ജയ്‌പൂർ: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ സൂപ്പര്‍ ഹെര്‍ക്കുലിസ് രാജസ്ഥാനിലെ ദേശീയപാതയിലെ റണ്‍വേയില്‍ ബുധനാഴ്ച പറന്നിറങ്ങി. രാജ്യസുരക്ഷയ്‌ക്ക് ഇത് ചരിത്ര മുഹൂർത്തമാണെന്നും സി-130 വിമാനമിറക്കികൊണ്ട് അതിർത്തിയിൽ എപ്പോഴും വ്യോമസേന സജ്ജമാണെന്നും തെളിയിച്ചതായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
യുദ്ധവിമാനങ്ങൾക്കായുള്ള പ്രത്യേക റൺവേ ബുധനാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു. രാജസ്ഥാനിലെ സാട്ടാ-ഗന്ധാവ് അതിർത്തി മേഖലയിലെ ദേശീയപാത-925 എയിലാണ് വ്യോമസേനയ്‌ക്കായി വിമാനമിറങ്ങാനുള്ള സ്ഥിരം റണ്‍വേ സംവിധാനം ഒരുക്കിയിട്ടുള്ളത്. ദേശീയ പാത അതോറിറ്റിയാണ് രണ്‍വേ നിര്‍മ്മിച്ച് വ്യോമസേനയ്‌ക്ക് സമ്മാനിച്ചത്.പരീക്ഷണാര്‍ത്ഥം സി-130 വിമാനത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗാഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദോരിയ എന്നിവര്‍ വിജയകരമായി അടിയന്തര ലാന്‍റിംഗ് നടത്തി. ദേശീയപാതയിലെ റൺവേകൾ സൈനികപരമായി നമ്മുടെ കരുത്തിന്‍റേയും ജാഗ്രതയുടേയും ഉത്തമ ഉദാഹരണമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയുടെ അതിർത്തിയിലുടനീളം 20 മേഖലകളിലാണ് വ്യോമസേനയ്‌ക്കായി റൺവേകളും ഹെലിപ്പാഡുകളും ഒരുങ്ങുന്നത്. വെറും 19 മാസങ്ങള്‍ക്കുള്ളിലാണ് ഈ റണ്‍വേ പൂര്‍ത്തിയാക്കിയത്. റൺവേയ്‌ക്കൊപ്പം അതിർത്തിയിലെ മൂന്ന് പ്രദേശത്ത് മൂന്ന് ഹെലിപ്പാഡുകളും റെക്കോഡ് വേഗത്തിലാണ് ദേശീയപാതാ വിഭാഗം പൂർത്തിയാക്കി സൈന്യത്തിന് സമ്മാനിച്ചത്. കുന്ദാപുര, സിംഘാനിയ, ബക്കാസർ എന്നീ പ്രദേശത്ത് നിര്‍മ്മിച്ച ഹെലിപാഡുകള്‍ യുദ്ധകാലഘട്ടത്തിൽ മാത്രമല്ല പ്രകൃതിദുരന്ത സമയത്തും ഏറെ പ്രയോജനപ്പെടുന്നവയാണ്.
രാജസ്ഥാനിലെ ബാര്‍മറില്‍ അന്താരാഷ്‌ട്ര നിയന്ത്രണരേഖയുടെ സമീപത്താണ്. 1971 യുദ്ധ വിജയത്തിന് സാക്ഷിയായ മേഖലയിലാണ് റൺവേ. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ റൺവേ ഓരോ ഇന്ത്യൻ പൗരന്റെയും അഭിമാനം ഉയർത്തുന്നതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘ഏക ഭാരതം സശക്ത ഭാരതം’ എന്ന കേന്ദ്രസർക്കാറിന്റെ പ്രതിജ്ഞ പൂർത്തിയാക്കുന്ന ഘട്ടങ്ങളാണ് ദേശീയ പാത വികസനമെന്നും അതിനായി നടത്തുന്ന എല്ലാ പരിശ്രമങ്ങളും പ്രശംസ അർഹിക്കുന്നതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ചടങ്ങിൽ ഹൈവേ എയർസ്ട്രിപ്പിൽ യുദ്ധവിമാനങ്ങളിറങ്ങുന്ന അഭ്യാസപ്രകടനങ്ങളും നടന്നു.
56 സി-295 എംഡബ്‌ള്യു എയര്‍ക്രാഫ്റ്റ് വാങ്ങിയത് ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിലേക്കുള്ള വലിയൊരു ചുവടുവെയ്‌പായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇനി ഈ എയര്‍ക്രാഫ്റ്റ് മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.
ദേശീയ പാതയിൽ വ്യോമസേനയ്‌ക്കായി യുദ്ധവിമാനങ്ങൾക്കൊപ്പം അടിയന്തിര സാഹചര്യത്തിൽ ഹെികോപ്റ്ററുകളിറങ്ങുന്ന സംവിധാനവും പ്രധാനമന്ത്രിയുടെ ആശയമാണെന്ന് കേന്ദ്രമന്ത്രി നിതിർ ഗഡ്കരി പറഞ്ഞു. ഭാരത്മാല പദ്ധതി പ്രകാരം രാജ്യത്തെ അതിർത്തികളെ ബന്ധപ്പെടുത്തിയുള്ള ദേശീയപാതകളാണ് ഒരുങ്ങുന്നത്. രാജ്യ സുരക്ഷയ്‌ക്കും വ്യോമസേനയുടെ ഉപയോഗത്തിനായും എല്ലാ സംസ്ഥാനങ്ങളിലും ദേശീയപാതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ ഏറെ പ്രധാനപ്പെട്ട ചുവടുവെയ്‌പ്പാണെന്നും ഗഡ്കരി പറഞ്ഞു.
രാജസ്ഥാൻ-ഗുജറാത്ത് മേഖലയിലെ രണ്ടരകിലോമീറ്റർ നാലുവരി കോൺക്രീറ്റ് പാത, ബീജാപൂർ- സോലാപൂർ 24 കിലോമീറ്റർ ബിറ്റിമിൻ റോഡ് എന്നിവയും പൂര്‍ത്തിയാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: