Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

വ്യക്തിഗത ഡാറ്റയുടെ ഉപയോഗം യുപിഐ സമാന വിജയത്തിലേക്ക്

അന്തിമ വിശകലനത്തില്‍, വായ്‌പ ലഭ്യമാക്കുന്നതിന് വ്യക്തിഗത ഡാറ്റ പ്രയോജനപ്പെടുത്തുകയെന്ന ധീരമായ ആശയത്തിന് AA ശക്തി പകരുന്നുവെന്ന് വ്യക്തമാണ്. നിലവിലെ ഈട് അടിസ്ഥാനമാക്കിയുള്ള വായ്‌പ രീതിയുടെ വിപരീതമാണിത്. ഡാറ്റ പുതിയ എണ്ണയാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 08:57 pm IST
in Technology

അനിൽ പത്മനാഭൻ

നിലവിലെ സ്ഥിതിഗതികളില്‍ നിന്ന് അടിസ്ഥാനപരമായ മാറ്റത്തിന് വഴിയൊരുക്കുന്ന മഹത്തായ മറ്റൊരു പദ്ധതിയ്‌ക്ക് കൂടി കഴിഞ്ഞയാഴ്ച ഇന്ത്യ തുടക്കം കുറിച്ചു. വ്യക്തിഗത വിവരങ്ങളിലൂടെ വ്യക്തികളെയും ചെറുകിട സംരംഭങ്ങളെയും ശാക്തീകരിക്കുക എന്നതാണ് ഇക്കുറി ലക്ഷ്യമിടുന്നത്.

മികച്ച ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമായ upi അഥവാ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് വികസിപ്പിക്കാന്‍ സഹായിച്ച ബെംഗളൂരു ആസ്ഥാനമായുള്ള സമര്‍പ്പിത സാങ്കേതിക കൂട്ടായ്‌മയായ iSPIRIT ആതിഥേയത്വം വഹിച്ച ഒരു വെര്‍ച്വല്‍ പരിപാടിയില്‍ വച്ച് വ്യക്തിഗത വിവരങ്ങളിലൂടെ ധനസമ്പാദനം സാധ്യമാക്കുന്ന അക്കൗണ്ട് അഗ്രിഗേറ്റര്‍ (Account Aggregator – AA) പദ്ധതി ആരംഭിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിയന്ത്രണത്തിലുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ ഡി എഫ് സി ബാങ്ക്, ഐസിഐസിഐ എന്നിവയുള്‍പ്പെടെ എട്ട് അംഗീകൃത സ്ഥാപനങ്ങള്‍ക്കാണ് ചുമതല.

ഡാറ്റ അടിസ്ഥാനമാക്കി സമ്മതത്തോടെയുള്ള ധനസമ്പാദനം AA സാധ്യമാക്കുന്നു. വ്യക്തികളുടെയും ചെറുകിട സംരംഭങ്ങളുടെയും വിവരങ്ങള്‍ മിക്ക സാമ്പത്തിക ഇടനിലക്കാര്‍ക്കും നേരത്തെ അദൃശ്യമായിരുന്നു. പരിഗണയിലുള്ള ഡാറ്റ സ്വകാര്യതാ നിയമം (Data privacy law) പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ ഇതില്‍ മാറ്റം വരും.

പരിശോധിച്ച് വ്യക്തത വരുത്തിയ വ്യക്തിഗത ഡാറ്റയുടെ കൈമാറ്റം വരും ഘട്ടങ്ങളിലുള്ള സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല വ്യക്തിഗത ഡാറ്റ ആധാരമാക്കി കൂടുതല്‍ വ്യക്തികളെയും ചെറുകിട സംരംഭങ്ങളെയും വായ്‌പയ്‌ക്ക് പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ നടക്കുന്ന ഫിന്‍ടെക് വിപ്ലവം, ഉപഭോഗം എന്നിവയില്‍ ഒരു പുതിയ കുതിച്ചുചാട്ടമുണ്ടാക്കും. കോവിഡനന്തര ലോകക്രമത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ അത്യാവശ്യവുമാണ്.

ഡാറ്റ ജനാധിപത്യം

മുന്നറിവില്ലാത്തവര്‍ക്ക് അഅ ഒരു സാമ്പത്തിക മദ്ധ്യവര്‍ത്തി സ്ഥാപനത്തോട് വളരെ സാമ്യമുള്ളതായി അനുഭവപ്പെടും. എന്നാല്‍ വലിയ ഒരു വ്യത്യാസമുണ്ട്. പണം കൈമാറ്റം സുഗമമാക്കുന്നതിന് പകരം ഒരു വ്യക്തിയുടെ ഡാറ്റ കൈമാറ്റത്തിനാണ് അഅ മേല്‍നോട്ടം വഹിക്കുന്നത്. ഒരു വ്യക്തിയുടെ സമ്പത്തോ ആരോഗ്യ സ്ഥിതിവിവരക്കണക്കുകളോ ഉള്‍പ്പെടെയുള്ള എല്ലാ ഡാറ്റയും ഇപ്പോള്‍ ഒരു ഡിജിറ്റല്‍ പരിതസ്ഥിതിയില്‍ പകര്‍ത്താനും അഅ ഉപയോഗിച്ച് പങ്കിടാനും കഴിയും.

ഈ കൈമാറ്റം അഥവാ ഇടപാട്, സമ്മതം അടിസ്ഥാനമാക്കിയുള്ളതും, അഅ ഡാറ്റ പൂര്‍ണ്ണമായും മറയ്‌ക്കപ്പെട്ടതുമാണ്. സ്ഥാപനങ്ങള്‍ക്ക് അവയിലൂടെ കടന്നുപോകുന്ന ഡാറ്റ കാണാനോ സംഭരിക്കാനോ സാധ്യമല്ല. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഈ ഡാറ്റ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ പണം നല്‍കേണ്ടിവരും. ഒന്നോ അതിലധികമോ തവണ ഉപയോഗിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് നിരക്ക് (താരിഫ്) വ്യത്യാസപ്പെടും. ഇതുവരെ ഡാറ്റയുടെ മൂല്യം പ്രയോജനപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഇത് സൗജന്യമായി പ്രയോജനപ്പെടുത്തുകയായിരുന്നു.

യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) മുന്‍ മേധാവിയും, ഇന്‍ഫോസിസ് ചെയര്‍മാനും, അഅ യുടെ പ്രധാന വക്താവുമായ നന്ദന്‍ നിലേക്കനി സംക്ഷിപ്തമായി ഇങ്ങനെ സംഗ്രഹിക്കുന്നു: ഇന്ത്യക്കാര്‍ സാമ്പത്തികമായി ദരിദ്രരാണെങ്കിലും ഡാറ്റയാല്‍ സമ്പന്നരാണ്.

ഡാറ്റാ ശാക്തീകരണത്തിലൂടെയുള്ള ഈ രണ്ട് അറ്റങ്ങളുടെയും ഒത്തുചേരലാണ് അഅ യുടെ സമാരംഭത്തിലൂടെ സാധ്യമാകുന്നതെന്ന് പറയാം. തീര്‍ച്ചയായും അതു കൊണ്ടാണ് ഇത് ‘അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യത്തിന്’ സമാനമായ ഒരു ചരിത്ര നിമിഷമാകുന്നത്. സ്വതന്ത്ര ഇന്ത്യയുടെ 75ആം വാര്‍ഷികത്തില്‍ ഇത് സംഭവിക്കുന്നത് തികച്ചും യാദൃശ്ചികമാണ്. വാസ്തവത്തില്‍, ഇത് വിധിയുമായുള്ള നമ്മുടെ മറ്റൊരു മുഖാമുഖമാണ്.

ഡാറ്റാ സമ്പത്ത്

AA യുടെ പ്രഥമ പ്രയോജനമായി കണക്കാക്കാവുന്നത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (MSMEs) വായ്‌പാ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നതാണ്. ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്തിട്ടും, രാജ്യത്തിന്റെ 400 ദശലക്ഷത്തിലധികം വരുന്ന തൊഴില്‍ശക്തിയുടെ നാലിലൊന്ന് ജോലി ചെയ്യുന്ന മേഖലയായിട്ടും, അപകടസാധ്യത വളരെ അധികമായിട്ടും, ഈ മേഖലയെ സംബന്ധിച്ചിടത്തോളം വായ്‌പാ ഗമ്യതയും ലഭ്യതയും പരിമിതമാണ്. ഈ മേഖലയുടെ സാമ്പത്തിക വ്യവസ്ഥയുടെ അനൗപചാരിക സ്വഭാവമാണ് പ്രധാനമായും ഇതിന് കാരണം. ബാങ്കുകളില്‍ നിന്ന് പരമ്പരാഗത വായ്‌പകള്‍ നേടുന്നതിന് വേണ്ട അളവുകോല്‍ പാലിക്കാനുള്ള അവരുടെ കഴിവിനെ ഇത് പരിമിതപ്പെടുത്തുന്നു.

ഇതെല്ലാം മാറാന്‍ പോവുകയാണ്. ഫിന്‍ടെക്കുകള്‍, ഈട് ഒഴികെയുള്ള മറ്റ് അളവുകോലുകള്‍ മാനിച്ച് ബിസിനസിന് വായ്‌പ നല്‍കുന്നത് തടസ്സപ്പെടാന്‍ തുടങ്ങിയ സമയത്താണ് അഅ പ്രവര്‍ത്തനക്ഷമമാകുന്നത്. കടമെടുക്കുന്നയാളെ വിലയിരുത്തുന്നതിനായി ഫിന്‍ടെക്കുകള്‍ വിന്യസിക്കുന്ന പുതിയ സൈക്കോഗ്രാഫിക്‌സില്‍ പണമിടപാടുകളുടെ രേഖകളും ചരക്ക് സേവന നികുതി രസീതുകളും ഉള്‍പ്പെടുന്നുണ്ട്.

ഈട് രഹിത ബിസിനസ് ലോണുകളും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കാലിക വ്യാപാരത്തിന് (seasonal) വേണ്ട ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ഫ്‌ലെക്‌സി പ്രവര്‍ത്തന മൂലധനവും ഔപചാരിക വായ്‌പാ രംഗത്ത് ചരിത്രം സൃഷ്ടിക്കും. അഅ യുടെ വരവോടെ പരമ്പരാഗത വായ്‌പ ലഭ്യമാക്കുന്നവരുടെ കണ്ണില്‍ ഇത്തരം സംരംഭങ്ങള്‍ അപകടസാധ്യത ഭാഗികമായി ഇല്ലാത്തതാകും. ഇത്തരത്തിലുള്ള വായ്‌പാ ശാക്തീകരണം വ്യക്തികളിലേക്കും വ്യാപിപ്പിക്കാന്‍ കഴിയും. കൂടുതല്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനും കഴിയും. എല്ലാവര്‍ക്കും വിജയം നേടാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

ഏകദേശം 1 ട്രില്യണ്‍ രൂപ ചെലവഴിക്കപ്പെടുന്ന 100 ദശലക്ഷത്തിലധികം ഗുണഭോക്താക്കളുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് അവരുടെ ഡാറ്റ ഉള്‍പ്പെട്ട വേതന രസീതുകള്‍ വായ്‌പകള്‍ ലഭിക്കുന്നതിനായി അഅ പ്രകാരം ഭാവിയില്‍ ഉപയോഗിക്കാനാകും. വായ്‌പകള്‍ ഈടു മുഖാന്തിരമായതിനാലും ഡാറ്റ പങ്കിടാതിരിക്കുന്നതിനാലും നിലവില്‍ ഇത് സാധ്യമല്ല.

AA ഉപയോഗിക്കാനുദ്ദേശിക്കുന്ന ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇന്ത്യ സ്റ്റാക്ക് ടെക്‌നോളജി ആര്‍ക്കിടെക്ചര്‍ പ്രയോജനപ്പെടുത്തിയുള്ള ഡജകയുടെ ഉജ്ജ്വല വിജയം ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താമെന്ന് സൂചിപ്പിക്കുന്നു. ആര്‍ബിഐയുടെ അഭിപ്രായത്തില്‍, യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. 2018 മേയില്‍ ഇത് 189.3 ദശലക്ഷമായിരുന്നു. 2019 ല്‍ ഇതേ മാസത്തിലാകട്ടെ ഇത് 733.4 ദശലക്ഷമായിരുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ ഇത് 2.54 ട്രില്യണായി ഉയര്‍ന്നു.

അന്തിമ വിശകലനത്തില്‍, വായ്‌പ ലഭ്യമാക്കുന്നതിന് വ്യക്തിഗത ഡാറ്റ പ്രയോജനപ്പെടുത്തുകയെന്ന ധീരമായ ആശയത്തിന് AA ശക്തി പകരുന്നുവെന്ന് വ്യക്തമാണ്. നിലവിലെ ഈട് അടിസ്ഥാനമാക്കിയുള്ള വായ്‌പ രീതിയുടെ വിപരീതമാണിത്. ഡാറ്റ പുതിയ എണ്ണയാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

Tags: അക്കൗണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിവാഹമോചനമോ താനറിഞ്ഞില്ലല്ലോ എന്ന് അസിന്‍; അഭ്യൂഹങ്ങള്‍ പ്രചരിച്ചത് സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ നിന്ന് അസിന്‍ ഫോട്ടോകള്‍ നീക്കം ചെയ്തപ്പോള്‍

Varadyam

അറിവനുഭവങ്ങളുടെ ആത്മകഥാഖ്യാനം

Kerala

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: ബിനാമി സജീവന്‍ കൊല്ലപ്പള്ളിയുടെ അക്കൗണ്ടിലെത്തിയത് 1.64 കോടി

Wayanad

ഭക്ഷണം കഴിച്ച ശേഷം ജയ്‌പൂർ സ്വദേശി 263 രൂപ ഗൂഗിൾ പേ ചെയ്തു; തൊട്ടു പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

India

ക്ഷേമ പെന്‍ഷന്‍; കേന്ദ്ര വിഹിതം ഇനി മുതല്‍ നേരിട്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍, കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.