ന്യൂദല്‍ഹി: ഇന്ത്യയും ആസ്ത്രേല്യയും നടത്തിയ പ്രതിരോധ, വിദേശ മന്ത്രിമാരുടെ യോഗത്തില്‍ അഫ്ഗാന് പ്രതിസന്ധി ചര്‍ച്ചാവിഷയമായി. അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ എന്തൊക്കെ തന്ത്രപ്രധാന നീക്കങ്ങല്‍ കൈക്കൊള്ളണമെന്ന കാര്യവും ചര്‍ച്ചയായി.
ഇന്ത്യയ്ക്ക് വേണ്ടി പ്രതിരോധമന്ത്രി രാജ്നാഥ് സിംങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പങ്കെടുത്തപ്പോള്‍ ആസ്ത്രേല്യയ്ക്ക് വേണ്ടി പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണും വിദേശകാര്യമന്ത്രി മാരിസെ പെയ്നും സംബന്ധിച്ചു.
അഫ്ഗാനിസ്ഥാനെ ചുറ്റിപ്പറ്റിയുള്ള ഭൗമരാഷ്ട്രീയവും നയതന്ത്രങ്ങളും ചര്‍ച്ചാ വിഷയമായി. ഇതോടൊപ്പം ഇന്തോ പസഫിക്കിലെ മാരിടൈം സുരക്ഷയും ചര്‍ച്ച ചെയ്തു.
ടു പ്ലസ് ടു ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു. പ്രതിരോധ മേഖലയിലെ സഹകരണം ചര്‍ച്ചാവിഷയമായെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. രണ്ട് ജനാധിപത്യരാഷ്ട്രങ്ങളെന്ന നിലയില്‍ നമ്മുടെ പൊതു താല്പര്യം മേഖലയിലുടനീളം സമാധാനവും അഭിവൃദ്ധിയും സൃഷ്ടിക്കുന്നതിലാണെന്ന് ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: