കാബൂള്‍:അഫ്ഗാനിസ്ഥാനില്‍ രൂപീകരിക്കാന്‍ പോകുന്ന താലിബാന് സര്‍ക്കാരിനെച്ചൊല്ലി താലിബാനില്‍പ്പെട്ട ഹഖാനി ശൃംഖലയും നിയുക്ത പ്രസിഡന്റ് ബരാദര്‍ നേതൃത്വം നല്കുന്ന വിഭാഗവും തമ്മില്‍ പോര്. ഇതില്‍ പാകിസ്ഥാന് കൂടുതല്‍ പിന്തുണ ലഭിക്കുന്ന ഹഖാനി ശൃംഖലയില്‍പ്പെട്ടവര്‍ അധികാരത്തില്‍ വരാന്‍ പാകിസ്ഥാന് ശ്രമിക്കുന്നതായും അറിയുന്നു.
പാകിസ്ഥാന്റെ പിന്തുണയുള്ള തീവ്രവാദഗ്രൂപ്പായ ഹഖാനി ശൃംഖലയില്‍പ്പെട്ടവര്‍ അഫ്ഗാനിസ്ഥാനിലെ ഭരണം ഒറ്റയ്ക്ക് കയ്യാളാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. അഫഗാന് ഭരണത്തില്‍ മറ്റാര്‍ക്കും പങ്കാളിത്തം നല്‍കേണ്ടെന്നും ശുദ്ധ സുന്നി പഷ്തൂണ്‍ വിഭാഗങ്ങള്‍ക്ക് മാത്രം മേല്‍ക്കൈയുള്ള അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ രൂപീകരിക്കണമെന്നുമുള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹഖാനി ശൃംഖലയില്‍പ്പെട്ടവര്‍ എന്നറിയുന്നു. എന്നാല്‍ മുല്ല ബരാദര്‍ ഇതിന് വിപരീതമായ ആശയമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോട്ട് വെയ്ക്കുന്നത്. എല്ലാവര്ക്കും പങ്കാളിത്തമുള്ള ഒരു ഇടക്കാല സര്‍ക്കാരാണ് ഇദ്ദേഹത്തിന്റെ മനസ്സിലുള്ളത്. ദോഹയില്‍ നടന്ന സമാധാനചര്‍ച്ചകളില്‍ താലിബാനെ പ്രതിനിധീകരിച്ച ബരാദര്‍ അത്തരമൊരു ഉറപ്പ് യുഎസിന് ഉള്‍പ്പെടെ നല്‍കിയിരുന്നു.
അതേ സമയം ഹഖാനി ശൃംഖലയില്‍പ്പെട്ട സിറാജുദ്ദീന് ഹഖാനിയ്ക്കും അനസ് ഹഖാനിയ്ക്കും ഖലീല്‍ ഹഖാനിയ്ക്കും മറ്റും അധികാരം മറ്റാര്‍ക്കും പങ്കിടുന്നതിന് താല്പര്യമില്ല. ഹഖാനി ശൃംഖലയ്ക്ക് പരിപൂര്‍ണ്ണ പാക് പിന്തുണയുമുണ്ട്. മധ്യകാലഘട്ടത്തിലെ താലിബാനെ പുനരാവിഷ്കരിക്കാനാണ് ഈ അതിതീവ്രഗ്രൂപ്പ് ശ്രമിക്കുന്നത്.
കാബൂള്‍ പിടിച്ചെടുത്തപ്പോള്‍ തന്നെ താലിബാന് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിന്മാറാന് ഹഖാനി ഗ്രൂപ്പ് ബരാദറിനോട്ട് ആവശ്യപ്പെട്ടിരുന്നു. ബരാദറിന്റെ കൂട്ടാളിയായ മുല്ല യാക്കൂബ് ഇപ്പോഴും കാണ്ഡഹാറിലാണ്. എന്തായാലും ഹഖാനി സംഘത്തിന് അല്‍ ഖ്വെയ്ദ ഉള്‍പ്പെടെയുള്ളവര്‍ താലിബാന് ഭരണത്തില്‍ മുന്നോട്ട് വരുന്നതില്‍ താല്പര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: