ന്യൂദൽഹി: കര്‍ഷകര്‍ക്ക് വീണ്ടും കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍. ഗോതമ്പ് ഉള്‍പ്പെടെയുള്ള വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് ബുധനാഴ്ച കേന്ദ്രം ഉത്തരവായി. ആയിരക്കണക്കിന് കർഷകർക്ക് ആശ്വാസം നൽകുന്നതാണ് സർക്കാർ നടപടി.
ഗോതമ്പിന് ക്വിന്‍റലിന് 40 രൂപ ഉയർത്തി 2015 രൂപയായിട്ടാണ് വർദ്ധിപ്പിച്ചത്. തുവര, റാപ്സീഡ്, കടുക് എന്നിവയ്‌ക്ക് ക്വിന്‍റലിന് 400 രൂപ വീതമാണ് താങ്ങുവില വർദ്ധിപ്പിച്ചത്. പയർ, ബാർലി, സാഫ്ഫ്ളവർ എന്നിവയുടെ താങ്ങുവിലയും ഉയർത്തിയിട്ടുണ്ട്. വിളയിറക്കുന്ന കൃഷിഭൂമി വര്‍ധിപ്പിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, വൈവിധ്യവല്‍ക്കരണം കൊണ്ടുവരിക എന്നിവയാണ് ലക്ഷ്യങ്ങള്‍.
ഉത്പാദനച്ചെലവ് കണക്കിലെടുത്താണ് തീരുമാനം. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതിയാണ് താങ്ങുവില ഉയർത്താൻ തീരുമാനിച്ചത്. പയർ ക്വിന്‍റലിന് 130 രൂപയാണ് വർദ്ധിപ്പിച്ചത്. സാഫ്ഫ്ളവറിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ക്വിന്‍റലിന് 144 രൂപയുടെ വർദ്ധനയാണുള്ളത്.
രാജ്യത്തെ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വർധനയിൽ വില നിർണയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടിസ്ഥാനമാക്കിയാണ് 2022-23 സീസണിലേക്കുള്ള റാബി വിളകളുടെ താങ്ങുവില വർധിപ്പിച്ചത്. കർഷകർക്ക് ഉൽപാദനച്ചെലവിനേക്കാൾ ആദായം കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോതമ്പ്, റാപ്സീഡ് & കടുക് എന്നിവയുടെ കാര്യത്തില്‍ 100% ആദായം വര്‍ധിക്കും. പയർ (79%), ബാർലി (60%), സാഫ്ഫ്ളവർ (50%) എന്നിങ്ങനെയായിരിക്കും ആദായ വര്‍ധന കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: