്കാരനായ തനിക്ക് പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ജന്മഭൂമി പ്രചരിപ്പിക്കുകയും കൂടുതല്‍ വായനക്കാരിലേക്ക് എത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുരളീധരന് പറഞ്ഞു.
ജന്മഭൂമി പ്രചാരമാസത്തില്‍ എല്ലാവരും വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ അംഗങ്ങളായി ദേശീയതയുടെ പക്ഷം ചേര്‍ന്ന് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്, ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍, ഡസ്ക്ക് ചീഫ് ആര് പ്രദീപ്, മാര്‍ക്കറ്റിംഗ് മാനേജര്‍ കെ രമേശ് ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: