Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

നാടു കാക്കാന്‍ നാരീശക്തിയും

പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും സായുധസേനകളില്‍ സ്ഥിരമായി സേവനമനുഷ്ഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനെതിരെ വിമര്‍ശനം ഉയരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. പക്ഷേ മോദിസര്‍ക്കാരിനു മാത്രമാണ് ഈ അനീതി പരിഹരിക്കുന്ന തീരുമാനം എടുക്കാന്‍ കഴിഞ്ഞത്. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, വനിതകളെ സായുധസേനയുടെ ഭാഗമാക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 10, 2021, 05:00 am IST
inEditorial

പ്രതിരോധപഠനകേന്ദ്രമായ എന്‍ഡിഎ എന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തെ ചരിത്രപരം എന്നുതന്നെയാണ് വിശേഷിപ്പിക്കേണ്ടത്. സൈന്യത്തിന്റെ ഉന്നത നേതൃത്വത്തില്‍ത്തന്നെ ഇതിനുള്ള തീരുമാനം എടുത്തിട്ടുള്ളതായി അഡീഷണല്‍  സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി സുപ്രീംകോടതിയെ  അറിയിക്കുകയായിരുന്നു. സായുധ സേനയില്‍ വനിതകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതയ്‌ക്കുള്ള മൗലികാവകാശത്തിന്റെയും ലിംഗനീതിയുടെയും ലംഘനമാകുമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ ഒരു വര്‍ഷത്തെ കാലതാമസം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് കോടതി അനുവദിച്ചു. ഈ മാസം നടത്താനിരുന്ന പ്രവേശന പരീക്ഷ പെണ്‍കുട്ടികള്‍ക്കു കൂടി പങ്കെടുക്കാനായി നവംബര്‍ മാസത്തിലേക്ക് മാറ്റി. പരീക്ഷാഫലം സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള പുരുഷന്മാര്‍ക്കാണ് ഇതുവരെ എന്‍ഡിഎയില്‍ പ്രവേശനം അനുവദിച്ചിരുന്നത്. പരീക്ഷ ജയിച്ച് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇനി പെണ്‍കുട്ടികള്‍ക്കും  സേനയുടെ ഭാഗമാകാം.

സര്‍ക്കാര്‍ തലത്തിലും സേനാതലത്തിലും ചര്‍ച്ചചെയ്തെടുത്ത നല്ല വാര്‍ത്ത എന്നു പറഞ്ഞുകൊണ്ടാണ് ഈ തീരുമാനത്തെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചത്. സായുധസേനകള്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും, എന്നാല്‍ ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് ഇനിയുമേറെ പോകാനുണ്ടെന്നും പറഞ്ഞ സുപ്രീംകോടതി ബെഞ്ച്, പുതിയ തീരുമാനമെടുത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. കോടതിയുടെ ഈ വാക്കുകളില്‍നിന്നുതന്നെ,  തീരുമാനത്തിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാകുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ വേണ്ടിയാണ് എന്‍ഡിഎ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഈ ഘടനയ്‌ക്ക് മാറ്റം വരുത്തുന്നതിനുവേണ്ടിയാണ് ഒരുവര്‍ഷത്തെ സാവകാശം കേന്ദ്രസര്‍ക്കാര്‍ തേടിയിരിക്കുന്നത്. ചില സൈനിക സ്‌കൂളുകള്‍ ഇതിനോടകം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തുടങ്ങിയിരുന്നു. മിസ്സോറാമിലെ സൈനിക സ്‌കൂളില്‍ ആറ് പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസ്സില്‍ പ്രവേശനം നല്‍കി. ഇതിന്റെ ചുവടുപിടിച്ച് ലക്നൗവിലെ സൈനിക സ്‌കൂളും ഒന്‍പതാം ക്ലാസ്സില്‍  പതിനഞ്ച് കുട്ടികള്‍ക്ക് പ്രവേശനം നല്‍കി. പിന്നീട് രാജ്യത്തുടനീളമുള്ള എല്ലാ സൈനിക സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയത്തിനനുസൃതമായാണ് ഘട്ടംഘട്ടമായി ഈ തീരുമാനങ്ങള്‍ എടുത്തത്.  

ഇപ്പോഴത്തെ തീരുമാനം സുപ്രീംകോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രം ഉണ്ടായതാണെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ ചിത്രീകരിക്കുന്നത് ശരിയല്ല. സായുധസേനകളുടെ അനുമതിയോടെ തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതിന്റെ ബഹുമതി കേന്ദ്ര സര്‍ക്കാരിന് പോകാതിരിക്കാനാണ് ഇങ്ങനെയൊരു വ്യാഖ്യാനം. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും സായുധസേനകളില്‍ സ്ഥിരമായി സേവനമനുഷ്ഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനെതിരെ വിമര്‍ശനം ഉയരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. പക്ഷേ മോദിസര്‍ക്കാരിനു മാത്രമാണ് ഈ അനീതി പരിഹരിക്കുന്ന തീരുമാനം എടുക്കാന്‍ കഴിഞ്ഞത്. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, വനിതകളെ സായുധസേനയുടെ ഭാഗമാക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ലോകത്തിന്റെ പല കോണുകളിലും സ്ത്രീകള്‍ പല രീതിയിലുള്ള സ്വാതന്ത്ര്യനിഷേധം അനുഭവിക്കുമ്പോഴാണ് ഭാരതത്തില്‍ സായുധസേനയുടെപോലും ഭാഗമായി കരുത്തിന്റെ പ്രതിരൂപങ്ങളാവാന്‍ അവര്‍ക്ക് കഴിയുന്നത്. സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവുമൊക്കെ നരേന്ദ്രമോദി സര്‍ക്കാരിന് വെറും വാക്കുകളല്ലെന്നാണ് ഇതില്‍നിന്ന് തെളിയുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി വൈദേശിക ശക്തികള്‍ക്കെതിരെ ആയുധമെടുത്ത് പോരാടിയ റാണി ലക്ഷ്മി ബായിയുടെയും റാണി ചന്നമ്മയുടെയുമൊക്കെ നാട്ടില്‍ വനിതകള്‍ സായുധസേനയുടെ ഭാഗമാകുന്നത് മുഴുവന്‍ സമൂഹത്തിനും അഭിമാനകരമാണ്.

Tags: womenindian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.