തമിഴ് ത്രില്ലര്‍ ചിത്രം കാനഗസട്ടം ഏകം ഒടിടി ഡോട്ട് കോമില് റിലീസായി. നവാഗതരായ കൃഷ്ണകുമാര്‍ കെ.ജെ, യൂസഫ് സുല്‍ത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സ്ക്രിപ്ടേസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ-തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകര്‍ തന്നെയാണ്. നിര്‍മല്‍ രാജ് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ ചെയ്യുന്നത് സംവിധായകന് കൃഷ്ണകുമാര്‍ ആണ്.
യൂസഫ് സുല്‍ത്താന്‍, അഭിരാമി, കാര്‍ത്തിക് ഗിക്കി, രഞ്ജിത്ത് കുമാര്‍, ഗബ്രിയേല്‍ പെരസ്, മുകേഷ് ശൈലപ്പന്‍, മണി ശങ്കര്‍, ജോണ്സണ് സോളമന് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: