കൊച്ചി: മലയാളത്തിന്റെ സ്വന്തം ബിജു മേനോന് പിറന്നാള്‍ സമ്മാനമായി പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌ത് മോഹന്‍ലാലും മമ്മൂട്ടിയും. ഫേസ്‌ബുക്കിലൂടെയാണ് ബിജു മേനോന്‍ മുഖ്യവേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമയുടെ പോസ്‌റ്റര്‍ ഇരുവരും ചേർന്ന് റിലീസ് ചെയ്‌തത്. ബിജു മേനോനൊപ്പം മഞ്ജു വാര്യര്‍ക്കും സംവിധായകന്‍ മധു വാര്യര്‍ക്കും ക്രൂവിനും മോഹന്‍ലാല്‍ ആശംസകളും നേര്‍ന്നു. ഏറെ നാളുകള്‍ക്ക് ശേഷം മഞ്ജു വാര്യര്‍-ബിജു മേനോന്‍ ജോഡി ഒന്നിക്കുന്ന ചിത്രംകൂടിയാണ് ലളിതം സുന്ദരം.
മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധായകന്‍. അഭിനേതാവെന്ന നിലയില്‍ ശ്രദ്ധേയനായ മധു വാര്യരുടെ ആദ്യ ചിത്രമാണിത്. സെഞ്ചുറി പിക്‌ചേഴ്‌സിന്റെ സഹകരണത്തില്‍ മഞ്ജു വാര്യര്‍ പ്രൊഡക്‌ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബിജു മേനോനും മഞ്ജു വാര്യര്‍ക്കുമൊപ്പം സൈജു കുറുപ്പ്,ദീപ്‌തി സതി, അനു മോഹന്‍ എന്നിവരും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിലുണ്ട്. സുധീഷ്, സറീന വഹാബ്, രഘുനാഥ് പലേരി, വിനോദ് തോമസ്, ആശാ അരവിന്ദ് തുടങ്ങിയവരും പ്രധാന റോളുകളില്‍ ചിത്രത്തിലുണ്ട്. തിരക്കഥ-സംഭാഷണം പ്രമോദ് മോഹന്‍, സംഗീതം-ബിജിബാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: