ന്യൂദല്‍ഹി: ബിഡിജെഎസ് അധ്യക്ഷനും, എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും, എന്‍ഡിഎയുടെ വളര്‍ച്ചയ്ക്കു ഉതകുന്ന കര്‍മ്മ പരിപാടികളും ഇരുവരും ചര്‍ച്ച ചെയ്തു.
ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന വേട്ടയാടലിന് ശാശ്വത പരിഹാരം കാണാണമെന്നും ലൗ ജിഹാദിനെതിരെ ശക്തമായ നിയമ നിര്‍മ്മാണം വേണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ് വിഷയവും തുഷാര്‍ നദ്ദയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തേടി അമിത് ഷായ്ക്ക് കത്ത് നല്‍കുമെന്നും തുഷാര്‍ അറിയിച്ചു.
കൂടുതല്‍ കൊവിഡ് പ്രതിരോധ വാക്സിന് നല്‍കുക, പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തേജന പാക്കേജ് അനുവദിക്കുക, കേരളത്തിന് കൂടുതല്‍ റെയില്‍ കോച്ചുകള്‍ അനുവദിക്കുക, കേരളത്തിന് പ്രത്യേകമായ വൈറോളജി ഇന്‍സ്റ്റ്യൂട്ട് കേന്ദ്രം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും തുഷാര്‍ വെള്ളാപ്പള്ളി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: